ഇത്രയേറെ നിര്‍ണായകമായ തീരുമാനം സ്വമേധയാ എടുക്കാനാവുമോ? ഒരിക്കലുമില്ല, മരംമുറിക്കുള്ള തീരുമാനം നയപരമാണ്. ആ തീരുമാനം എടുത്തിട്ടുള്ളത് ജലസേചന-വനം മന്ത്രിമാരുടെ അറിവും സമ്മതത്തോടെയുമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് മന്ത്രിമാര്‍ക്ക് അധികാരത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ല.
സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമവകാശപ്പെടാനില്ലാത്തവര്ക്ക്, അവരുടെ കൂലിപടയാളികള്‍ക്ക് ദേശീയ സമരത്തെ വിലകുറച്ചുകാട്ടുന്നതില് ഒരു മടിയുമുണ്ടാവില്ല, പക്ഷേ നമുക്കങ്ങനെയല്ല.
മാപ്പിളപ്പാട്ടിന്റെ മനോഹരമായ ഈണങ്ങള്‍ സമ്മാനിച്ച പ്രഗത്ഭനായ പാട്ടുകാരനാണ് വിടപറഞ്ഞ പീര്‍ മുഹമ്മദ്
രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വിലകള്‍ വാണംകണക്കെ കുതിച്ചുയരുമ്പോള്‍ ഭരണാധികാരികള്‍ ഉച്ചമയക്കത്തിലാണെന്നാണ് അവരുടെ പ്രതികരണങ്ങളോരോന്നും തെളിയിക്കുന്നത്.
ബംഗാളില്‍ ഭരണത്തിന്റെ ഹുങ്കില്‍ ആയിരക്കണക്കിന് ഏക്കര്‍ വഖഫ് ഭൂമി തട്ടിയെടുത്ത് സി.പി.എം പണിത പാര്‍ട്ടി ഓഫീസുകള്‍ ചുവന്ന കഷ്ണം കൊടിപോലും ഉയര്‍ത്താനാളില്ലാതെ നാമാവശേഷമാകുന്നത് ഓര്‍ത്താല്‍ നന്ന്.
പ്രൊഫ. പി.കെ.കെ തങ്ങള്‍ ലോകത്ത് ശാന്തിയും സമാധാനവും പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. കുടുംബ പശ്ചാത്തലംതൊട്ട് ഘട്ടംഘട്ടമായി നിലകൊള്ളുന്ന അതിവിസൃതമായ മനുഷ്യക്കോട്ട ലോകത്തെയൊന്നാകെ ഉള്‍ക്കൊള്ളുന്നു. കോട്ടം തട്ടാതെ ആ കോട്ട എക്കാലവും നിലനില്‍ക്കാനുള്ളതാണ്. അപ്പോള്‍ അതിന് നല്ല...
ഭൂരിപക്ഷവോട്ടുബാങ്ക് ഉറപ്പിക്കുകയും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയും അതുവഴി അധികാരമുറപ്പിക്കുകയും മാത്രമാണ് ഇതിനുപിന്നിലെ ഒളിയജണ്ട.
മഹല്ല് കമ്മിറ്റികള്‍ കുറേക്കൂടി മണ്ണിലേക്ക് ഇറങ്ങിവരേണ്ടതല്ലേ? അവ കാലോചിതമായി മാറേണ്ടതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്
ശാസ്ത്രവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി സ്വന്തമാക്കിയ ഇ.കെ ജാനകിഅമ്മാളിന്റെ ജന്മദിനം കഴിഞ്ഞദിവസം മലയാളികള്‍ ഓര്‍ക്കാതെ കടന്നുപോയി.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഭൂമുഖത്ത് 46 കോടിയോളം പ്രമേഹ രോഗികളുണ്ട്.