'കലക്കാത്ത സന്ദനമര വെഗുവാക പൂത്തിറിക്കോ, പൂപറിക്കാ പോകിലാമോ വിമേനാത്ത പാക്കിലാമോ...' എന്നു തുടങ്ങുന്ന സിനിമാഗാനം പാടിയ മലയാളിയായ നഞ്ചിയമ്മയെയാണ് 2020ലെ മികച്ച സിനിമാഗാനത്തിനുള്ള ഇന്ത്യയുടെ പരമോന്നത അവാര്‍ഡ് തേടിയെത്തിയിരിക്കുന്നത്. ആ വര്‍ഷം പുറത്തിറങ്ങിയ സച്ചി സംവിധാനം...
ഇസ്ലാമിക ചരിത്രത്തില്‍ അതുല്യവും അനിര്‍വചനീയവുമായ സ്ഥാനമാണ് ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹറം മാസത്തിനുള്ളത്. ഒട്ടേറെ മഹത്വങ്ങളും സവിശേഷതകളും നിറഞ്ഞ്നില്‍ക്കുന്ന മുഹറം ഒരായിരം പ്രതീക്ഷകളുടെ നവ വര്‍ഷപുലരിയാണ് വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്.
ചിന്തന്‍ ശിബിരം കേവലമൊരു ക്യാമ്പ് ആയിരുന്നില്ല. അത് കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിന് പിന്തുടര്ച്ച തേടുകയുമാണിത്. ചിന്തന്‍ ശിബിരത്തിന് നേതൃത്വം നല്കിയവരില് പ്രമുഖനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...
ചൈനയുടെ സാമ്പത്തിക ഉയര്‍ച്ചയും അമേരിക്കയുടെ തളര്‍ച്ചയും റഷ്യയുടെ മേധാവിത്വ നീക്കങ്ങളും ഉണ്ടാക്കിയ പുതിയ ലോക സാഹചര്യങ്ങള്‍ ഗള്‍ഫിനെയും സ്വാധീനിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് അമേരിക്ക തിരിച്ചറിഞ്ഞോ എന്ന് അറിയില്ല. ഏതായാലും ഏതെങ്കിലുമൊരു രാജ്യത്തിന്റെ മേല്‍ക്കോയ്മക്ക് പിടികൊടുക്കാത്ത നവ ലോകക്രമമാണ്...
വിദേശ രാജ്യങ്ങളില്‍ വിശിഷ്യ, ഗള്‍ഫ് രാജ്യങ്ങളില്‍ കെ.എം.സി.സിയുടെ സേവനം ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ ആരുമുണ്ടാവില്ല. 1975ല്‍ അബുദാബി യില്‍ തുടക്കംകുറിച്ച മലയാളി മുസ്ലിം വെല്‍ഫയര്‍ സെന്ററും ചന്ദ്രിക റീഡേഴ്സ് ഫോറമും ഉള്‍പ്പെടെ, ഒരേ ലക്ഷ്യത്തില്‍ ഉണ്ടായിരുന്നവരുടെ ഏകോപനമാണ്...
ന്യൂനപക്ഷ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള മുന്‍ ഉപരാഷ്ട്രപതിയെ ഒറ്റുകാരാനാക്കി ചിത്രീകരിക്കുന്നതിന് പിന്നില്‍ ഹാമിദ് അന്‍സാരിയെ മാത്രമല്ല സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. അതിന് പിന്നിലെ അജണ്ട ഒരു സമൂഹത്തെ ഒറ്റുകാരാക്കി പൊതുമനസ്സില്‍ പ്രതിഷ്ഠിക്കുക എന്നതാണ്. ഇത്തരം നീക്കങ്ങളെ ശക്തിയുക്തം...
ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ് പ്രതിപക്ഷം. അവരുടെ ജോലിയെന്നു പറയുന്നത് സര്‍ക്കാരിന്റെ ദുഷ്ചെയ്തികളെ തിരുത്തുകയെന്നതാണ്. കോണ്‍ഗ്രസ് മുക്തഭാരതം വേണമെന്നുപറയുന്നതും ശക്തമായ പ്രതിപക്ഷം വേണമെന്നു പറയുന്നതും ഒരേ പ്രധാനമന്ത്രിയാണെന്നതാണ് ഇവിടെ രസകരം. അന്വേഷണ ഏജന്‍സികളെ വിലക്കുവാങ്ങുകയും അവരുടെ കൃത്യനിര്‍വഹണത്തില്‍ അമിതമായി...
അംബേദ്കര്‍ ദലിത് ഐക്കണ്‍ മാത്രമായി ചുരുക്കപ്പെടുന്ന കാലഘട്ടത്തില്‍ ജീവിക്കുന്ന നാം അദ്ദേഹം ഇന്ത്യന്‍ ജനാധിപത്യത്തിന് നല്കിയ അമൂല്യ സംഭാവനകളെയും തമസ്കരിക്കാനോ ദിശാശൂന്യമാക്കാനോ ഉള്ള ഏതൊരു ശ്രമത്തേയും പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിക്കുകയെന്നത് ഓരോ പൗരന്റെയും കടമയായി മാറുകയാണ്.
തന്റെ 23 ദിവസത്തെ ജയില്‍വാസത്തിന്റെ 'ഏറ്റവും ഭയാനകമായ' ഭാഗം ഡല്‍ഹി പൊലീസ് ബസില്‍ ഉത്തര്‍പ്രദേശിലേക്കുള്ള 10 മണിക്കൂര്‍ നീണ്ട യാത്രയായിരുന്നുവെന്ന് മുഹമ്മദ് സുബൈര്‍ പറയുന്നു. എന്നിട്ടും ആ യാത്രകളില്‍, തന്നോടൊപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥരുമായുള്ള സംഭാഷണങ്ങളില്‍ തനിക്ക്...
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും ശേഷമുള്ള രാജ്യത്തിന്റെ സര്വതോന്മുഖ വികസനത്തിലും ജനക്ഷേമത്തിലും ഒന്നാമത്തെ പങ്കുവഹിച്ച പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന ഏതു തിരിച്ചടിയും ബാധിക്കുന്നത് ആ പാര്‍ട്ടിയെ മാത്രമല്ല, മറിച്ച് ഇന്ത്യയിലെ 140 കോടിയോളം...