വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്നതിനോ വോട്ടിംഗ് സിസ്റ്റത്തില്‍ അഴിമതി നടന്നുവെന്നതിനോ ഒരു തെളിവുമില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി
തോല്‍വി ഇതുവരെ സമ്മതിക്കാത്ത ട്രപ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
വൈറ്റ്ഹൗസിലെ അധികാരക്കൈമാറ്റം സുഗമമായി നടക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്
നിലവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍, പുതിയ പ്രസിഡന്റിനു വഴിയൊരുക്കി സമാധാനപരമായ ഭരണകൈമാറ്റം ഉറപ്പാക്കണമെന്നാണു യുഎസിലെ നിയമം. പക്ഷേ, ട്രംപ് വിചാരിച്ചാല്‍ ജോ ബൈഡന്റെ വൈറ്റ് ഹൗസ് പ്രവേശം ദുരിതമയമാക്കാം
ബൈഡന് വിജയിച്ച സ്റ്റേറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ട്രംപ് ഫയല്‍ ചെയ്ത ഹര്‍ജികള്‍ പലതും കോടതി തള്ളി. ശേഷിക്കുന്ന ഹര്‍ജികളും തള്ളാനാണ് സാധ്യത
ട്രംപ് നിര്‍ത്തലാക്കിയ ഫലസ്തീനുള്ള സാമ്പത്തികവും മനുഷ്യത്വപരവുമായ സഹായങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും കമല പറഞ്ഞു.
വൈറ്റ് ഹൗസിലെ ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്ററാണ് ഇതു സംബന്ധിച്ച രേഖകളില്‍ ഒപ്പുവയ്ക്കേണ്ടത്.
2017 ഡിസംബറില്‍ ട്രംപ് ഭരണകൂടം ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി ഇവിടേക്ക് മാറ്റുകയും ചെയ്തിരുന്നു
പദവിയില്‍ തുടരുന്ന തന്റെ അവസാന മാസങ്ങളില്‍ ചൈനയുമായുള്ള പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്നാണ് വിവിധ രംഗങ്ങളിലെ വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്
ആഗോള തലത്തില്‍ തന്നെ കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രാഷ്ട്രമാണ് യുഎസ്. ഇതുവരെ 99.67 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്.