പൊതുജനങ്ങളുടെ ആരോഗ്യവും ജീവനും അപകടപ്പെടുത്തുന്നവിധം ഭക്ഷ്യമേഖല ഇത്രമാത്രം വിഷമയമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യയില്‍ നിയമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കുറവൊന്നുമില്ല.
തൊഴിലാളി പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ രാഷ്ട്രീയമോ ഭരണമോ നോക്കാതെ മുന്നിട്ടിറങ്ങിയ ചരിത്രമാണ് എസ്.ടി.യുവിനുള്ളത്.
വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇട നല്കിയ കോടതിവിധിയാണ് കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് സംബന്ധമായ വിധി. ഒരു പറ്റം മുസ്ലിം പെണ്‍കുട്ടികളാണ് മതവിശ്വാസത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കാനുള്ള അവകാശം വിദ്യാലയ അധികൃതര്‍ നിഷേധിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. ഹിജാബ്...
കാല്‍പ്പന്തിന്റെ മലപ്പുറം പെരുമ ഇന്ത്യന്‍ കായിക ഗാഥകളിലെ പാടിപതിഞ്ഞ അധ്യായമാണ്. എന്നിട്ടും ഏറനാടന്‍ ഭൂമികയിലേക്ക് വലിയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ വന്നിരുന്നില്ല. മലപ്പുറത്തുകാര്‍ കളി നേരില്‍ കാണാന്‍ ലോകം ചുറ്റണമായിരുന്നു. അതിന് കാരണങ്ങളായി പറഞ്ഞിരുന്നത് സാങ്കേതികതകളായിരുന്നു. പക്ഷേ...
കേരള ടീമിന്റെ ആദ്യ മത്സരത്തോടെ തന്നെ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കാന്‍ കോച്ചിനായി. രാജ്യത്തിന്റെ ഭാവി എന്ന് പലരും വിശേഷിപ്പിച്ച ജസിനെ കണ്ടത്തിയ കോച്ച് എന്ന് വേണമെങ്കില്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.
അധിക സമയത്തില്‍ ബംഗാള്‍ നേടിയ ഗോള്‍ ആ മാനസികാധിപത്യം തന്നെയാണ്. കേരളം പക്ഷേ നിരാശപ്പെട്ടില്ല. തിരിച്ചടിച്ചു. ആധികാരികമായ വിജയം. ഷൂട്ടൗട്ട് സമ്മര്‍ദ്ദത്തെ അതിജയിച്ചു. അഭിനന്ദനങ്ങള്‍
രാഷ്ട്രീയമായും നിയമപരമായും നീതിക്കായി പോരാടുന്നതോടൊപ്പം ആ പാവങ്ങളെ പുനരധിവസിപ്പിക്കാനും മുസ്ലിംലീഗ് മുന്നിലുണ്ട്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ പെരുന്നാള്‍ സന്തോഷത്തിനായി പാടുപെടുന്ന നമുക്ക് ബുള്‍ഡോസറുകള്‍ തകര്‍ക്കപ്പെടുന്ന ജീവിതങ്ങളുടെ നൊമ്പരങ്ങളും നെഞ്ചേറ്റേണ്ടിവരുന്നു.
മതിമറന്നാഘോഷിക്കാനല്ല, മറിച്ച് മതബന്ധമായ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവെക്കലുകള്‍ നമ്മുടെ പരിസരങ്ങളില്‍ പൂത്തുലയട്ടെ. അല്ലാഹു വിശ്വാസികള്‍ക്കേകിയ സന്തോഷം സമ്പൂര്‍ണമാണ്. ആരാധനകള്‍ നിര്‍വഹിച്ചും അവന്റെ കല്പനകള് പാലിച്ചുമാണ് വിശ്വാസികള്‍ സന്തോഷം പ്രകടിപ്പിക്കേണ്ടത്.
ഈ നൈര്‍മല്യതയുടെ സ്വച്ഛന്ദഒഴുക്കില് പാഷാണം കലക്കാനെത്തുന്ന കോമാളികളെ കയ്യോടെ കയ്യാമംവെച്ച് അകത്തിടേണ്ട ഭരണകൂടങ്ങളുടെ ഉത്തരവാദിത്തം ഏതെങ്കിലും താല്പര്യത്തിന്റെപേരില് നിര്‍വഹിക്കപ്പെടാതെ പോയിക്കൂടാ. കേരളീയസമൂഹമൊന്നടങ്കം ഒത്തൊരുമിച്ച് ഈവര്ഗീയവിഷംതീനികളെ ആട്ടിയോടിക്കുകതന്നെ ചെയ്യുമെന്നുറപ്പാണ്. ഇതാകട്ടെ പെരുന്നാളിന്റെ കേരളീയമായ സന്ദേശവും.
വ്രതനാളുകളിലെ പരിശുദ്ധി നശിപ്പിക്കും വിധം തെറ്റായ ചെയ്തികളിലും അരുതാത്ത കൂട്ടായ്മകളിലും ഇടപെടാതെ മാന്യവും ലളിതവുമാകണം നമ്മുടെ ആഘോഷങ്ങള്‍. മാതൃകപൂര്‍ണ്ണമായ ജീവിതമായിരിക്കണം തുടര്‍ന്ന്നും നാം നയിക്കുന്നത്.