പ്രമുഖ മാധ്യമപ്രവര്‍ത്തക ഷിറീന് അബൂ അക്ലയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ഇസ്രാഈല്‍ സേന ഉപയോഗിച്ച വെടിയുണ്ടകള്‍ ഫലസ്തീന് അതോറിറ്റി അമേരിക്കന്‍ ഫോറന്‍സിക് വിദഗ്ധര്‍ വിദഗ്ധ പരിശോധനക്ക് കൈമാറി.
ഫലസ്തീന് തടവുകാരി സഅദിയ ഫറജല്ല ഇസ്രാഈല്‍ ജയിലില്‍ മരിച്ചു.
മഹാമാരിക്ക് ശേഷമുള്ള വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ തുടങ്ങാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. അനുമതി ലഭിച്ച പത്ത് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് നിറഞ്ഞ മനസ്സോടെ ജീവിതാഭിലാഷം നിറവേറ്റാനുള്ള അവസരമൊരുക്കി സഊദി ഹജ്ജ് മന്ത്രാലയം.
തങ്ങളുടെ രാജ്യത്ത് കോവിഡ് പടരാന്‍ കാരണമായത് ദക്ഷിണ കൊറിയയില്‍ നിന്നുവന്ന ബലൂണുകളാണെന്ന് ഉത്തര കൊറിയ.
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന.
യുവതിയെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി ആവര്‍ത്തിച്ച് ബലാല്‍സംഗം ചെയ്യുകയും മനുഷ്യമാംസം പാകം ചെയ്യിപ്പിച്ച് നിര്‍ബന്ധിച്ച് കഴിപ്പിക്കുകയും ചെയ്തതായി യുഎന്‍ രക്ഷാസമിതിക്ക് മുന്നില്‍ മനുഷ്യാവകാശ സംഘടനയുടെ വെളിപ്പെടുത്തല്‍. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണ് സംഭവം.
യുക്രെയ്നെതിരായ യുദ്ധം ആരംഭിച്ചതു മുതല്‍ ആറായിരത്തോളം യുക്രെയ്ന് സൈനികരെ പിടിക്കുകയോ കീഴടങ്ങുകയോ ചെയ്തിട്ടുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കോവിഡിനെ തുടര്‍ന്നുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരളത്തില്‍ നിന്നുള്‍പ്പെടെ വീണ്ടും തീര്‍ഥാടകര്‍ മദീനയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് പത്തനംതിട്ട കോന്നി സ്വദേശിയായ മുഹമ്മദ് മീരാന്‍ സലീം.
കോവിഡ് മഹാമാരി മൂലമുണ്ടായ രണ്ട് വര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്കു ശേഷം വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ പുണ്യ നഗരികള്‍ സര്‍വസജ്ജമാണെന്ന് മക്ക ഗവര്‍ണറും രാജാവിന്റെ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് ഫൈസല്‍ പ്രഖ്യാപിച്ചു.
ഫിലിപ്പീന്‍സില്‍ സമാധാന നൊബേല്‍ ജേതാവ് മരിയ റെസ്സയുടെ വാര്‍ത്ത വെബ്സൈറ്റായ റാപ്ലര്‍ അടച്ചുപൂട്ടാന്‍ ഭരണകൂടത്തിന്റെ ഉത്തരവ്.