ചോരക്കണ്ണീരൊഴുക്കിയ ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നിൽ ഇന്ന് അധികാരവ്യവസ്ഥയാകെ നഗ്നമാക്കപ്പെട്ടിരിക്കുന്നുവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ധ്രുവ് വിമര്‍ശനം ഉയര്‍ത്തിയത്.
വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറു ദിവസം മുമ്പ് മത്സ്യബന്ധന തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയെ കടലിൽ കാണാതായിരുന്നു.
ഫൈനൽ യോഗ്യതയ്ക്കു വേണ്ട ദൂരം 84 മീറ്ററാണെന്നിരിക്കെ, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ച് അക്ഷരാർഥത്തിൽ രാജകീയമായാണ് നീരജിന്റെ ഫൈനൽ പ്രവേശം.
നാല് വര്‍ഷത്തിന് ശേഷവും സി.ബി.ഐ എന്താണ് മൗനം പാലിക്കുന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സചിന് സാവന്ത് ചോദിച്ചു.
യൂട്യൂബിൽ നിന്നാണ് വിദ്യാർത്ഥി എങ്ങനെ തട്ടിപ്പ് നടത്താമെന്ന് പഠിച്ചതെന്നും വിലകൂടിയ വസ്ത്രങ്ങളും ഷൂസും വാങ്ങാനാണ് തട്ടിപ്പ് നടത്തിയതെന്നും പോലീസ് പറയുന്നു.
മണ്ണിടിച്ചിലിൽ മലയാളി ഡ്രൈവർ അർജുൻ അടക്കം മൂന്നുപേരെ കാണാതായ ഷിരൂർ അങ്കോളയിൽനിന്ന് ആറ് കിലോമീറ്റർ അകലെ ആകനാശിനി ബാഡയിലാണ് മൃതദേഹം കണ്ടത്.
ബിജെപി ഭാരവാഹികളിൽ പലരും പ്രധാനപ്പെട്ട വ്യക്തികളുടെ അശ്ലീല വീഡിയോകൾ കൈവശം വച്ചിരിക്കുകയാണെന്നും സ്വന്തം എംഎൽഎമാരെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുകയാണെന്നും യത്നാൽ ആരോപിച്ചു