ഇന്ത്യയില്‍ നാം തിരഞ്ഞെടുത്ത രാഷ്ട്രീയ വ്യവസ്ഥയില്‍, നിയമനിര്‍മാണ സഭ നിയമങ്ങള്‍ നിര്‍മിക്കുന്നു, എക്സിക്യൂട്ടീവ് ആ നിയമങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ ഭരണസംവിധാനം നിയന്ത്രിക്കുന്നു, ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി രാജ്യത്തിന്റെ ഭരണം ഉറപ്പാക്കുന്നത് ജുഡീഷ്യറിയാണ്. ജുഡീഷ്യറി എക്സിക്യൂട്ടീവിന്റെ സമ്മര്‍ദത്തിന്...
പിണറായി വിജയന് സര്‍ക്കാര്‍ രണ്ടാം വട്ടവും അധികാരത്തിലെത്തിയാല്‍ അത് നാടിന്റെ ദുരന്തമായിരിക്കുമെന്ന് പറഞ്ഞത് കേരളത്തിലെ പ്രമുഖ ബുദ്ധിജീവികളായിരുന്നു.
ഒരു ന്യൂനപക്ഷം അവരുടെ അഭിമാനകരമായ അസ്തിത്വം നിലനിര്‍ത്തി ഭൂരിപക്ഷത്തിന്റെ കൂടെ എങ്ങനെയാണ് സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിക്കുക എന്നതിന്റെ ദാര്‍ശനാക്കിമായ പാഠങ്ങളാണ് സീതി സാഹിബും ആദ്യകാല നേതാക്കളും സമുദായത്തെ പഠിപ്പിച്ചത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക്...
മതത്തിന്റെയും ജാതിയുടെയും ഭൂപ്രദേശങ്ങളുടെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ചും കൊച്ചു രാജ്യങ്ങള്‍ പിടിച്ചെടുത്തുമാണ് ബ്രട്ടീഷുകാര്‍ നമ്മുടെ നാടിനെ കൈപിടിയിലൊതുക്കിയത്. അതേ തന്ത്രമാണ് ഫാസിസ്റ്റുകളും പയറ്റുന്നത്.
നിര്‍ഭയനായ ഭരണാധികാരിയെയാണ് സമീപ കാലം വരെയും തുര്‍ക്കി ജനത അദ്ദേഹത്തില്‍ കണ്ടത്. അവര്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടതും ധീരമായ നിലപാടുകളുടെ പേരിലായിരുന്നു. പക്ഷെ, ഉര്‍ദുഗാന്റെ വ്യക്തിത്വം കളങ്കിതമാണെന്ന് അറിയുന്ന നിമിഷം തുര്‍ക്കി പുനരാലോചനക്ക് നിര്‍ബന്ധിതമാകുമെന്ന് തീര്‍ച്ച.
ചിന്താപരവും ബുദ്ധിപരവുമായ സ്വാതന്ത്ര്യവുമാണ് മാനവരാശിയെ മൂല്യങ്ങളിലേക്ക് നയിക്കുന്നത്. അതിന് തടയിടുമ്പോള്‍ മനുഷ്യ പുരോഗതിയെയും രാഷ്ട്രത്തിന്റെ ജീവപരമായ നിലനില്‍പ്പിനെയുമാണ് അത് റദ്ദു ചെയ്യുന്നത്. ഭരണകൂടവും നിക്ഷിപ്ത താല്പര്യക്കാരും ഫാസിസ്റ്റുകളും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന സമീപനങ്ങള്‍ തിരുത്താന്‍ തയ്യാറാവണം.
ലോകത്ത് ഏറ്റവും അധികം മനുഷ്യരെ കശാപ്പ് ചെയ്തത് കമ്യൂണിസ്റ്റ് ഏകാധിപതികളാണ്. റഷ്യയില്‍ രണ്ട് കോടി, ചൈനയില്‍ ആറ് കോടി, വിയറ്റ്നാമില്‍ പത്ത് ലക്ഷം, നോര്‍ത്ത് കൊറിയയില്‍ ഇരുപത് ലക്ഷം, കംബോഡിയയില്‍ പതിനേഴ് ലക്ഷം, എത്യോപ്യയില്‍ ഇരുപത്...
ലിംഗപരമായ വേഷങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷമായിരിക്കുന്നു. വേഷം കൊണ്ട് ആണിനെയും പെണ്ണിനെയും വേലി കെട്ടിത്തിരിക്കുന്നത് എന്തിനെന്ന ചിന്ത പല മനസ്സുകളിലും മുള പൊട്ടിയിരിക്കുന്നു എന്നത് സത്യമാണ്. ഇതിലേക്ക് വളരുന്ന ന്യൂട്രല്‍ യൂണിഫോം, ന്യൂട്രല്‍ ക്ലാസ്റൂം തുടങ്ങിയ ആശയങ്ങള്‍...
കിറ്റ് വിതരണത്തിന്റെ പേരില്‍ കാടടക്കി വെടിവെച്ചുകൊണ്ടിരക്കകയാണ് പിണറായിര്ക്കാര്. എന്നല്‍ പതിനൊന്ന് മാസത്തെ കിറ്റ് കൊടുത്ത വകയില്‍ നയാ പൈസ പോലും നല്‍കാതെ റേഷന്‍ കടക്കാരോട് ഏറ്റവും വലിയനന്ദികേടാണ് ഈ സര്‍ക്കാര്‍ കാണച്ചുകൊണ്ടരിക്കുന്നത്.
കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള, ചെറിയ ജില്ലകളില്‍ ഒന്നായ പത്തനംതിട്ടയില്‍ 6074 പ്ലസ്ടു സീറ്റുകള്‍ അധികമുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്ത് മുപ്പതിനായിരം കുട്ടികള്‍ക്കു പ്ലസ്ടു പഠിക്കാന്‍ സീറ്റില്ല. ഡിഗ്രിക്ക് ഒന്നര ലക്ഷത്തോളം അപേക്ഷകരുള്ള കാലിക്കറ്റ്...