മുസ്ലിം സമു ദായത്തെ സംബന്ധിച്ചിടത്തോളം അത്ര തൃപ്തികരമായ വിധിയല്ലാതിരുന്നിട്ടു പോലും വിവിധ മത-രാഷ്ട്രീയ-സമുദായിക സംഘടനകള്‍ സമചിത്തയോടെ സമീപിക്കാന്‍ മുന്‍കയ്യെടുത്തത് ഏറെ കൗതുകത്തോടെയാണ് ഇതര ജനാധിപത്യ വിശ്വാസികള്‍ നോക്കിക്കണ്ടത്.
ഖജനാവില്‍ പണം ഇല്ലന്നും പെന്ഷന് നല്കാന് പോലും വഴിയില്ലന്നും പറയുന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയാറാവുന്നില്ല.
ഇന്റര്‍നെറ്റ് സ്വകാര്യത സൂചികയില്‍ (ഇന്റര്‍നെറ്റ് പ്രൈവസി ഇന്‍ഡക്സ് 2022) പ്രകാരം 68% ജനങ്ങളും വ്യക്തിപരമായ വിവരങ്ങള്‍ യാതൊരു ശ്രദ്ധയുമില്ലാതെയാണ് വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്നത് എന്ന് ചുണ്ടിക്കാണിച്ച സാഹചര്യത്തില്‍ പുതിയ നിയമം പൗരന്മാര് അറിഞ്ഞിരിക്കേണ്ട ഒന്നായി മാറിയിരിക്കുന്നു.
സമീപ കാലത്ത് പക്ഷെ, അത്തരം രീതികളിലൊക്കെ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങളെ മുഴുവന്‍ തനിക്കാക്കി വെടക്കാക്കുന്ന പ്രവണത കൂടിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ജുഡീഷ്യറിക്കും മൂക്കുകയറിടണമെന്ന് ബി.ജെ.പി സര്‍ക്കാറിന് മോഹമുണ്ട്.
RPWD Act 2016 അതതു സര്‍ക്കാറുകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ 21 വിഭാഗങ്ങളായി തരം തിരിക്കപ്പെട്ടവരില് ഏതൊരു ഭിന്നശേഷിക്കാര്‍ക്കും ഭിന്നശേഷിക്കാരുടെ പ്രതിനിധികള്‍ക്കും തങ്ങളുടെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും അവകാശ നിഷേധങ്ങള്‍ക്കെതിരെയും ശബ്ദിക്കേണ്ടി വരില്ല. മറിച്ച് ഇവരോരോരുത്തരും സന്തോഷവാന്മാരും സംതൃപ്തരുമായിരിക്കും.
കേരളത്തിലെ വര്‍ധിച്ചുവരുന്ന ദാമ്പത്യ സംഘര്‍ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് ഇക്കാര്യം നിരീക്ഷിച്ച മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകായുക്തക്കെതിരെയുള്ള ഹര്‍ജി പരിഗണിച്ച കോടതിയില്‍നിന്ന് സര്‍ക്കാറിന് ലഭിച്ചിരിക്കുന്നത് ചുട്ട അടിയാണ്. സുതാര്യതയും സത്യസന്ധതയും ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് ആശങ്കയെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. കേരളത്തിനും അതുതന്നെയാണ് അറിയാനുള്ളത്.
സി.എച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേവലം ആറ് ദിവസങ്ങള്‍ മാത്രമാണ് സഭ ചേര്‍ന്നത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സുപ്രധാനമായ പല ബില്ലുകളും അവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിലേറ്റവും സുപ്രധാനമായത് ഇഷ്ടദാനബില്‍ തന്നെയായിരുന്നു.
പാര്‍ട്ടി അംഗത്വമുള്ള സ്വന്തം സഖാക്കളെ അരുംകൊല ചെയ്ത പാറയില്‍ ബാബുവിനെ തള്ളിപ്പറയാന്‍ തയ്യാറാവാത്തത് സി.പി.എം ആ രണ്ട് വ്യക്തികളുടെ കുടുംബത്തോട് ചെയ്യുന്ന കൊടും ചതിയാണ്.
ആരോപണ പ്രത്യാരോപണങ്ങള്‍ കുട്ടികളെയാണു ബാധിക്കുന്നതെന്നും രാജ്യത്തിന്റെ മൂലക്കല്ലായ സാങ്കേതിക വിദ്യാഭ്യാസം കേരളത്തില്‍ ഈ സര്‍വകലാശാലയുടെ കീഴിലാണെന്നുമുള്ള കോടതിയുടെ ഓര്‍മപ്പെടുത്തലെങ്കിലും മുഖവിലക്കെടുക്കാനുള്ള കനിവ് പിണറായി സര്‍ക്കാറിനുണ്ടാവുമെന്ന് കരുതിയവര്‍ക്കും തെറ്റിയിരിക്കുകയാണ്