അനുകൂലവും പ്രതികൂലവുമായ ചുറ്റുപാടുകളെ മുഴുവന്‍ ഉള്‍ക്കൊള്ളാനും ഏതു സാഹചര്യത്തെയും സമചിത്തതയോടെ സമീപിക്കാനും കഴിയുന്ന വിശാലതയുള്ള മനസ്സുണ്ടെങ്കില്‍ അത്തരമൊരാള്‍ക്കേ ഉന്നതമായ മാനുഷിക മൂല്യങ്ങള്‍ പുലര്‍ത്താന്‍ കഴിയൂ. മഹാനായ നബി തിരുമേനി(സ)ക്ക് അല്ലാഹു നല്‍കിയത് അത്തരമൊരു വിശാല മനസ്സായിരുന്നു.
അനുഭവിച്ചേ പഠിക്കൂ എന്നത് പതിവ് രീതിയായിട്ടുണ്ട്. അപകടങ്ങള്‍ മുന്‍കൂട്ടി കാണാനും ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കാനും നാം തയാറാകുന്നില്ല. അനാസ്ഥകള്‍ക്ക് കൊടുക്കേണ്ടിവരുന്ന വില കനത്താണെന്ന് ഓര്‍ക്കണം.
'ഏറ്റവും ഉടനെ നേട്ടമുണ്ടാക്കുന്നതിലേക്കാ'ണ് മനുഷ്യന് ആകര്‍ഷിക്കപ്പെടുന്നത്. വളരെ ക്ഷണികമായതില്‍ ആകൃഷ്ടമാവുക എന്നത് മനുഷ്യ പ്രകൃതത്തില്‍ അടങ്ങിയിരിക്കുന്നു. ആ വികാരത്തെ നിയന്ത്രിച്ചു നിര്‍ത്തി ചിന്താപൂര്‍വം കൂടുതല്‍ ബോധ്യവും ശാശ്വതത്ത്വവുമുള്ളതിനെ തിരഞ്ഞെടുക്കുകയെന്ന ബാദ്ധ്യത മനുഷ്യന്റേത് അഥവാ വ്യക്തിയുടേത് മാത്രമാണ്....
എല്ലാറ്റിനെയും അതിജീവിച്ച് മുന്നേറാന്‍ കോണ്‍ഗ്രസ് പ്രാപ്തമാകേണ്ടതുണ്ട്. അതോടൊപ്പം അനാവശ്യ വിലപേശല്‍ നടത്തി മതേതര കക്ഷികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കി ബി.ജെ.പിയെ ഭരണത്തിലെത്താന്‍ സഹായിച്ച 'യു.പി മോഡല്‍ തന്ത്രങ്ങളില്‍' നിന്നും കോണ്‍ഗ്രസ് പിന്മാറേണ്ടതുണ്ട്. കര്‍ണാടകയില്‍ കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കിയ അതേ...
ചുരുക്കത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഏകാധിപത്യ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പുനസംഘടനയിലൂടെ വ്യക്തമാകുന്നത്. പാര്‍ലമെന്റിനെ പോലും നോക്കുകുത്തിയാക്കുന്ന ഒരു സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ...
മാഹിന്‍ ശംനാടിനൊപ്പം മുസ്ലിംലീഗ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. മുസ്ലിംലീഗിന് വേണ്ടി തന്റെ സാഹിത്യ കഴിവുകള്‍ ഉപയോഗിച്ചു. മഹാകവി പി. കുഞ്ഞിരാമന് നായരും ഉബൈദും ആത്മസുഹൃത്തുക്കളായിരുന്നു. ഐക്യ കേരള പ്രസ്ഥാനത്തിന്റെ വക്താവായ ഉബൈദ് കര്‍ണാടകത്തിന്റെ ഭാഗമായിരുന്ന...
ആദിവാസികള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ആകര്‍ഷിക്കുന്നതും അവരെ ഉദ്ധരിക്കുന്നതുമായ നയസമീപനത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ് കേരള മോഡല്‍. യൂണിവേഴ്സിറ്റികളില്‍ ആര്.എസ്.എസ് പ്രസിദ്ധീകരണങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ന്യൂനപക്ഷത്തിന്റെ സാംസ്കാരിക അടിത്തറ തകര്‍ത്തും വിപ്ലവ ഖ്യാതി നേടുന്നതിലൊരു ദുഷ്ടലാക്കുണ്ട്. എ. കെ.ജി...
കാസര്‍കോട്ട് വേണ്ടത്ര ചികിത്സാസൗകര്യമില്ലാത്ത അവസ്ഥയാണ് നിലവില്‍. ഉക്കിനടുക്ക എന്ന വിദൂര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഒരു സൗകര്യവുമില്ല. പരിശോധന നടത്തണമെങ്കില്‍ 100 കിലോ മീറ്ററിലധികം ദൂരമുള്ള കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍...
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് ആരും എതിരല്ല. അത് വിദൂര വിദ്യാഭ്യാസത്തിന് മാത്രമായി പരിമിതപ്പെടുത്തുന്നതിന് പകരം മറ്റ് സര്‍വകലാശാലകളെപോലെയുള്ള പരിഗണനയാണ് ലഭിക്കേണ്ടത്. കേരളത്തിന്റെ പുറത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് കൂട്ടാനേ ഈ നിയന്ത്രണപദ്ധതി ഉപകരിക്കുകയുള്ളൂ.
സി.പി.എമ്മിന്റെ ആട്ടും തുപ്പും സഹിച്ച് ഇനിയും എത്രകാലം മുന്നോട്ടുപോകുമെന്നാണ് അണികള്‍ ചോദിക്കുന്നത്. അവരുടെ ആശങ്കകളെ ഉള്‍ക്കൊള്ളാന്‍ നേതാക്കള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. അധികാരത്തിന്റെ മത്ത് പിടിച്ച നേതൃത്വമാണ് ഇപ്പോള്‍ സി.പി.ഐക്കുള്ളത്. വിമര്‍ശനത്തിന്റെ ഒറ്റപ്പെട്ട പൊട്ടലും ചീറ്റലുമല്ലാതെ കാലത്തിലേക്ക്...