ആറുമാസത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ മൂന്നിന് അദ്ദേഹം മടങ്ങുമെന്ന് അധികൃതര് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര് മൂന്നിന് യുഎസിലെ ഫളോറിഡ തീരത്ത് ബഹിരാകാശ പേടകം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിക്കുന്നു
കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നയാധിയും സംഘവും ബഹിരാകാശത്തിലെത്തിയത്. ഏറ്റവും വലിയകാലം ബഹിരാകാശ നിലയത്തില് ചിലവഴിക്കുന്ന ആദ്യ എമറാത്തി എന്നിങ്ങനെ പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് അദ്ദേഹം തിരിച്ചു വരുന്നത്.
ബഹിരാകാശത്തെ നിരവധി വീഡിയോകളും നെയാദി പങ്കുവെച്ചിരുന്നു.
]]>മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല് സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സോഷ്യല് സെക്യൂരിറ്റി സ്‌കീം ഫണ്ട് കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനമാണ് കുവൈത്ത് കെ.എം.സി.സി. നടത്തുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ട്രഷറര് എം.ആര്. നാസര് അദ്ധ്യക്ഷത വഹിച്ചു.കെ.എം.സി.സി. മെമ്പര്‍മാരുടെ നിര്‍ബന്ധിത ബാധ്യതയാണ് സോഷ്യല് സെക്യൂരിറ്റി സ്‌കീമെന്നു എം.ആര് നാസര് പറഞ്ഞു.
പ്രവാസ ജീവിതത്തിനിടയില് നാഥന്റെ വിളിക്കുത്തരം നല്‍കേണ്ടി വന്നവരേറെയാണു. കുടുംബത്തിന്റെ നെടുംതൂണ്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും പകരം വെക്കാനാവില്ല.പക്ഷെ സാന്ത്വനത്തോടൊപ്പം കെ എം സി സി യുടെ ഇത്തരം സമാശ്വാസ പദ്ധതികള് തികച്ചും മാതൃകാപരമാ മാണെന്നുംചടങ്ങില് മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറിയും മുന് എം.എല്.യും കുവൈത്ത് കെ.എം.സി.സി. നിരീക്ഷകനുമായ അബ്ദുറഹിമാന് രണ്ടത്താണി പറഞ്ഞു. സംഘശക്തിയുടെ കരുത്തോടെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്ത് കെ.എം.സി.സി. അഭിനന്ദനമര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഇനത്തില് അഞ്ച് ലക്ഷം രൂപയാണ് മരണപ്പെടുന്ന ഒരോ അംഗത്തിന്റെയും കുടുംബത്തിന് നല്‍കുന്നത്. കുവൈത്ത് കെ എം സി സി അംഗമായിരിക്കെ മരണപ്പെട്ടവരില് 5 പേരുടെ കുടുംബത്തിനുള്ളതാണ് ചടങ്ങില് അവരുടെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റികള്‍ക്ക് കൈമാറിയത്. തൃക്കരിപ്പൂര്, എലത്തൂര്, കൊയിലാണ്ടി, മഞ്ചേരി, തിരൂര് എന്നീ മണ്ഡലങ്ങളില് നിന്നുള്ള മരണപ്പെട്ട ഒരോ അംഗങ്ങളുടേയും ആശ്രിതര്‍ക്കാണ് ഫണ്ട് കൈമാറിയത്. കുവൈത്ത് കെ.എം.സി.സി. മെമ്പര്‍ഷിപ് കാമ്പയിനോടൊപ്പമാണ് 2021 ലെ ഫണ്ട് സ്വീകരിച്ചത്.
