ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. പാന്‍ നമ്പറിന് അപേക്ഷിക്കുമ്പോള്‍ പിതാവിന്റെ പേര് നിര്‍ബന്ധമാണെന്നത് ഒഴിവാക്കിയാണ് ചട്ടം ഭേദഗതി ചെയ്തത്. ഇതുസംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്...
ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ്. നേരത്തെ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്ന് സുഷമാസ്വരാജ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന പരാമര്‍ശം. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പറഞ്ഞതോടെ...
പത്തനംത്തിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പത്തനംത്തിട്ട കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് സുരേന്ദ്രന് കോടതി കര്‍ശന നിര്‍ദേശം നല്കി. ജാമ്യത്തുകയായി 20,000 രൂപ കെട്ടിവെക്കണമെന്നും കോടതി...
ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ കൊച്ചിന് റിഫൈനറിയില്‍ 147 ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്റ്റ്, ഓപ്പറേറ്റര്‍, ജനറല്‍ വര്ക്ക്മാന് എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. കെമിസ്റ്റ് ട്രെയിനി-13 ഒഴിവുകളാണുള്ളത്. യോഗ്യത:...
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ് (എന്‍ഐസിഎല്‍) അക്കൗണ്ട് അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുകളാണ് ഉള്ളത്. (ജനറല്‍ 87, എസ് സി 32, എസ്ടി ഒമ്പത്, ഒബിസി 22,...
മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മന്ത്രി കെ.ടി ജലീല്‍ പയറ്റിയ അവസാന അടവും പരാജയപ്പെട്ടു. ജലീലിനെ പിന്തുണച്ചുകൊണ്ട് മകള്‍ അസ്മാ ബീവി പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. എന്താണ് എന്റെ...
വാഷിങ്ടണ്‍: പാകിസ്താന് നല്‍കിയിരുന്ന 1.66 ബില്യണ്‍ ഡോളറിന്റെ സുരക്ഷാ സഹായം റദ്ദാക്കി അമേരിക്ക. തീവ്രവാദം തടയാന്‍ പാകിസ്താന് ശക്തമായി പ്രവര്‍ത്തിക്കുന്നില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിനു പിന്നാലെയാണ് യു.എസ് നടപടി. യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ്...
ന്യൂഡല്‍ഹി: എം.ഐ ഷാനവാസ് എം.പിയുടെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ്സിന് ആദരണീയനായ ഒരു അംഗത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ്...
സിലിക്കണ്‍വാലി: ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) സ്ഥാനം രാജിവെക്കാന്‍ താന്‍ തയാറല്ലെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെ ഷെയര്‍ ഇടിയുന്ന സാഹചര്യത്തില്‍ രാജിവെക്കാന്‍ പറ്റിയ സമയമല്ല ഇപ്പോഴെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. സിഎന്‍എന്നിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ്...
കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധമാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജികള്‍ ഉച്ചക്ക്...