ബംഗാളില്‍ നിന്നാണ് പ്രധാനമായും ബേബിക്ക് എതിര്‍പ്പ് ഉയര്‍ന്നത്.
പ്രതിപക്ഷത്തിൻ്റെയും മുസ്ലിം സംഘടനകളുടെയും പ്രതിഷേധത്തിനിടെയാണ് രാഷ്ട്രപതിയുടെ അംഗീകാരം.
'മഹാസംഗമവും മൂന്ന് പതിറ്റാണ്ട് ജനറല്‍ സെക്രട്ടറി പദം പൂര്‍ത്തിയാക്കുന്ന സമാനതകളില്ലാത്ത സാരഥി ബഹു. വെള്ളാപ്പള്ളി നടേശന് ഉജ്ജ്വലസ്വീകരണവും' എന്ന പേരിലാണ് പരിപാടി.
പകരം പി ബിയിലെ വനിതാ ക്വാട്ടയില്‍ എഐഡിഡബ്ബ്യൂഎ ജനറല്‍ സെക്രട്ടറിയായ മറിയം ധാവ്ളയും തമിഴ്നാട്ടില്‍ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെടുന്നത്.
റാലിയിൽ ആയുധങ്ങൾ കൊണ്ടുവരാൻ സംഘാടകർക്ക് അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞു.
ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടിവന്നില്ലെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിലെ (എന്‍ഡിഎ) പ്രധാനപ്പെട്ടൊരു ഘടകകക്ഷിയാണ് ആര്‍എല്‍ഡി.
മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.
സുരേഷ്ഗോപി മാധ്യമങ്ങള്‍ക്ക് നല്കിയ മുന്നറിയിപ്പ് അക്രമികള്‍ക്കാണ് നല്‍കേണ്ടതെന്നും ദീപികയിലെ മുഖപ്രസംഗത്തിൽ വിമർശിച്ചു.
മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.