കുവൈത്ത് കെ.എം.സി.സി. എറണാകുളം ജില്ലാ ജനറല് സെക്രട്ടറി തല്‍ഹത്ത് ആലുവ സ്വാഗതവും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയംഗം ഹംസ കരിങ്കപ്പാറ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് നേതാക്കളായ ഫൈസല് ബാബു, ഷിബു മീരാന്,ടി.പി. അഷ്റഫലി, സാജിദ് നടുവണ്ണൂര്‍, അന്‍വര്‍ സാദത്ത്,തൃക്കരിപ്പൂര് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര് ലത്തീഫ് നീലഗിരി, കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയംഗം ഹംസ കൊയിലാണ്ടി, മലപ്പുറം ജില്ലാ കുവൈത്ത് കെ.എം.സി.സി. ട്രഷറര് അയ്യൂബ് പുതുപ്പറമ്പ്, ആശംസകളര്‍പ്പിച്ചു. ജില്ലാ മണ്ഡലം നേതാക്കളായ ഷാഫി മങ്കട, നൗഷാദ് വെട്ടിച്ചിറ, ഫസല് കൊണ്ടോട്ടി, ഫൈസല് വേങ്ങര, ആബിദ് ഹുസൈന് തങ്ങള്‍ പെരിന്തല്‍മണ്ണ, മുഹമ്മദ് കമാല് മഞ്ചേരി, ഫാറൂഖ് തെക്കേക്കാട്, ഷാജി മണലൊടി, ഹസ്സന് കൊണ്ടോട്ടി, ശരീഖ് നന്തി, മുഹമ്മദ് കൊടക്കാട്, സോഷ്യല് സെക്യൂരിറ്റി ഫണ്ട് ഏറ്റുവാങ്ങാനെത്തിയ ശാഖാ/ വാര്‍ഡ് നേതാക്കള്‍, കുടുംബാംഗങ്ങള്, പ്രാദേശിക മുസ്ലിം ലീഗ് നേതാക്കള് തുടങ്ങിയവര് സംബന്ധിച്ചു.
]]>
അജ്മാന് പൊലീസ് നടത്തിയ അതിവിദഗ്ദമായ നീക്കങ്ങളിലൂടെയാണ് പ്രതികളെ പിടികൂടിയത്. മുഖം മൂടിയണിഞ്ഞെത്തിയാണ് പ്രതികള് മോഷണം നടത്തിയത്. പൊലീസിന്റെ പിടിയില് പെടാതിരിക്കാന് നിരവധി തവണ പ്രതികള് തങ്ങളുടെ വസ്ത്രങ്ങള് മാറിധരിച്ചിരുന്നു.
പ്രതികളില് ഒരാളെ ഷാര്‍ജയില്‍വെച്ചും രണ്ടുപേരെ അജ്മാനില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികള് മൂന്നുപേരും അറബ് വംശജരാണ്. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ മൂന്നുപേരും പങ്കുവെച്ചശേഷം വിവിധ ഭാഗങ്ങളിലേക്ക മാറിക്കഴിഞ്ഞിരുന്നു. അതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി പൊലീസ് പിടിയിലാകുന്നത്.
]]>അഭിഭാഷകനും ജോര്‍ദാനിലെ ഫലസ്തീന്‍ കമ്മിറ്റി മെമ്പറുമായ അദ്‌വാന്റെ വാഹനത്തില് നിന്ന് സ്വര്‍ണവും തോക്കുകളും കണ്ടെത്തിയെന്നാരോപിച്ചാണ് ഇസ്രഈല് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരായും മന്ത്രാലായങ്ങളുമായും ചര്‍ച്ച ചെയ്ത് തുടര് നടപടികള് നടക്കുകയാണെന്ന് ജോര്‍ദാന്‍.
അതേസമയം ഇമാദിന്റെ കൈയില് നിന്ന് പിടിച്ചെടുത്തതാണെന്ന തരത്തില് ആയുധങ്ങളുടെ വീഡിയോ ടൈംസ് ഓഫ് ഇസ്രഈല് പുറത്ത് വിട്ടിട്ടുണ്ട്. 3 ബാഗുകളില് നിന്നായി പിടിച്ചെടുത്തതാണെന്ന തരത്തില് 100 കിലോ സ്വര്‍ണവും 12 മെഷീന്‍ ഗണ്ണുകളും 270 മീഡിയം റിവോള്‍വറുകളുടെയും വീഡിയോയാണ് ഇസ്രഈല് മാധ്യമം പുറത്ത് വിട്ടത്. എന്നാല് വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇസ്രഈല് ഇതുവരെ തയ്യാറായിട്ടില്ല.
