ഭേദഗതിക്കെതിരെ മഹാരാഷ്ട്രയടക്കം സമീപ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാണ്. കടല്‍ കടന്നുളള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുക. ഗുജറാത്തിലെ മല്‍സ്യതൊഴിലാളികള്‍ക്ക് മല്‍സ്യ ലഭ്യത ഉറപ്പാക്കുക എന്നിവക്ക് വേണ്ടിയാണ് ഇത്തരം ഒരു ബില്‍ പാസാക്കിയതെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നത്.
പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിമ വൃത്തിയാക്കിയെങ്കിലും സംഭവത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിമയെ അപമാനിച്ചവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ നാലുമാണിയോടെയാണ് സംഭവം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ പാര്‍ട്ടിതന്നെ സഖ്യം വിട്ടിരിക്കുന്നത്. ബില്ല് കര്‍ഷകവിരുദ്ധമാണെന്നും പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പമാണെന്നും ചൂണ്ടിക്കാണിച്ചാണ് അകാലിദളിന്റെ നടപടി. ജനസംഘമായിരുന്ന കാലം മുതല്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്...
എന്‍ഡിഎ മുന്നണിയില്‍നിന്നും ശിരോമണി അകാലിദള്‍ പിന്മാറിയതിന് പിന്നാലെ മുന്‍ സഖ്യത്തിലെ നേതാക്കള്‍ തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിരുന്നു്. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്‍ഡിഎ മുന്നണിയില്‍നിന്നും ശിരോമണി അകാലിദള്‍ പിന്മാറിയതിന് പിന്നാലെ മുന്‍ സഖ്യത്തിലെ നേതാക്കള്‍ തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു.
സൈനിക-നയതന്ത്ര തലങ്ങളില്‍ ഒട്ടേറെത്തവണ നടന്ന കൂടിക്കാഴ്ചകളില്‍ രൂപപ്പെട്ട ധാരണകളെല്ലാം ചൈനീസ് സൈന്യം തുടര്‍ച്ചയായി ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നീക്കത്തിലേക്ക് സൈന്യം തിരിഞ്ഞിരിക്കുന്നത്. സൈനികപോസ്റ്റുകള്‍ കൈയേറാനോ കൂട്ടത്തോടെയുള്ള പ്രാകൃത ആക്രമണത്തിനോ മുതിര്‍ന്നാല്‍ വെടിയുതിര്‍ക്കാന്‍തന്നെയാണ് നിര്േദശമെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്മാറാന് ശിരോമണി അകാലിദള്‍ തീരുമാനിച്ചു. കര്‍ഷകരുടെ വിളകളുടെ വിപണനം പരിരക്ഷിക്കുന്നതിന് നിയമനിര്‍മ്മാണം ഉറപ്പുനല്കുന്നതില് കേന്ദ്രസര്‍ക്കാറിന്റെ ധാര്‍ഷ്ട്യം അനുവദിച്ചില്ലെന്നും കാര്‍ഷിക ബില്ലുകളുമായി മുന്നോട്ട് കൊണ്ടുപോകാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം പാവപ്പെട്ട...
വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു. വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കുളിമുറിയില്‍ വീണതിനെ തുര്‍ന്ന് കോമയിലായ മുന്‍ മന്ത്രി കഴിഞ്ഞ ആറു വര്‍ഷമായി അബോധാവസ്ഥയിലായിരുന്നു.
മൂന്ന് കോടി പഞ്ചാബികളുടെ വേദനയും പ്രതിഷേധവും കണ്ടിട്ടും സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലാ എന്നാണെങ്കില്‍ ഇത് ഇനിയൊരിക്കലും 'വാജ്പേയി ജി'യോ 'ബാദല്‍ സാഹബോ' വിഭാവനം ചെയ്ത എന്‍.ഡി.എ ആയിരിക്കില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചില്‍ ഞാനിപ്പോള്‍ നിരീക്ഷണത്തിലാണ്. നാല് ദിവസത്തിന് ശേഷം മറ്റൊരു കോവിഡ് പരിശോധന നടത്തും. സ്ഥിതി അതേപടി തുടരുകയാണെങ്കില്‍ ഡോക്ടര്‍മാരുമായി കൂടിയാലോചിക്കും' ഉമാ ഭാരതി ട്വീറ്റ് ചെയ്തു