തൃശൂര്‍: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ പേരാമംഗലം സിഐ എം മണികണ്ഠന് സസ്പെന്ഷന്. തന്നോടു മോശമായി പെരുമാറിയെന്ന പരാതിക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറാണ് സിഐ എം മണികണ്ഠനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്....
വാഷിങ്ടണ്‍: ലോകത്തിലെ വലിയ ജനാധിപത്യ ശക്തികളില്‍ ഒന്നായ അമേരിക്കയുടെ 45ാമത് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക വിധിയെഴുത്ത് ഇന്ന് നടക്കും. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപുമാണ് മത്സരരംഗത്തുള്ളത്....
ബാര്‍സിലോണ: പതിനേഴ് വയസ്സുള്ളപ്പോള്‍, 2005 മെയ് മാസത്തില്‍ ബാര്‍സിലോണ സീനിയര്‍ ടീമിന് വേണ്ടി ആദ്യ ഗോള്‍-അല്‍ബസറ്റക്കെതിരെ. ഇപ്പോള്‍ 29-ാം വയസ്സില്‍ സെവിയക്കെതിരെ അഞ്ഞൂറാമത് ഗോള്‍…… ലിയോ മെസി ചരിത്രത്തിലേക്ക് പന്ത് തട്ടിയ മറ്റൊരു ദിവസമായിരുന്നു ഇന്നലെ...
ജോഹന്നാസ്ബര്‍ഗ്ഗ്: കാഗിസോ റബാദ എന്ന ഇരുപത്തിയൊന്നുകാരന് പെര്‍ത്തിലെ വാക്ക പോലെ ഒരു മൈതാനത്ത് സ്വന്തം ടീമിന്റെ വിജയ നായകനായി തിളങ്ങി നില്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. പക്ഷേ ടീമിന് ആവശ്യം വന്ന ഘട്ടത്തില്‍ തന്റെ അനുഭവക്കരുത്തിനെ...
മൂന്നാഴ്ച്ച നീണ്ട ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സ് സ്വന്തം ഗ്രൗണ്ടില്‍ വീണ്ടും പന്തു തട്ടുന്നു. സീസണിലെ ഒമ്പതാം മത്സരത്തില്‍ ഗോവ എഫ്.സിയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. വൈകിട്ട് ഏഴിന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് അവസാന സ്ഥാനക്കാരുടെ അങ്കം....
കമാല്‍ വരദൂര്‍ ജയിക്കാന്‍ കളിക്കണമിന്ന് ബ്ലാസ്റ്റേഴ്സ്. അതിന് 90 മിനുട്ടും വര്ധിതവിര്യം വേണം. പ്രതിയോഗികളെ മാനസികമായി ഇല്ലാതാക്കണം. കഴിഞ്ഞ ദിവസം പൂനെക്കാര്‍ കൊല്‍ക്കത്തയെ വീഴ്ത്താന്‍ പ്രകടിപ്പിച്ച ആ ധൈര്യമുണ്ടല്ലോ-അതങ്ങ് പുറത്തെടുക്കണം. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍...
ആത്മമിത്രങ്ങളാണ് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗീസ് താരം റിക്കാര്‍ഡോ ക്വാറസ്മയും. കളത്തിനകത്തും പുറത്തും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറുന്ന ഉറ്റമിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോ കൂട്ടുകാരന് കൊടുത്ത ഒരു ‘പണി’യും, അതിനു...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിനെ കാണാതായിട്ട് ഇന്നേക്ക് 22 ദിവസം. എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചവശനാക്കിയ നജീബിനെ പിന്നീട് കാണാതാവുകയായിരുന്നു. നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെഎന്‍യുവില്‍ നടന്നു വരുന്ന പ്രതിഷേധം അനുദിനം കരുത്താര്‍ജിക്കുകയുമാണ്. കഴിഞ്ഞ ദിവസം ജെഎന്‍യുവിലെ...
ന്യൂഡല്‍ഹി: എന്‍ഡിടിവിയുടെ ഹിന്ദി ചാനലായ എന്‍ഡിടിവി ഇന്ത്യക്കേര്‍പ്പെടുത്തിയ ഒരു ദിവസത്തെ വിലക്ക് കേന്ദ്ര വിവര, പ്രക്ഷേപണ വകുപ്പ് മരവിപ്പിച്ചു. രാജ്യ വ്യാപകമായി മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കനത്ത പ്രതിഷേധമുയര്‍ന്നതോടെയാണ് പുതിയ നീക്കം. നിരോധത്തിനെതിരെ...
ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയിലെ കിരീടം വെക്കാത്ത രാജാവായിരുന്നു ബ്ലാക്ക്ബെറി. ഗുണമേന്മയും തങ്ങളുടേതു മാത്രമായ ഒട്ടേറെ സവിശേഷതകളുമായി ഫോണ്‍പ്രേമികളുടെ ഹൃദയത്തിലിടം നേടിയ കനേഡിയന്‍ ബ്രാന്‍ഡിനു പക്ഷേ, സ്മാര്‍ട്ട്ഫോണ്‍ യുഗം പുരോഗമിച്ചപ്പോള്‍ ചുവടുപിഴക്കുന്നതാണ് കണ്ടത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്...