]]>മാധ്യമ പ്രീതിയ്‌ക്കോ ആകാം അന്യായ വിധികള്, അല്ലെങ്കില് ജുഡീഷ്യല് ആക്ടീവിസമാകാം. ജുഡീഷ്യല് ആക്ടീവിസം അരുതെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. പീലാത്തോസിന് വിധികള് എഴുതി നല്‍കിയത് ജനങ്ങളോ സീസറോ ആകാമെന്നും ഇത് പോലെ ഇന്നത്തെ ന്യായാധിപന്മാര്‍ക്ക് വിധികള്‍ എഴുതി നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
]]>വിസ നടപടികള് ഉദാരമാക്കിയത് ഉപയോഗപ്പെടുത്തി പതിനായിരങ്ങളാണ് ഉംറ കര്‍മ്മം നിര്‍വഹിക്കാനും പ്രവാചക നഗരിയില് റൗള ശരീഫ് സന്ദര്‍ശിക്കാനുമെത്തുന്നത്. ഉംറ നിര്‍വഹിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിയമവിധേയമായി കഴിയുന്ന എല്ലാ പ്രവാസികള്‍ക്കും സഊദിയിലേക്ക് ടൂറിസ്റ്റ് വിസ നല്‍കി വരുന്നുണ്ട്. നേരത്തെ വിസ അനുവദിക്കുന്നതിന് പ്രൊഫഷന്‍ മാനദണ്ഡമാക്കിയിരുന്നു. എന്നാല് ഇപ്പോള് അനുവദിക്കുന്ന ടൂറിസ്റ്റ് വിസകള്‍ക്ക് നിശ്ചിത പ്രൊഫഷന്‍ ആവശ്യമില്ല. സഊദി വിമാനങ്ങളില് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന 48 മണിക്കൂര്‍ അവസരമുപയോഗിച്ചും നിരവധി പേരാണ് ഉംറ കര്‍മ്മം നിര്‍വഹിക്കാനെത്തുന്നത്.
ഇരുഹറമുകളിലും തിരക്ക് നിയന്ത്രിക്കാന് സംവിധാനങ്ങള് ഒരുക്കിയിട്ടുണ്ട്. മക്കയില് മസ്ജിദുല് ഹറമില് നിരവധി റോബോട്ടുകളാണ് അണുനശീകരണ പ്രക്രിയക്ക് നേതൃത്വം നല്‍കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉംറക്കും ത്വവാഫിനും എത്തുന്നവര്‍ക്ക് സമയക്രമീകരണവും അപ്പോയ്ന്റ്‌മെന്റും നിശ്ചയിച്ചു. മദീനയിലും റൗള ശരീഫ് സന്ദര്‍ശനത്തിന് ക്രമീകരണമുണ്ട് . ഇരു ഹറമുകളിലും ഇഫ്താറിനെതുന്നവര്‍ക്കും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഹറമുകളിലേക്കുള്ള പോക്കുവരവ് എളുപ്പമാക്കാന് ട്രാഫിക്ക് വിഭാഗം പ്രത്യേക മാര്‍ഗങ്ങള്‍ പാലിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശം നല്‍കി. മക്കയില്‍ ഇരുപത് ലക്ഷത്തോളം പേരാണ് ആദ്യ പത്ത് ദിനങ്ങളില് പൊതുഗതാഗത സംവിധാനമായ ബസ് സര്‍വീസ് പ്രയോജനപ്പെടുത്തിയത്.
