ആദിവാസി വിഭാഗത്തില്‍നിന്ന് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാകാനുള്ള തയാറെടുപ്പിലാണ് ബി.ജെ.പിക്കാരിയായ ദ്രൗപദി മുര്‍മു. ഒറീസയിലെ മയൂര്‍ഭഞ്ച് ആദിവാസിമേഖലയില്‍ സാന്താള്വിഭാഗത്തില് ജനിച്ച ദ്രൗപദിയായിരിക്കും ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെന്നാണ് നിഗമനം.
കൈയും കാലും തലയും വെട്ടുമെന്ന എസ്.എഫ്.ഐ മുദ്രാവാക്യം മാര്‍ക്സിസ്റ്റ് ഭീകരതയുടെ തുടര്‍ച്ചയാണ്. എതിര്‍ക്കുന്നവരെ കൊന്നുതള്ളുക എന്നത് അവരുടെ പ്രഖ്യാപിത നയമാണെന്നതിന് ചരിത്രം സാക്ഷി. ശത്രുക്കളെ കൊന്നൊടുക്കിയും കൂടെനിന്നവരെ പോലും ഇല്ലാതാക്കിയും വളര്‍ന്നുവന്ന സിദ്ധാന്തത്തെ പേറുന്നവര്‍ ഇങ്ങനെയൊക്കെ...
നിലവിലുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലായ് 24ന് അവസാനിക്കുകയാണ്. 2014ല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന നരേന്ദ്രമോദിയും കൂട്ടരും പ്രതിപക്ഷ മുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്....
കേരളത്തിന്റെ പൊതുകടം പിടിച്ചാല്‍കിട്ടാത്ത രീതിയില്‍ എവറസ്റ്റുപോലെ പെരുകിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പുതുമയില്ല. ശമ്പളം, പെന്ഷന്, പലിശ എന്നിവക്കായിമാത്രം റവന്യൂ വരുമാനത്തിന്റെ 80 ശതമാനത്തിലധികം ചെലവഴിക്കാന്‍ നാം നിര്‍ബന്ധിതമായിട്ട് വര്‍ഷങ്ങളായി.
സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ്പ് ഏറെ പ്രചാരണം നല്കി ഉദ്ഘാടനം ചെയ്യുകയുണ്ടായി. മുപ്പത് ലക്ഷം പേര്‍ക്ക് മെഡിക്കല്‍ പരിരക്ഷ എന്ന തല വാചകത്തില്‍ വന്‍ പരസ്യത്തോടെയാണ് മെഡിസെപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടത്....
2022 ജൂലായ് 6ന് ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായൊരു അധ്യായത്തിനാണ് തിരശീല വീണിരിക്കുന്നത്. വേണമെങ്കിലിതിനെ ഒരധ്യായത്തിന്റെ ആരംഭമെന്നും വിശേഷിപ്പിക്കാം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അധികാരത്തിലിരിക്കുന്ന കക്ഷിക്ക് രാജ്യത്തെ പ്രമുഖ ന്യൂനപക്ഷ സമുദായത്തില്‍നിന്ന് ഒരാള്‍പോലും ഇല്ലാത്ത അവസ്ഥവന്നിരിക്കുന്നു.
രാജ്യത്തെ പ്രസിഡന്റിന്റെ കിടക്കയില്‍ ഉരുണ്ടുകളിക്കുക, അദ്ദേഹത്തിന്റെ കുളത്തില്‍ നീന്തിക്കളിക്കുക, അടുക്കളയില്‍ വെച്ചുണ്ടും അകത്തളങ്ങളില്‍ കുടുംബസമേതവും താമസിക്കുക. ഏതെങ്കിലും ചലച്ചിത്രത്തില്‍ കാണുന്ന അതിഭാവുകത്വമാര്‍ന്ന രംഗങ്ങളല്ല ഇവ. നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്കയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ ലോകം കണ്ടതും...
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ കേരള മന്ത്രി സഭയില്‍ ഒരു മന്ത്രിയുണ്ടോ എന്നത് തന്നെ പലര്‍ക്കും സംശയമാണ്. ദലിതര്‍ക്കും മുസ്ലിംകള്ക്കും മാത്രമല്ല സി.പി.എമ്മുകാര്‍ക്ക് പോലും രക്ഷയില്ല എന്ന അവസ്ഥയിലായി മാറിയിട്ടുണ്ട് കാര്യങ്ങള്‍. വളരെ ഗൗരവതരമായി കേരളത്തിലെ...
മനുഷ്യര്‍ക്കിടയില്‍ അസമത്വം വളര്‍ത്തുക എന്നതാണ് ഫാസിസത്തിന്റെ അടിസ്ഥാന രീതി. മതപരവും ജാതീയവുമായ വ്യത്യസ്തതകളെ അസമത്വത്തിനുള്ള തട്ടുകളാക്കി പരസ്പരം വെറുപ്പ് വളര്‍ത്തി വിഘടിപ്പിച്ചാണ് ഇന്ത്യന്‍ ഫാസിസവും നിലനില്‍ക്കുന്നത്. ഈ അസമത്വ നിര്‍മിതിയാണ് സാമ്പത്തികരംഗത്തും കേന്ദ്ര ഭരണകൂടം നടപ്പില്വരുത്തിക്കാണ്ടിരിക്കുന്നത്....
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ടെങ്കിലും അവയൊന്നും നിറവേറാത്തതാണ് ഇന്നും തുടരുന്ന മരണങ്ങള്‍ക്ക് കാരണം. വലിയ വലിയ പദ്ധതികള്‍ക്കുപിന്നാലെ പായുകയും കോടികള്‍ മന്ത്രിമാരുടെ യാത്രക്കും തൊഴുത്തിനും ജീവിത സൗകര്യത്തിനുമായി ചെലവിടുമ്പോഴെങ്കിലും നാട്ടില്‍...