വിദ്യാര്‍ഥികളിലെ ആത്മീയവും ഭൗതികവുമായ ഉത്തമാംശങ്ങളുടെ ആകെ തുകയാണ് വിദ്യാഭ്യാസം എന്നു പറഞ്ഞത് മഹാത്മാഗാന്ധിയാണ്. വേലയില്‍ വിളയുന്ന വിദ്യാഭ്യാസത്തെക്കുറിച്ചും രാഷ്ട്രപിതാവ് പറഞ്ഞിട്ടുണ്ട്. ദേശീയ വരുമാനത്തിന്റെ ഗണ്യമായ തുക ചെലവഴിക്കുന്ന രംഗമാണ് വിദ്യാഭ്യാസത്തിന്റേത്. പഞ്ചവല്‍സര പദ്ധതികള്‍ പലതു കഴിഞ്ഞിട്ടും...
രാജ്യത്തുതന്നെ സൗജന്യ സിവില്‍ സര്‍വീസ് കോച്ചിംഗ് നല്കുന്ന ആദ്യത്തെ സ്ഥാപനമാണ് പെരിന്തല്‍മണ്ണ പൊന്ന്യാംകുര്ശിയിലെ കാമ്പസില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നോവിക്കുന്ന ഓര്‍മയായി മാറിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലക്ക് സാക്ഷിയായ ഒരു പത്തൊമ്പതുകാരനാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രിട്ടീഷുകാരുടെ ക്രൂരതക്ക് പകരം ചോദിച്ചത്. ഉധംസിങ് എന്നായിരുന്നു ആ പോരാളിയുടെ പേര്.
മൂന്നു വര്‍ഷത്തെ ഇടവേളക്കുശേഷം കേരളം വീണ്ടുമൊരു മഹാപ്രളയത്തിലേക്ക് നീങ്ങുകയാണോ. 2018ലേതുപോലെ കാലവര്‍ഷം പതിവില്‍നിന്ന് വ്യത്യസ്തമായി രണ്ടു മാസത്തോളം വൈകിയാണ് ആരംഭിച്ചതെങ്കിലും മഴയും കാറ്റും സംഹാരം വിതക്കുകയാണെന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്ന മരണങ്ങളുടെയും സ്വത്തു...
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനോട് ഉയരുന്ന എതിര്‍പ്പ് ഏതെങ്കിലും വസ്ത്രത്തോടുള്ള എതിര്‍പ്പല്ല
പണക്കാരന്റെയും നഗരവാസിയുടെയും ഉച്ഛിഷ്ടവും വിസര്‍ജ്യവും പേറേണ്ട ഗതികേട് ഗ്രാമീണ-തീര ജനതക്ക് വരുന്നത് സാക്ഷര പ്രബുദ്ധ കേരളത്തിന് ഒരുനിലക്കും യോജിച്ചതല്ല. അത്തരം നീക്കങ്ങളുടെ നിരവധി അധ്യായങ്ങള്‍ കണ്ടതാണ് ഇന്നത്തെ കേരളം.
കൃത്യനിഷ്ഠയും സത്യസന്ധതയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ പ്രത്യേകതകളായിരുന്നു. ഏത് യോഗത്തിലും കൃത്യസമയത്ത് തന്നെ അദ്ദേഹം എത്തിച്ചേരും. പാര്‍ട്ടി കാര്യങ്ങള്‍ സത്യസന്ധമായി കൈകാര്യം ചെയ്യാനും ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ നീട്ടിവെക്കാതിരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
സമ്പദ്ഘടന വലിയ തകര്‍ച്ചയുടെ വക്കില്‍ എത്തിയിരിക്കുന്നു. എല്ലാം കോവിഡിന്റെ തലയില്‍ കെട്ടിവെച്ച് ഇനിയും മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കില്ല. സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കണ്ണുതുറന്നേ തീരൂ. അല്ലാത്തപക്ഷം, കേരളം പാപ്പരാകുന്ന കാലം അധികം വിദൂരമല്ല.
കലര്‍പ്പില്ലാത്ത വിശ്വാസവും ഉന്നതമായ മൂല്യങ്ങളും ധാര്‍മിക ബോധവും കൊണ്ട് രാഷ്ട്രീയ ജീവിതത്തിന്റെ പൊതുമണ്ഡലത്തില്‍ വെളിച്ചം പകര്‍ന്ന രണ്ടു നായകരുടെ വേര്‍പാടിന്റെ ദിനമാണിന്ന്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും. അഭിമാനകരമായ അസ്ഥിത്വത്തിന്...
സിവില്‍ സര്‍വീസ് രംഗം എന്നും മലബാറിന് അന്യമായിരുന്നു. ഇതിന് പല കാരണങ്ങളുമുണ്ട്. സിവില്‍ സര്‍വീസ് പരിശീലനം എന്നത് ശ്രമകരമായ ഒന്നാണ്. മലബാറില്‍ പരിശീലനത്തിനുള്ള അനുപൂരക ഘടകങ്ങളുടെ അഭാവമാണ് മറ്റൊരു കാരണം. സാമ്പത്തികം മറ്റൊരു പ്രതിസന്ധിയായിരുന്നു.