സി.പി.എം ഭരണത്തില്‍ വഖഫ് ബോര്‍ഡിനെ നോക്കുകുത്തിയാക്കിയ ബംഗാളിലെ ചരിത്രം വലിയ പാഠമാണ്. ദേവസ്വം ബോര്‍ഡിന് വകവെച്ച് കൊടുത്ത അവകാശം വഖഫ് ബോര്‍ഡില്‍ നിന്ന് കവരുമ്പോള്‍ വരാനിരിക്കുന്ന ഒട്ടേറെ ദുസൂചനകളുടെ അപായമണികൂടിയാണ് മുഴങ്ങുന്നത്.
മാര്‍ക്കറ്റില്‍ തൊട്ടതിനെല്ലാം പൊള്ളുന്ന വില. വിയര്‍പ്പൊഴുക്കി ഉണ്ടാക്കുന്ന പണം ഒന്നിനും തികയാത്ത അവസ്ഥ. ഒരു ശരാശരി വരുമാനക്കാരന് മിച്ചം വെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല
മുജീബ് തങ്ങള്‍ കൊന്നാര് 1921 നവംബര്‍ 20 നെ ബ്ലാക്ക് നവംബര്‍ എന്ന് വിശേഷിപ്പിക്കേണ്ടവിധം ലോകത്ത് അറിയപ്പെട്ട ദുരന്തങ്ങളില്‍ ഒന്നായിരുന്നു വാഗണ്‍ ട്രാജഡി. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ചൂഷണാത്മകവും പൈശാചികവുമായ ദുര്‍ഭരണത്തിനെതിരെ പൊരുതിയ ഏറനാട്ടിലേയും വള്ളുവനാട്ടിലേയും നൂറോളം...
അധികാരഹുങ്കിന്റെ ഉരുക്കുമുഷ്ടിക്കുമുന്നില് ഒടുങ്ങാത്ത ഇച്ഛാശക്തിയോടെ ഒരു ജനത ഒറ്റക്കെട്ടായി ഒരുമ്പെട്ടിറങ്ങിയാല്‍ എന്താണ് സംഭവിക്കുകയെന്നതിന് ഒന്നാന്തരം ദൃഷ്ടാന്തമാണ് ജനാധിപത്യ ഇന്ത്യ ഇന്നലെ ദര്‍ശിച്ചത്.
കര്‍ഷകരുടെയും അവര്‍ക്ക് പിന്നില്‍ ഐക്യദാര്‍ഢ്യവുമായി ഉറച്ചുനിന്നവരുടെയും ഈ വിജയം വരാനിരിക്കുന്ന ഒട്ടേറെ പോരാട്ടങ്ങളിലേക്കുള്ള ഊര്‍ജ്ജം കൂടിയാവണം.
എന്‍ഡോസള്‍ഫാന്‍ ഇരയുടെ മാതാവിനോട് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായ സംഭവത്തെ കേവലമൊരു കൈക്കൂലിക്കേസ് മാത്രമെന്ന ലാഘവത്തോടെ കാണാനാകില്ല.
ആദ്യമായി ആത്മീയതയെ ഉദ്ദീപിപ്പിക്കാന്‍ സഹായകമായ ചിട്ടകളും പതിവുകളുംകൊണ്ട് മനസ്സിനെ നിയന്ത്രണ വിധേയമാക്കണം. അതിന് മത തത്വങ്ങളെ കുറിച്ചുള്ള ആഴമുള്ള അറിവ് വേണം. അതുകൊണ്ടാണ് ആധ്യാത്മികതക്ക് അടിത്തറയിടേണ്ടത് അറിവുകൊണ്ടാണ് എന്ന് പറയുന്നത്.
ഇന്റര്‍നെറ്റിന്റെ മാസ്മരിക വലയില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കുരുങ്ങുന്നുണ്ട്. മുതിര്‍ന്നവരുടെ അജ്ഞതയും തട്ടിപ്പുകാര്‍ ചൂണ്ടയിട്ട് നല്കുന്ന ഇരയെ കുട്ടികള്‍ അനായാസം വിഴുങ്ങുമെന്നതും ദുരന്തവ്യാപ്തി കൂട്ടുന്നു.
ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ട സിറിയക്കും അഫ്ഗാനിസ്ഥാനും പിന്നിലാണ് സ്ത്രീ സുരക്ഷയില്‍ ഇന്ത്യയിലെന്ന റോയിട്ടേഴ്സ് പഠനം ജാഗ്രതവത്താക്കണം.
ദേശീയതലത്തില്‍ പശ്ചിമബംഗാളിലും ത്രിപുരയിലുമാണ് കേരളം കഴിഞ്ഞാല്‍ സി.പി.എമ്മിന് മുമ്പ് കുറച്ചെങ്കിലും വേരുണ്ടായിരുന്നതെങ്കില് അതിന്ന് ശോഷിച്ച്ശോഷിച്ച് ഏതാണ്ട് ശൂന്യമായ അവസ്ഥയിലാണ്.