ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളജുകളിലേക്ക് നഴ്സിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം. 2019 ജൂലൈ/ഒക്ടോബറില്‍ ആരംഭിക്കുന്ന നാലു വര്‍ഷത്തെ ബിഎസ്സി നഴ്സിങ് കോഴ്സിനും മൂന്നുവര്‍ഷത്തെ...
ന്യൂഡല്‍ഹി: അണുശക്തി വകുപ്പിന്റെ കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എന്‍ബിഎച്ച്എം (നാഷണല്‍ ബോര്‍ഡ് ഓഫ് ഹയര്‍ മാത്തമാറ്റിക്സ്) സ്കോളര്‍ഷിപ്പ് നേടാന്‍ ഗണിത ഗവേഷകര്‍ക്ക് അവസരം. 2019-2020 വര്‍ഷത്തെ മാത്സ് പിഎച്ച്ഡി/ ഇന്റഗ്രേറ്റഡ് എംഎസ്സി-പിഎച്ച്ഡി പ്രോഗ്രാമുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍...
കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് എം.എസ്.എഫ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം നടത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റു ചെയ്തു.
ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി വിമതര്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരിക്കെ പിന്മാറാതിരുന്ന 53 വിമത സ്ഥാനാര്‍ത്ഥികളെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഇതിലുള്‍പ്പെടും....
തിരുവനന്തപുരം: പ്രതിഷേധങ്ങളെ ഭയക്കില്ലെന്നും താനും സംഘവും ശബരിമല ചവിട്ടുമെന്നും തൃപ്തി ദേശായി. ഇതിനായി നാളെ ഞങ്ങള്‍ ആറുപേരും കേരളത്തിലെത്തുമെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റിവ്യൂഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോഴും സുപ്രീംകോടതി യുവതികള്‍ക്ക് പ്രവേശനം അരുത് എന്നല്ലല്ലോ...
ലണ്ടന്‍: തൂക്കത്തിന്റെ അടിസ്ഥാന ഘടകമായ കിലോഗ്രാമിന്റെ ഭാരം നിശ്ചയിക്കുന്ന മാനദണ്ഡത്തിന് മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. പാരിസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സ് ഓണ്‍ വെയ്റ്റ്സ് ആന്റ് മെഷേസില്‍ കിലോഗ്രാമിന്റെ നിര്‍വചനം മാറ്റി പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ഇത് യാഥാര്‍ത്ഥ്യമായാല്‍...
തിരുവനന്തപുരം: ഭാര്യ പഠിപ്പിക്കുന്ന സ്കൂളിലെത്തിയ യുവാവ് വിദ്യാര്‍ത്ഥിനികളെ വെട്ടി പരിക്കേല്‍പ്പിച്ചു. കൂഴിത്തറ ചിതറാലിലെ എന്‍.എം വിദ്യാകേന്ദ്ര സ്കൂളില്‍ ഇന്നലെയാണ് സംഭവം. അക്രമം നടത്തിയ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവര്‍ ചിതറാല്‍ സ്വദേശി ജയനെ പൊലീസ് അറസ്റ്റു...
ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന് പൈലറ്റും മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മത്സരരംഗത്തുണ്ടെന്ന് ഉറപ്പായതോടെ പാര്‍ട്ടി ക്യാമ്പുകള്‍ ഉണര്‍ന്നിരിക്കുകയാണ്. അശോക് ഗെഹ്ലോട്ടാണ് താനും സച്ചിന് പൈലറ്റും മത്സരിക്കുമെന്ന്...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യയുമായി ഇനി ചര്‍ച്ചക്കില്ലെന്ന് നിലപാട് വ്യക്തമാക്കി പാകിസ്താന്. പുതിയ സര്‍ക്കാരുമായി മാത്രമേ ഇനി സമാധാന ചര്‍ച്ചക്കുള്ളൂവെന്ന നിലപാടിലാണ് പാകിസ്താന്. പാകിസ്താന് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം പറഞ്ഞത്....
റായ്പൂര്‍: വോട്ടു ചെയ്തവരുടെ വിരല്‍ അരിയുമെന്ന് മാവോവാദികളുടെ ഭീഷണി. ഛത്തീസ്ഗഡിലെ മാവോവാദി ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് വോട്ടു ചെയ്തവരുടെ വിരല്‍ അരിയുമെന്ന് ഭീഷണി മുഴക്കിയത്. ഇതേത്തുടര്‍ന്ന് വിരലിലെ വോട്ടിങ് മഷി മായ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. 60.62 ശതമാനം...