തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പെങ്കിലും പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് പുതിയ കോവിഡ് ചട്ടം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സമ്മേളനം സമയമുള്‍പ്പെടെ വെട്ടിക്കുറക്കാന്‍ തീരുമാനമായിട്ടുണ്ട്.
അടിച്ചമര്‍ത്തല്‍ രീതികള്‍ കൊണ്ട് വിവേചന നിയമങ്ങള്‍ക്കെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങളെ തളര്‍ത്താമെന്ന, ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അജണ്ടക്ക് മുന്പില് ഭയപ്പെട്ട് പിന്തിരിയുന്നവരല്ല രാജ്യത്തെ സെക്കുലര്‍ സമൂഹം
താങ്കള്‍ വലിയ വാക്കുകളുപയോഗിക്കുന്നയാളോ പൊങ്ങച്ചക്കാരനോ അല്ല എന്ന് വ്യക്തമാണ്. താങ്കളുടെ ആശയങ്ങള്‍ വിഷമകരമായ സങ്കീര്‍ണതകളാല്‍ അലങ്കരിക്കപ്പെടാത്തതും പ്രകടനപരതയില്ലാത്തതുമാണ്. ഇന്നത്തെ കോളത്തിലെ പൂര്‍ണ വ്യക്തതയെ ഞാന്‍ അഭിനന്ദിക്കുന്നു, ചേതന്‍ ഭഗത് എഴുതിയ കോളത്തിനെ അഭിനന്ദിച്ച് തരൂര്‍ ഇങ്ങനെയാണ്...
കോവിഡിന്റെ മറവില്‍ വിദ്യാര്‍ത്ഥി ദ്രോഹ നടപടികളുമായി പോകുന്ന കേന്ദ്ര ഗവണ്മെന്റിറെയും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെയും ധിക്കാരപരമായ നടപടിക്കെതിരെ എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്റഫലി, ജനറല്‍ സെക്രട്ടറി എസ്എച്ച് മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ ശക്തമായ പ്രതിഷേധം...
മുംബൈ പൊലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്
ബ്രിട്ടണ് ബ്രെക്സിറ്റില്‍ നിന്നും വിശ്വാസ്യത നേടിയ സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ''ബ്രെക്സിറ്റില്‍ നിന്ന് വേര്‍പിരിഞ്ഞാലും യുകെയില്‍ റഫറണ്ടം നടത്താന്‍ ഇംഗ്ലണ്ട് അവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്'' എന്ന് ശാന്തി ഭൂഷണ് പറഞ്ഞു.
ഇന്ത്യാ ടുഡേയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍, ഇന്ത്യയിലെ നിയമത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തെക്കുറിച്ചും ജുഡീഷ്യറിയുടെ പ്രശ്നങ്ങളെക്കുറിച്ചും മോദി സര്‍ക്കാരിന്റെ ഫാസിസ നിലപാടുകളെ കുറിച്ചും ഇരുവരും നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തി.
പ്രമുഖ വ്യക്തിത്വങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനായാണ് ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പോലീസ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇതില്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ഇത്തരം ഒരു സാഹചര്യത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ ഫാസിസ്റ്റുകള്‍ക്കെതിരെ സമാനചിന്താഗതിയുള്ളവര്‍ ഒരുമിച്ച് മുന്നോട്ട് നീങ്ങേണ്ട സമയമാണിത്.
ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ് സിങ് വ്യാഴാഴ്ച ലാലുപ്രസാദ് യാദവിന് തുറന്ന കത്തെഴുതിയാണ് പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ അദ്ദേഹം ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു.