ഡിസംബറില്‍ അനുവദിക്കേണ്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം മൂന്ന് മാസം വൈകി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 17 ദിവസം ബാക്കിയിരിക്കെ പദ്ധതി ചെലവ് 53 ശതമാനം മാത്രം. ജനുവരി, ഫെബ്രുവരി മാസത്തെ ക്ഷേമ പെന്ഷന് വിതരണവും...
കേരളത്തിന്റെ വാണിജ്യ, വ്യവസായ തലസ്ഥാനമായ കൊച്ചി നഗരത്തെ ദിവസങ്ങളോളം ശ്വാസംമുട്ടിച്ച ബ്രഹ്മപുരം മാലിന്യമലയിലെ തീ കെടുത്തിയെന്ന് ഭരണകൂടം പറയുമ്പോഴും വന്‍ തീപിടിത്തം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.
പശ്ചിമേഷ്യയില്‍, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ സമാധാനം പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഏറെ ആഹ്ലാദം പകരുന്നതാണ് സഊദി-ഇറാന് അനുരഞ്ജന കരാര്‍.
രാജ്യത്ത് അസമത്വം കൊടികുത്തി വാഴുമ്പോള്‍ മുസ്ലിം ലീഗ് ചങ്കൂറ്റത്തോടെ ആധുനിക ഇന്ത്യയെ കുറിച്ച് പറഞ്ഞു എന്നത് പ്ലാറ്റിനം ജൂബിലിയോടെ പാര്‍ട്ടിയുടെ കരുത്ത് ഇരിട്ടിയാക്കുന്നു. നരേന്ദ്രമോദിയെയും സംഘപരിവാരിനെയും ഉപരിപ്ലവമായി വിമര്‍ശിക്കുക എന്നതല്ല, നാളെയെ കുറിച്ചും ഇന്ത്യയുടെ വീണ്ടെടുപ്പിനെ...
ഫാസിസത്തെ നേരിടാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന പ്രഖ്യാപിത നിലപാട് വീണ്ടും വീണ്ടും ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് ചെന്നൈ സമ്മേളനം. അധികാരത്തിന്റെ തണലില്‍ വര്‍ഗീയത ഫണംവിടര്‍ത്തി നൃത്തം ചെയ്യുമ്പോള്‍ ഇനിയും അമാന്തിച്ചുനില്ക്കാന് സമയമില്ലെന്ന് ജനാധിപത്യ പ്രസ്ഥാനങ്ങളെ പാര്‍ട്ടി...
ഒട്ടേറെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിറവികൊള്ളുകയും ശൈശവ മൃത്യുവരിക്കുകയും ചെയ്ത രാഷ്ട്രീയ ഗോദയില്‍ പേരിലോ പതാകയിലോ തിരഞ്ഞെടുപ്പ് ചിഹ്നത്തിലോ മാറ്റമില്ലാതെയും ലോക് സഭയിലും രാജ്യസഭയിലും നിയമസഭകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും അംഗബലം ഉറപ്പിച്ച് തലയെടുപ്പോടെ നിലകൊള്ളാന്‍...
ഇന്ന് പാര്‍ട്ടിക്കു മുന്നിലുള്ളത് ഇതുവരെയും നേരിടാത്ത വെല്ലുവിളികളാണ്. ജനാധിപത്യ മൂല്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനയുടെ താഴ്വേരറുക്കാന്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ നിലയുറപ്പിക്കുകയും ചെയ്തിരിക്കുന്ന ഭീകരാന്തരീക്ഷത്തില്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനുള്ള തന്ത്രങ്ങളാണ് മുസ്്ലിം ലീഗ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഏഴര പതിറ്റാണ്ട് എങ്ങിനെ പ്രവര്‍ത്തിച്ചുവെന്ന ചരിത്രം പരിശോധിക്കുമ്പോള്‍ അതിന്റെ പ്രസക്തിയും അനിവാര്യതയും രാജ്യത്തിനു കൂടുതല്‍ ബോധ്യപ്പെടും. ന്യൂനപക്ഷ, പിന്നാക്ക ദലിത് ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ ദിശാബോധം നല്‍കുകയും രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും...
ഈ പശ്ചാത്തലത്തില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മുസ്ലിംലീഗ് അതിന്റെ മുഴുവന്‍ ആലോചനകളും ഫാസിസത്തിനെതിരായുള്ള പോരാട്ടത്തിന് കരുത്ത് പകരാന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ അതിന്റെ അടിസ്ഥാന പ്രമാണങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഏക പോംവഴി മതേതര കക്ഷികളുടെ ഐക്യപ്പെടലാണ് എന്നതാണ് എക്കാലത്തെയും...
ന്യൂയോര്‍ക്കിലെ തുണിമില്ലില്‍ ജോലി ചെയ്തിരുന്ന സ്ത്രീ തൊഴിലാളികള്‍ അവകാശത്തിനായി നടത്തിയ പ്രക്ഷോഭത്തിന് ഐതിഹാസികമായ മുന്നേറ്റത്തിന്റെ ഓര്‍മദിനം കൂടിയാണിത്. വോട്ടവകാശം, തൊഴില്‍സമയം കുറക്കുക, വേതനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 1857 മാര്‍ച്ച് 8ന് സ്ത്രീ തൊഴിലാളികള്‍...