ഹരിപ്പാട്: നിയമസഭ തിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നതായി രമേശ് ചെന്നിത്തല. ഫലത്തെ കുറിച്ച് യുഡിഎഫ് വിശദമായി പരിശോധിക്കും. സര്‍ക്കാറിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താനാണ് ശ്രമിച്ചത്. പ്രതിപക്ഷത്തിന്റ കടമ നിറവേറ്റിയിട്ടുണ്ട്. യുഡിഎഫില്‍ ചര്‍ച്ചകള്‍ നടത്തി തുടര്‍നടപടികള്‍ തിരുമാനിക്കും.
8504 വോട്ടുകള്‍ക്കാണ് ജയിച്ചത്
തുടര്‍ച്ചയായി എട്ട് തവണത്തെ വിജയത്തിന് ശേഷം വീണ്ടും ജനവിധി തേടിയപ്പോഴാണ് പി.സി ജോര്‍ജിന് കാലിടറിയത്
കടുത്ത മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ഷാഫി മുന്നില്‍. ബിജെപി ക്യാമ്പുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട് ആയിരത്തില്‍ പരം വോട്ടുകക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മന്ത്രിമാരായിരുന്ന കെ.ടി ജലിലും ജെ മേഴ്സിക്കുട്ടിയമ്മയും പിന്നല്. യു ഡി എഫ് 45 , എ ഡി എഫ് 93 എന്‍ഡിഎ 2 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില
40,000-ലേറെ വോട്ടുകള്‍ക്കാണ് അബ്ദുസമദ് സമദാനി ലീഡ് ചെയ്യുന്നത്
നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, താനൂര്‍, കോട്ടക്കല്‍, തവനൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളിലെല്ലാം യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടി മുന്നേറുകയാണ്
ജോസ് കെ മാണിയേക്കാള്‍ 8000ത്തിലധികം വോട്ടുകള്‍ക്ക് കാപ്പന് മുന്നിലാണ്
തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ 1190 വോട്ടുകള്‍ക്ക് ഫിറോസ് കുന്നംപറമ്പില്‍ മുന്നിലാണ്
തപാല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ മണ്ണാര്‍ക്കാട്ട് യുഡിഎഫിന്റെ മുസ്ലിംലീഗ് സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീന് മുന്നില്‍. 3107 വോട്ടുകള്‍ക്കാണ് ഷംസുദ്ദീന് മുന്നിട്ടു നില്‍ക്കുന്നത്