പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്‍ അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്.
ജോലിക്ക് പോയിരുന്ന രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയിൽപെട്ടത്.
മുസ്ലിം കച്ചവടക്കാരെ വിലക്കണമെന്ന അഖാര പരിഷത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ഷഹാബുദ്ദീന് റസ്വിയുടെ പ്രതികരണം.
ജമാത്-ഉലമ-ഇ-ഹിന്ദ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.
ഇസിജി എടുക്കുന്നത് അറിവില്ലാത്ത ആളാണെന്നും ഡോക്ടറെയോ അറിയാവുന്ന ഏതെങ്കിലും ടെക്നീഷ്യനെയോ കൊണ്ടുവരാന്‍ രോഗിയും കുടുംബവും തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാതെ യുവാവ് പരിശോധന തുടരുകയായിരുന്നു.
നികോസ് കരേലിസ് (9, 55 പെനാൽറ്റി), നേതൻ ആഷർ (75), ചാങ്തെ (90 പെനാൽറ്റി) എന്നിവരാണ് മുംബൈയുടെ ഗോൾ സ്കോറർമാർ.
മരണപ്പെട്ട ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.
കാളി പൂജയുടെ ഭാഗമായി നടത്തിയ യാത്രയ്ക്കിടെ ലാൽമതിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള തംതം ചൗക്കിന് സമീപമാണ് സംഭവം.
സ്ഥിതിഗതികൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്കിടയിലും മലിനീകരണ തോത് കുതിച്ചുയരുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുകയാണ്.
മാനന്തവാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.