ഹറംകാര്യ വകുപ്പിന്റെ സേവനങ്ങളും വാര്‍ത്തകളും ഹറമിലെ ഖുതുബകളും പ്രഭാഷണങ്ങളും ലോക ഭാഷകളിലേക്ക് പരിഭാഷപെടുത്തുന്ന സേവനത്തിന് ഇന്നലെ ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹമാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സുദൈസ് തുടക്കം കുറിച്ചു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പടെ ഈ ട്വിറ്റെര് അക്കൗണ്ടില് രേഖപ്പെടുത്തും.
]]>30 വയസ്സുള്ള ഇന്ത്യക്കാരനായ യുവാവാണ് കൃത്യം നടത്തിയതിനുശേഷം ചാടി മരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഭാര്യയും രണ്ടു മക്കളെയും താന് കൊന്നുവെന്ന് കത്ത് എഴുതിവെച്ച ശേഷമാണ് ഇയാള് ചാടിയത്. കത്ത് കണ്ടെടുത്തിട്ടുണ്ട്. ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
]]>നമസ്‌കാരത്തിനെത്തുന്നവര് വാഹനങ്ങള്‍ പാര്‍ക്കിംഗുകളില്‍ കൃത്യമായി പാര്‍ക്കുചെയ്യുക. മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തവിധം നിര്‍ത്തിയിടുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ഇതുസംബന്ധിച്ച മുന്നിറിയിപ്പില് അബുദാബി പൊലീസ് വ്യക്തമാക്കി.
പള്ളികള്‍ക്ക് സമീപമുള്ള റോഡരുകിലും പാര്‍ക്കിംഗുകള്‍ക്ക് വിരുദ്ധമായും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് പൊലീസ് നടപടി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
]]>റമദാനില് മധ്യാഹ്നത്തില് ഒരുക്കിയ പരിപാടിയായിട്ടുപോലും നൂറുകണക്കിനുപേരാണ് ആവേശപൂര്‍വ്വം എത്തിച്ചേര്‍ന്നത്. ‘സത്യം ജയിക്കും, സ്റ്റാന്‍ഡ് വിത്ത് രാഹുല്, വി ആര് ഓള് വിത്ത് രാഹുല്’ എന്ന സന്ദേശവുമായാണ് അബുദാബി ഇന്ത്യന് ഇസ്ലാമിക് സെന്ററില് സംഗമംസംഘടിപ്പിച്ചത്. തുടര്‍ന്ന് ഐക്യദാര്‍ഢ്യ പ്രതിജ്ഞ നടന്നു. കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഭരണഘടനാ സംവിധാനങ്ങളെ വേട്ടയാടുകയും ജനാധിപത്യത്തിനുവേണ്ടി പോരാടുന്നവരെ നിഷ്‌കാസനം ചെയ്യുകയുമാണ് രാജ്യത്തു നടന്നുകൊണ്ടിരിക്കുന്നതെന്ന് ഷുക്കൂറലി കല്ലുങ്ങല് പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് പിന്തുണ നല്‍കേണ്ടത് ഓരോ രാജ്യസ്നേഹിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര തലത്തില് ഇന്ത്യ ഏറ്റവും കൂടുതല് ശ്രദ്ധിക്കപ്പെടുന്നത് രാജ്യത്തെ ജനാധിപത്യവും മതേതരത്വവും മൂലമാണെന്ന് പരിപാടിയില് പങ്കെടുത്തവര് അഭിപ്രായപ്പെട്ടു. വിദേശികള്‍ക്കുമുമ്പില്‍ രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഇവ രണ്ടും കൂടുതല് ശക്തിയോടെ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് അവര് വ്യക്തമാക്കി.
