1998 ലെ ലോകകപ്പ് നടന്ന ഫ്രാൻസിലെ വേദികളിലൂടെ ഇന്നലെ ഓട്ടപ്രദക്ഷിണം നടത്തിയായിരുന്നു പാരിസിലെ ആദ്യ വെള്ളിയിലെ ജുമുഅക്കായി ബൊളോണിലെ പള്ളിയിലെത്തിയത്.
1980 ലെ മോസ്ക്കോ ഒളിംപിക്സിൽ സഫർ ഇഖ്ബാൽ നയിച്ച ഹോക്കി സംഘം സ്വർണം സ്വന്തമാക്കിയ ശേഷം ഇന്ത്യ വലിയ വേദിയിൽ ആദ്യമായി മെഡൽ സ്വന്തമാക്കിയ കാഴ്ച്ച.
ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണില്‍ വളറിവാന്‍, അര്ജുന് ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യങ്ങള്‍ മത്സരിക്കുന്നുണ്ട്.
ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.
വർധിത ആത്മവിശ്വാസത്തിലാണ് പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘമെത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ സംഘത്തലവൻ ഗഗൻ നരാംഗ്. ഇതിനകം രണ്ട് ബാച്ചുകളിലായി ഇന്ത്യൻ സംഘത്തിലെ ഭൂരിപക്ഷം പേരും ഇവിടെ എത്തിയിരിക്കുന്നു. ഷുട്ടിംഗ്, ബാഡ്മിൻറൺ,ഹോക്കി സംഘങ്ങൾ എത്തിയിട്ടുണ്ട്. എല്ലാവരും കഠിനമായ പരീശിലനത്തിലാണ്....
ലോകം ഇത് വരെ കാണാത്ത കാഴ്ച്ചകൾക്കാവും പാരിസ് മഹാനഗരത്തിലൂടെ ഒഴുകുന്ന സെൻ നദിക്കര ഇന്ന് രാത്രി സാക്ഷ്യം വഹിക്കുക. മുപ്പത്തിമൂന്നാമത് ഒളിംപിക്സ് മഹാമാമാങ്കത്തിന് ഇന്ന് തുടക്കമാവുന്നത് കരയിലല്ല, സ്റ്റേഡിയത്തിലുമല്ല-നദിയിലാണ്….!! ഇന്ത്യൻ സമയം രാത്രി 11.30 മുതൽ...
ഫ്രാന്‍സിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ക്ക് മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയില്ലെന്നായിരുന്നു ഫ്രാന്‍സ് കായിക മന്ത്രിയുടെ നിര്‍ദേശം.
പാരീസ്: എല്ലാ ഒളിംപിക്സ് വേദിയിലും സ്ഥിരമായി കാണുന്ന ഒരു മുഖമുണ്ട്-ശാന്തകുമാർ എന്ന കട്ടിമീശക്കാരൻ. ഡെക്കാൻ കോണികിൾ എന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിൻറെ ഫോട്ടോഗ്രാഫർ. ഇന്നലെ പാരിസ് ഒളിംപിക്സ് മീഡിയാ സെൻററിൽ ആദ്യമെത്തിയപ്പോൾ കണ്ടത് അദ്ദേഹത്തെ തന്നെ....
പ്രാതലും ലഞ്ചും ഡിന്നറും മുഖ്യമാണെന്ന് പറഞ്ഞത് ആരാണ്..?അഥവാ മൂന്ന് നേരം മൃഷ്ടാനഭോജനം എന്ന ആപ്തവാകൃത്തിന് പിറകിലെ അടിവര ആരുടേതാണ്..? ആരായാലും അത് ഫ്രഞ്ചുകാരല്ല. പണ്ട് ചരിത്രം പഠിക്കുമ്പോൾ മുതൽ മന:പാഠമാക്കിയ കുറെ പേരുകഉണ്ടായിരുന്നില്ലേ.. വോൾട്ടയർ,റുസോ,മൊണ്ടസ്ക്യു എന്നിങ്ങനെ....
സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് സംസ്കാരവും പുതിയ കാലത്തിൻ്റെ നവഭാവുകത്വവും നിറഞ്ഞു നിൽക്കും.