കഴിഞ്ഞ ദിവസമാണ് ഉളുന്തൂര്പ്പെട്ട് കേശവന് നഗറിലെ സെന്തിലിന്റെ വീടിനു നേരെ പെട്രോള്‍ ബോംബാക്രമണമുണ്ടായത്.
സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ നല്കിയ പരാതികളാണ് ലക്ഷ്യംതെറ്റി പരസ്പര ബന്ധമില്ലാത്ത വകുപ്പുകളില്‍ പോയി വീണത്.
അമ്മയ്ക്ക് ആശുപത്രിയിലേക്കു ഭക്ഷണം കൊണ്ടുപോകാന്‍ വീട്ടിലെത്തിയപ്പോഴാണ് ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലിനീഷ് കുമാറിനെ വ്യാഴാഴ്ച രാത്രി 8.30ന് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ 5 മണി മുതല്‍ ഇടത്താവളങ്ങളില്‍ തടഞ്ഞിട്ടതോടെയാണ് അയ്യപ്പഭക്തരുടെ പ്രതിഷേധം.
മർദനമെറ്റെന്ന പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളജിലെ നിയമവിദ്യാർത്ഥിനി നിള എസ് പണിക്കരാണ് ഹൈക്കോടതിയെ സമീപിച്ചത്.
നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെയാണ് ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെ പോലെ പട്ടണത്തിലിട്ട് തല്ലുമെന്ന ഭീഷണി മുഴക്കിയത്.
ലാത്തിച്ചാർജിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
മുഖ്യപ്രതി അഴകപ്പനും കുടുംബവുമാണ് കുന്നംകുളത്ത് നിന്ന് പിടിയിലായത്.
സ്ഥാനക്കയറ്റം വഴി എസ്.ഐമാരാവുന്നവർ (ഗ്രേഡ് എസ്.ഐ) വാഹന പരിശോധന നടത്തേണ്ടതില്ലെന്നും തുടർനടപടികൾ കൈക്കൊള്ളണമെന്നും ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവികൾ മുഖേന സബ് ഡിവിഷനൽ ഓഫിസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി.