അമേരിക്കയില്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനിടെ തോക്ക് നിയന്ത്രണ നിയമത്തിനായി കൊണ്ടുവന്ന ബില്ലില്‍ പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവെച്ചു.
കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഭൂകമ്പമുണ്ടായ വിദൂര സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടതു കാരണം മരണസംഖ്യ കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്.
വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന മ്യാന്മര് നേതാവ് ആങ് സാന്‍ സൂചിയെ തലസ്ഥാനമായ നൈപ്പിഡോയിലെ ഏകാന്ത തടവറയിലേക്ക് മാറ്റി.
എത്യോപ്യയിലെ ഒറോമിയോ മേഖലയില്‍ വംശീയ സായുധ ഗ്രൂപ്പ് നടത്തിയ ആക്രമണത്തില്‍ നൂറിലേറെ പേര് കൊല്ലപ്പെട്ടു.
ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന് കുത്തിവെപ്പിന് അംഗീകാരം നല്കി യു.എസ്
ഏതാനും വര്‍ഷമായി 79 ശതമാനം കുട്ടികള്‍ ഉറങ്ങുന്നതിനിടെ കിടക്കയില്‍ മൂത്രമൊഴിക്കുന്നവരാണ്. 59 ശതമാനം കുട്ടികള്‍ ഭാഷാപരമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.
:യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനവ് രേഖപ്പെടുത്തി.
വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന്റെ ഭാഗമായി മദീനയിലെത്തിയ മലയാളി തീര്‍ത്ഥാടകര്‍ ഇന്ന് മുതല്‍ മക്കയിലേക്ക്
കഞ്ചാവ് നിയമവിധേയമാക്കി തായ്ലന്ഡ്.
ഫ്ളോറിഡയില്‍ രണ്ട് വയസുകാരനില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് അച്ഛന് മരിച്ചു.