കേരളത്തില്‍ പേ വിഷ ബാധയേറ്റ് ചികിത്സ തേടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന വിധമാണ് പേവിഷ ബാധയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ജനം ആശങ്കാകുലരാണ്.
മുസ്ലിംലീഗ് ജില്ലാ തലങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങളും യാതൊരു പ്രചരണവുമില്ലാതെ കോഴിക്കോട് കടപ്പുറത്ത് പച്ച കടലായി സംഗമിച്ച ജനലക്ഷങ്ങളുടെ വഖഫ് സംരക്ഷണ റാലിയും ഇടതു സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമായിരുന്നു. നിരാകരണ ബില്‍ അവതരിപ്പിച്ച് കൊണ്ട് മന്ത്രി...
എം.എം മണിക്കും ശിവന്‍കുട്ടിക്കും മന്ത്രി ആകാമെങ്കില്‍ ഷംസീറിന് സ്പീക്കറുമാകാമെന്ന് ന്യായമായും പറയാം. എന്തായാലും കരുണാകരന് മാറി ആന്റണി മുഖ്യമന്ത്രിയപ്പോള്‍ സഖാവ് നായനാര്‍ പറഞ്ഞ മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയിട്ട് കാര്യമുണ്ടോ കമന്റ് തന്നെയാണ് മന്ത്രിയും...
സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഏറ്റവുമധികം ആക്ഷേപിക്കപ്പെടുന്ന മതം ഇസ്ലാമാണ് എന്നു കാണുക പ്രയാസമുള്ള കാര്യമല്ല. പല മതങ്ങളും മനസ്സിന് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള വിശ്വാസങ്ങള്‍ നിര്‍ബന്ധിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ മനുഷ്യ പ്രകൃതിയുമായി ഒത്തുപോകാത്ത പല ആചാരങ്ങളുമുണ്ട്. കാലത്തെ അതിജയിക്കാനാവാത്ത സമ്പ്രദായങ്ങളുണ്ട്....
ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. 2023 മാര്‍ച്ച് 10ന് ചെന്നൈ രാജാജി ഹാളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ഈ പരിപാടിയില്‍ സംബന്ധിക്കും. ഇതേ രാജാജി ഹാളില്‍...
ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സുകള്‍ വാങ്ങി പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് തയാറാകണം. സര്‍ക്കാര്‍ ഓഫീസുകളിലെ ഔദ്യോഗിക ബ്ലോക്കുകള്‍ ആംബുലന്സുകള്ക്കുവേണ്ടിയെങ്കിലും മാറ്റിക്കൊടുക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടതുണ്ട്.
മുന്‍ സോവയിറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ കഷണ്ടിത്തലയില്‍ നെറ്റിക്ക് തൊട്ടുമുകളിലായി തെളിഞ്ഞുനിന്നിരുന്ന മറുക് അമേരിക്കയുടെ ഭൂപടമാണെന്ന് ഒരുകാലത്ത് പ്രചാരമുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് കാര്‍മികത്വം വഹിച്ച രാഷ്ട്രത്തലവനെന്ന നിലയില്‍ അത്തരമൊരു ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് പലരും സംശയിച്ചു...
രാഷ്ട്രത്തിന് ഭരണഘടനാ ശില്പികള് സമ്മാനിച്ച ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാനും മതേതരജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ രാഷ്ട്രീയത്തെ അരക്കിട്ടുറപ്പിക്കാനും ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് മൂന്നിന് ശനിയാഴ്ച ചെന്നൈയില്‍ ഒരിക്കല്‍ കൂടി അതിന്റെ ദേശീയ നിര്‍വാഹക സമിതി ചേരുകയാണ്.
ലോകത്താകമാനം ലഹരിയുടെ ഉപയോഗവും ഉപഭോഗവും ഭീതിദമായ നിലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷ നല്കുന്ന ഒരു ചിത്രം ഇന്നലെ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഒരുപോലെ പ്രചരിക്കുകയുണ്ടായി. ജര്‍മനിയിലെ ചാമ്പ്യന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിന്റെ ഫോട്ടോഷൂട്ടിനിടെയുള്ള അവരുടെ...
കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റഡ് പ്രൊഫസര്‍ നിയമനവും അതിനെ തുടര്‍ന്ന് ഗവര്‍ണറും വൈസ് ചാന്‍സലറും തമ്മിലുണ്ടായ വാഗ്വാദങ്ങളും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് വലിയ കളങ്കങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. ഇതൊരു കേവല രാഷ്ട്രീയ തര്‍ക്കമായി കാണുന്നതിന് പകരം...