വിഭാഗീയതയോടും വര്‍ഗീയതയോടും ഒത്തുപോകാനാവാത്ത മനോബലം കാത്തുസൂക്ഷിക്കുന്ന ധാരാളം വ്യക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരോടും ബഹുമാനവും മാന്യതയും പുലര്‍ത്തുന്ന അവര്‍ എല്ലവരില്നിന്നും അത്തരം പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടാവാം. സത്യവും യാഥാര്‍ഥ്യവും പുലരണമെന്ന് അവര്‍ കൊതിക്കുന്നുമുണ്ടാവും.
ഉയരങ്ങള്‍ തേടുന്നതും നേടുന്നതും നല്ലകാര്യമാണ്. പക്ഷേ ഉയരത്തിന്റെ തോതനുസരിച്ച് വീഴ്ചയുടെ ആഘാതവും ഏറുമെന്നത് പ്രകൃതി-ശാസ്ത്ര നിയമമാണ്. തുടര്‍ഭരണത്തിന്റെ അധികാര പ്രമത്തത തലയ്ക്ക് പിടിച്ചതുകൊണ്ടാകാം ഈ നിയമം പിണറായി സര്‍ക്കാരിനിപ്പോള്‍ ബാധകമല്ലെന്നാണ് അതിലെ ആളുകളുടെയും മാര്‍ക്സിസ്റ്റ്പാര്‍ട്ടിയുടെയും വേതാളവൃത്തികള്...
പലപ്പോഴായി കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഒട്ടനവധി സംഭവങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, അപ്പോഴെല്ലാം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഭരിക്കുന്ന പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുകയും പ്രതിക്കൂട്ടില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവയോടെല്ലാം ജനാധിപത്യ രീതിയില്‍ പെരുമാറാനും പ്രതികരിക്കാനുമാണ് അതത്...
ലോകത്ത് പല കാരണങ്ങള്‍ കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം പ്രതിവര്‍ഷം എട്ടു ലക്ഷമാണ്. അതിന്റെ 27 ശതമാനം നമ്മുടെ രാജ്യത്താണ്. ദേശീയ തലത്തില്‍ അഞ്ചാം സ്ഥാനത്താണ് കേരളം
ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ജനങ്ങളെ മുഴുവന്‍ ബന്ദികളാക്കി രക്ഷപ്പെടുമെന്ന വ്യോമോഹം മുഖ്യമന്ത്രിക്ക് വേണ്ട. പഴയ രാജഭരണകൂടങ്ങളുടെ കാലം കഴിഞ്ഞ വിവരം പിണറായി അറിയാതിരിക്കില്ല. ഏകാധിപത്യ മനസുമായി നടക്കുന്ന അദ്ദേഹത്തിന് രാജാവായി വാഴാന്‍ ആഗ്രഹം കാണും....
രണ്ടര കോടി മാത്രം ജനസംഖ്യയുള്ള ഒരു കൊച്ചു ദ്വീപില്‍ ഭക്ഷ്യ വസ്തുക്കള്‍, ഗ്യാസ്, പെട്രോളിയം ഉത്പന്നങ്ങള്‍, മരുന്നുകള്‍ തുടങ്ങി ആവശ്യവസ്തുക്കള്‍ പോലും കിട്ടാക്കനിയാണ്. സാമ്പത്തിക ഭദ്രത നഷ്ടപ്പെട്ട ശ്രീലങ്കയുടെ ദയനീയാവസ്ഥ ഇന്ത്യയടക്കമുള്ള നിരവധി രാഷ്ട്രങ്ങള്‍ക്ക് പാഠമാണ്.
കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ വക്താക്കളായ നൂപുര്ശര്മയും നവീന്‍ ജിന്‍ഡാലും നടത്തിയ പ്രവാചകനെതിരായ വര്‍ഗീയ പ്രസ്താവനകളുടെ ചുവടുപിടിച്ച് രാജ്യത്തെ ഭരണകൂടങ്ങള്‍ അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം അതിനെതിരെ പ്രതിഷേധിച്ച പൗരന്മാരെ അടിച്ചമര്‍ത്താനാണ് തിരിഞ്ഞിരിക്കുന്നതെന്നുവേണം മനസിലാക്കാന്‍.
പൊതു മാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ ഭരണകക്ഷിയുടെ വക്താവ് പ്രവാചകന് മുഹമ്മദ് നബി (സ)യെ കുറിച്ച് നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകളെ തുടര്‍ന്ന് പോയ വാരം ലോകം ബഹളമയമായിരുന്നു. പ്രമുഖ പൊതുമാധ്യമങ്ങള്‍ ഒന്നും ഈ അപകീര്‍ത്തി പരാമര്‍ശങ്ങള്‍...
കലഹിക്കാന്‍ കാരണങ്ങള്‍ തേടി നടക്കുന്ന മനുഷ്യരുടെ കെട്ട കാലത്ത്, അവരെ ഒരുമിച്ചു നിര്‍ത്താന്‍ സാധ്യമാകുന്ന വസന്തകാലം തേടി മുന്നില്‍ നടക്കുന്ന മനുഷ്യന്. ആ മനുഷ്യ സ്നേഹിയുടെ പേരാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
വിചാരണ നടക്കാതെ ജയിലറകളില്‍ കഴിയുന്ന നിരവധി പേരാണ് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നത്. ഇവരുടെ വിചാരണ വേഗം പൂര്‍ത്തിയാക്കാനാണ് കോടതികള്‍ പരിശ്രമിക്കേണ്ടത്. ആധുനിക കാലഘട്ടത്തില്‍ അതിനുള്ള സൗകര്യമാണ് സര്‍ക്കാറുകള്‍ ഒരുക്കേണ്ടത്. വൈകി ലഭിക്കുന്ന നീതി നിഷേധത്തിന്...