ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്.
പ്രപഞ്ചം നിലനില്‍ക്കുന്നത് പ്രാപഞ്ചിക നിയമങ്ങളുടെ കരുത്തിലും നിയന്ത്രണത്തിലുമാണെന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. അവയൊന്നും മനുഷ്യ നിര്‍മിതമല്ലെന്നത് അനുഭവ യാതാര്‍ത്ഥ്യവുമാണ്.
അധികാരത്തിന്റെ ബലത്തില്‍ ജനാധിപത്യത്തെ ഹനിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ഹീനമായ രാഷ്ട്രീയ പകപോക്കലുകളാണ് നടത്തികൊണ്ടിരിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെയുള്ള കോടതി വിധിക്കു തൊട്ടുപിന്നാലെ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്കും രാജ്യം സാക്ഷിയായി.
രാഹുല്‍ മാപ്പു പറയുമെന്ന് കാത്തിരുന്നവര്‍ക്ക് മുന്നില്‍ മാപ്പും കോപ്പുമൊന്നും പറയാതെ അയാള്‍ നെഞ്ചുവിരിച്ച് രാജ്യത്തിനായി നിന്നു.
പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്.
ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.
ഷംസീറിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കൂറു പുലര്‍ത്തേണ്ടത് സ്പീക്കര്‍ പദവിയോടോ, അതോ സ്പീക്കറാക്കിയ പാര്‍ട്ടിയോടോ എന്ന കണ്‍ഫ്യൂഷനിലാണ് ഷംസീര്‍.
എല്ലാ അഭിപ്രായവ്യത്യാസങ്ങളിലും വിജയിക്കണമെന്ന് ആഗ്രഹിക്കരുത്, ചില സമയത്തെങ്കിലും നാം പരാജയം സമ്മതിച്ചോ അല്ലാതെയോ മാറിനില്‍ക്കേണ്ടിവന്നേക്കാം.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍നിന്ന് അടര്‍ത്തിമാറ്റപ്പെട്ട പാകിസ്താന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. കുതിച്ചുയരുന്ന വിലക്കയറ്റവും അവശ്യസാധന ക്ഷാമവും സമ്പദ്ഘടനയെ തളര്‍ത്തുമ്പോള്‍ മറുഭാഗത്ത് കാല്വാരിയും കുതികാല് വെട്ടിയും വിനോദിക്കുകയാണ് രാഷ്ട്രീയ വര്‍ഗം.
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നുയര്‍ന്ന വിഷപ്പുക ശ്വസിച്ച് തൃക്കാക്കര വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫ് കഴിഞ്ഞദിവസം മരണമടഞ്ഞ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പുകശല്യത്തെതുടര്ന്നാണ് രോഗിയുടെ നില വഷളായതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിട്ടുള്ളത്.