മസ്ജിദ്കളുടെ മിനാരങ്ങള്‍ അവര്‍ തകര്‍ക്കുന്നു, ചര്‍ച്ചുകളും യേശുവിന്റെ പ്രതിമകളും നിലംപരിശാക്കുന്നു. ക്രിസ്തുമസ് ദിനത്തിലെ ആരാധനകളും മുസ്ലിം പള്ളികളിലും പൊതു ഇടങ്ങളിലുമുള്ള ജുമുഅ, ഈദ് പ്രാര്‍ത്ഥനകളും അവര്‍ തടസപ്പെടുത്തുന്നു. അക്രമം ഭയന്ന് ചെറിയ പെരുന്നാള്‍ നിസ്കാരത്തിന് ഹരിയാനയിലെ...
സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം അന്തിച്ചു നില്‍ക്കുമ്പോഴും വര്‍ഗീയത വിളമ്പി ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങളും സജീവമാണ്. ന്യൂനപക്ഷ സമുദായക്കാരുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചു നിരത്തുന്നതും പൗരത്വ നിയമത്തിന്റെ ഉമ്മാക്കി കാട്ടി അമിത് ഷാ ഇടയ്ക്കിടെ നടത്തുന്ന പ്രസ്താവനകളുമെല്ലാം...
സൗഹൃദവും സമാധാനവും ഒന്നിച്ചു നിറവേറുന്ന ഏറ്റവും ലളിതമായ ഒറ്റമൂലി. അഭിവാദ്യത്തിന് പ്രത്യഭിവാദ്യം നല്കപ്പെടുന്നതോടെ അവിടെ സംഭവിക്കുന്നത് ലോക സമാധാനത്തി ന്റെ ഉടമ്പടി പൂര്‍ത്തീകരണമാണ്. അപ്രകാരംതന്നെ സൗഹൃദ സംസ്ഥാപനത്തിന്റെ അടിത്തറ കേവലം ഒരു പുഞ്ചിരിയാണ് 'നിങ്ങള്‍ നിങ്ങളുടെ...
ജനാധിപത്യത്തിന്റെ സൗന്ദര്യമായ മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ സര്‍ക്കാരിന്റെ പിന്തുണ കൂടിയെ തീരൂ. ഒപ്പം ഭരണകൂടം അവരുടെ താല്പര്യ സംരക്ഷണത്തിനുതകും വിധം പൊതുസമ്മതി തീര്‍ക്കാന്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും പിന്തിരിഞ്ഞു രാജ്യത്ത് പത്രസ്വാതന്ത്ര്യം അനുവദിക്കണം....
ഏതായാലും കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ കമ്മീഷന് ഇടപെടുമെന്നും ഇതിനായി കേരളത്തിലെത്തുമെന്നുമൊക്കെ തട്ടിവിട്ടിരിക്കുകയാണ് ഇഖ്ബാല്‍സിംഗ് ലാല്‍പുര. ഏക സിവില്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും സിംഗ് അറിയിച്ചിട്ടുണ്ട്!
മതത്തിലെ പല ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ചും മതവിശ്വാസികള്‍ക്കിടയില്‍ തന്നെ പല അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സാമാന്യമായി സര്‍വാംഗീകൃതവും അടിസ്ഥാനപ്രമാണങ്ങള്‍ ഉദ്ഘോഷിക്കുന്നതുമായ ആചാരാനുഷ്ഠാനങ്ങളെ നിരാകരിക്കാനുള്ള കാരണമല്ല. ഭരണഘടന പ്രത്യേകിച്ച് അനുഛേദം 25 മതവിശ്വാസം പുലര്‍ത്താനും ആചരിക്കാനും ഒക്കെ...
ഫാസിസം പോലുള്ള തിന്മക്കെതിരെ ഒരുമിച്ചു നില്‍ക്കുന്നതിന് സാമ്പത്തിക നയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ തടസ്സമായിക്കൂട. അടിയന്തരാവസ്ഥയോടുള്ള എതിര്‍പ്പിന്റെ ഭാഗമായി ഹിന്ദുത്വവാദികളുമായി കൂട്ടുകൂടിയ ചരിത്രം ഇടതുപക്ഷത്തിനുണ്ടെങ്കിലും ഫാസിസത്തെ പിന്തുണക്കുന്നത് നയപരിപാടിയായി അവര്‍ സ്വീകരിച്ചിട്ടില്ല. ആ ഹൃസ്വകാല ബന്ധം പക്ഷേ,...
കോടിക്കണക്കിനുവരുന്ന ഒരു ജനത അവരുടെ വിയര്പ്പിനാല് കെട്ടിപ്പൊക്കിയവയെ ഓരോന്നും തവിടുപൊടിയാക്കി തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ ഇംഗിതം നടപ്പാക്കുന്ന തിരക്കില്‍ രാജ്യത്തിന് നഷ്ടപ്പെടുന്നത് അതിന്റെ അടിത്തറ തന്നെയാണെന്ന് മറന്നുപോകരുത്. വിത്തെടുത്ത് കുത്തിയവരെല്ലാം സര്വനാശത്തിലേക്കല്ലാതെ മേല്‍ഗതി പ്രാപിച്ച ചരിത്രമില്ല.
വിശുദ്ധ ഖുര്‍ആനിലെ ഹിജാബ് സംബന്ധമായ നിര്‍ദ്ദേശങ്ങളിലേക്ക് കോടതി കടന്ന് ചെല്ലുന്നുണ്ട്. ഇതോടനുബന്ധിച്ച് വളരെ വിചിത്രമായ കാര്യം ചൂണ്ടികാണിക്കേണ്ടതുണ്ട്.
വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെ അല്‍ഖാഇദക്കാരുടെ ഭീകരാക്രമണം ഉണ്ടായതുമുതല്‍ ലോകമൊട്ടുക്കുമുള്ള മുസ്ലിംകള് കൂട്ട ആക്രമണത്തിന്റെ ഇരകളാണ്. ഇതിന്റെ ഭാഗമായി മുസ്ലിംകള് നേതൃത്വം നല്കിയ സന്നദ്ധ സേവന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു, സഹായങ്ങള്‍ തടയപ്പെട്ടു, പര്‍ദ ധരിച്ച...