റഷ്യന്‍ സൈനിക സന്നാഹം കീയിവില് എത്തുന്ന സാഹചര്യത്തിലാണ് അടിയന്തര നിര്‍ദ്ദേശം.
യുക്രൈന് ആയുധ സഹായം നല്‍കാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ വിമര്‍ശിച്ച റഷ്യ തങ്ങളോടുള്ള വിദ്വേഷം മുഴുവന്‍ പ്രതിഫലിക്കുന്ന ഈ നടപടി അപകടകരമാണെന്നാണ് മുന്നറിയിപ്പ് നല്കി.
രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് റഷ്യയുടെ 12 യു.എന്‍ പ്രതിനിധികളെ അമേരിക്ക പുറത്താക്കിയിട്ടുണ്ട്. ഈ മാസം ഏഴിനകം രാജ്യം വിടണമെന്നാണ് അമേരിക്കയുടെ നിര്‍ദേശം.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിന് വിദേശികളാണ് യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്നത്.
യുക്രൈന് എതിരെയുള്ള റഷ്യന്‍ ആക്രമണം തുടരുകയാണ്.
റഷ്യയിലെ പ്രമുഖ ടെലിവിഷന്‍ നെറ്റ്വര്ക്കായ റഷ്യ ടുഡേയുടെതടക്കമുള്ള പ്രധാനപ്പെട്ട മുഴുവന്‍ യൂട്യൂബ് ചാനലുകളുടെയും വരുമാനം ഇതോടെ നിലക്കും.
എന്നാല്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും സംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്.
8 ഹെലികോപ്റ്ററുകളും 102 റഷ്യന്‍ ടാങ്കറുകളും 536 സൈനിക വാഹനങ്ങളും ഇതുവരെ റഷ്യക്ക് നഷ്ടമായെന്നും സൈന്യം അവകാശപ്പെട്ടു.
'യുക്രൈന് കീഴടങ്ങുമെന്നത് വ്യാജ വിവരമാണ്. അത്തരം നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. ഇനി അങ്ങനെയൊരു നിര്‍ദേശമുണ്ടെങ്കിലും അതിന് തയ്യാറല്ല', പുതിയ വീഡിയോയില്‍ സെലന്‍സ്കി പറഞ്ഞു.
അവസാനഘട്ടം വരെ യുക്രൈനിലെ കീവില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.