ഇന്ത്യന് ഇസ്ലാമിക് സെന്റര് പ്രസിഡണ്ട് ബാവ ഹാജി,ജനറല് സെക്രട്ടറി ടി.കെ. അബ്ദുല് സലാം, കേരള സോഷ്യല് സെന്റര് പ്രസിഡണ്ട് പി. കൃഷ്ണകുമാര്, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനായില്, ശക്തി തിയറ്റേഴ്സ് സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, സലീം ചിറക്കല്, യാസര് പാലത്തിങ്ങല്, സവാദ്, അഡ്വ. ആയിഷ, അഷറഫ് പൊന്നാനി എന്നിവര് പ്രസംഗിച്ചു. അബുദാബി കെഎംസിസി ജനറല് സെക്രട്ടറി സിഎച്ച് യൂസഫ് സ്വാഗതവും ട്രഷറര് സിഎച്ച് അസ്ലം നന്ദിയും പറഞ്ഞു.
സംസ്ഥാന മുസ്ലിംലീഗ് അധ്യക്ഷന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആഹ്വാന പ്രകാരം സോഷ്യല് മീഡിയയില് അനുഭാവചിഹ്നം പ്രൊഫൈല്‍ വെക്കുന്നതിലും പ്രവാസികള് വലിയ ആവേശമാണ് കാണിച്ചത്. പ്രവാസികളുടെ വാട്സ് ആപ്, ഫേസ്ബുക്ക ചിത്രങ്ങള് രാഹുലിന്റെ ചിത്രം കൊണ്ട് നിറഞ്ഞു.
]]>റിയാദ്: ഉംറക്ക് പുറപെട്ടവരുടെ ബസ് അപകടത്തില് പെട്ട് 21 പേര് മരണപ്പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റു. റിയാദില് നിന്ന് ആയിരത്തോളം കിലോമീറ്റര് അകലെ മഹായില് സിറ്റിക്കടുത്ത് വെച്ചാണ് ഇന്ന് വൈകീട്ട് നാലരയോടെ അപകടം നടന്നത്. ഖമീസ് മുശൈതില് നിന്ന് ഉംറക്ക് പുറപ്പെട്ട 47 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്. ഇതില് രണ്ടുപേര് ഇന്ത്യക്കാരാണ്. മുഹമ്മദ് ബിലാല്, റാസാ ഖാന് എന്നിവരാണ് അവര്. രണ്ടു ആശുപത്രികളിലായി കഴിയുന്ന ഇവരില് ഒരാളുടെ നില ഗുരുതരമാണ്. ഇരുവരും സംസ്ഥാനത്തിലുള്ളവരാണെന്ന് വ്യക്തമായിട്ടില്ല.
വിവിധ രാജ്യങ്ങളില് നിന്നുള്ളവര് ബസിലുള്ളതായി വിവരം. അബഹയിലെ വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ച പതിനെട്ട് പേരില് പതിനാറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അബഹയിലുള്ള അസീര് ആശുപത്രി, അബഹ െ്രെപവറ്റ് ആശുപത്രി, സഊദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. യാത്രക്കാരില് മലയാളികള് ഇല്ലെന്നാണ് പ്രാഥമിക വിവരം.
സഊദിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ പ്രധാന നഗരങ്ങളിലൊന്നായ ഖമീസ് മുശൈത്തില് നിന്നും പരിസര പ്രദേശങ്ങളില് നിന്നുള്ളവരാണ് അപകടത്തില് പെട്ടവരിലധികവും .മഹായിലില് നിന്ന് എഴുപത് കിലോമീറ്റര് അകലെയുള്ള ശആര് ചുരത്തില് നിന്ന് നിയന്ത്രണം വിട്ട ബസ്സ് സമീപത്തെ പാലത്തില് ഇടിച്ചു മറിഞ്ഞു കത്തുകയായിരുന്നുവത്രേ. ബസ്സില് ഇന്ത്യക്കാരെ കൂടാതെ ബംഗ്ലാദേശ്, പാകിസ്ഥാന് പൗരന്മാരാണ് ഉണ്ടായിരുന്നത് . ഏഷ്യക്കാര് നടത്തുന്ന ഉംറ ഗ്രൂപിന്ന് കീഴില് ഉംറക്ക് പുറപെട്ടവരാണ് അപകടത്തില്‍പെട്ടത്.
]]>