ആത്മീയ വികാരങ്ങള്‍ ആകാശച്ചുവടാകെ നിറയുന്ന ഒരേയൊരു ദിനമേ ഇസ്ലാമിക ദര്‍ശനത്തിലുള്ളൂ. അത് അറഫാദിനമാണ്. കാരണം അറഫാദിനത്തിന്റെ പുണ്യങ്ങളും കര്‍മങ്ങളും സത്യവിശ്വാസികളെ മുഴുവനും ഉള്‍ക്കൊള്ളുകയാണ്. ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമായി ഹജ്ജിന് വന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ കര്‍മത്തിന്റെ കാണ്ഠം...
യുക്രെയ്ന് യുദ്ധവും അനുബന്ധ പ്രശ്നങ്ങളും രാജ്യത്തെ വേട്ടയാടിക്കൊണ്ടിരിക്കെയാണ് ബ്രിട്ടന് ഭരണത്തലവനെ നഷ്ടപ്പെട്ടിരിക്കുന്നത്. ഇനിയും ബോറിസിനെ താങ്ങുന്നതില്‍ അര്‍ഥമില്ലെന്ന് ബോധ്യമായതോടെ പാര്‍ട്ടി അദ്ദേഹത്തെ കൈവിടുകയായിരുന്നു. ബ്രിട്ടനില്‍ ബോറിസ് പോയാലും ടോറികള്‍ക്ക് അധികാരം നഷ്ടപ്പെടില്ല. അത്രയേറെ ഭൂരിപക്ഷം അവര്‍ക്കുണ്ട്....
രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കിയ വേളയിലാണ് മന്ത്രി സജി ചെറിയാന് രാജിവെച്ചിരിക്കുന്നത്. ഫിഷറീസ് സാംസ്കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു മുതിര്‍ന്ന സി.പി.എം നേതാവ് കൂടിയായ സജി ചെറിയാന്. എന്നും വിവാദങ്ങളുടെ...
സജി ചെറിയാന് 2021ലെ തെരഞ്ഞെടുപ്പില്‍ നോമിനേഷന് നടക്കുമ്പോള്‍ ആ നോമിനേഷന് പേപ്പറിനോടൊപ്പം ഒരു പ്രതിജ്ഞ എടുക്കും. അത് ഭരണഘടനയുടെ 173-ാം അനുഛേദപ്രകാരം സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള പ്രതിജ്ഞയാണ്. ആ സത്യവാചകത്തില്‍ അദ്ദേഹം അപ്പോള്‍ പറയുന്നത് ഞാന്‍...
എന്നും വിവാദങ്ങളുടെ തോഴനായിരുന്നു മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്. ഭരണഘടനയേയും ഭരണഘടനാ ശില്പികളേയും അവഹേളിക്കുന്ന രീതിയില്‍ സി. പി.എം വേദിയില്‍ പ്രസംഗിച്ച മന്ത്രിയ്ക്കു മുന്നില്‍ രാജിയല്ലാതെ മറ്റു പോംവഴികളൊന്നും ഉണ്ടായിരുന്നില്ല.
മലബാറിലെ ആറ് ജില്ലകളിലായി അറുപതിനായിരത്തില്‍ പരം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്ററിക്ക് സീറ്റില്ലാതെ പുറത്തു നില്‍ക്കേണ്ടി വന്നത്. ഇവിടെ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമില്ലാത്തപ്പോള്‍ മധ്യകേരളത്തില്‍ ഏഴായിരത്തിലേറെ ഹയര്‍സെക്കന്ററി സീറ്റുകള്‍ കുട്ടികളില്ലാതെ കാലിയായി...
ചരിത്രത്തില്‍ ഇന്നേ വരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും കടന്നുപോകുന്നത്. ബിരിയാണി ചെമ്പില്‍ ഒളിപ്പിക്കാന്‍ നോക്കിയിട്ടും അടങ്ങാതെ പുറത്തുചാടിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ വിയര്‍ക്കുകയാണ്.
ഇരുണ്ട ആകാശത്തു വല്ലപ്പോഴും സൂര്യന് എത്തിനോക്കുന്ന പോലെയാണ് ഇന്നലത്തെ സുപ്രീംകോടതി നിരീക്ഷണത്തെ നോക്കികാണാന്‍ കഴിയുക. അടുത്ത കാലത്ത് മിക്ക കോടതി തീരുമാനങ്ങളും നിയമ നടപടികളും ഭരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടി എന്ന് തോന്നിപ്പിക്കുന്ന സാഹചര്യത്തിലാണ് മറിച്ചൊരു നിരീക്ഷണം...
ദൈവദൂതനും സന്മാര്ഗദര്ശിയുമായ പ്രവാചകനെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന അറബ് രാജ്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതും വേദനിപ്പിക്കുന്നതുമായിരുന്നു ബി.ജെ.പി ഔദ്യോഗിക വക്താക്കളുടെ പ്രവാചക അവഹേളനം. വെറുപ്പും അവഹേളനങ്ങളും സൃഷ്ടിക്കുന്നതിലൂടെ രാജ്യാതിര്‍ത്തിക്കപ്പുറം ഇന്ത്യ വെറുപ്പിന്റേയും വിദ്വേഷത്തിന്റെയും മൊത്ത കച്ചവടക്കാരായി മാറികൊണ്ടിരിക്കുകയാണ്. നിന്ദയും അവഹേളനവും...
സ്വര്ണക്കള്ളക്കടത്തുകേസിലെ പ്രതിയായ യുവതി സംസ്ഥാന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായി നടത്തിവരുന്ന തുടര്‍ച്ചയായ വെളിപ്പെടുത്തലുകള്‍ കേരളീയ പ്രബുദ്ധതയുടെ നേര്‍ക്കുള്ള കൊഞ്ഞനംകുത്തലായി മാറിയിട്ട് നാളുകളായി.