ലഖ്നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങ്ങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്.
സാധാരണ ഗതിയില്‍ അല്പം ചിന്തിക്കുന്ന ഒരാള്‍ക്ക് സത്യത്തിന്റെ കണിക പോലും ഇതില്‍ കാണില്ല എന്ന് പറയുവാന്‍ യാതൊരു മടിയുമില്ല.
എന്‍ഡിഎ സഖ്യത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ രംഗത്തിറക്കി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബിജെപി നീക്കം.
ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ പുതിയ വിധി ഇതിനെ തന്നെ വെല്ലുവിളിക്കുന്നതാണ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആര്‍എസ്എസും ബിജെപിയും ഗൂഢാലോചന നടത്തി. വിധിക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അപ്പീല്‍ പോകണമെന്നും രണ്‍ദീപ്...
സിബിഐ കോടതിയുടെ തീരുമാനം അന്യായമാണെന്നും വിധിക്കെതിരെ അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അപ്പീലിന് പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അവിടെ പള്ളി തന്നെ ഉണ്ടായിരുന്നില്ലെന്നും പുതിയ ഇന്ത്യയിലെ നീതിയാണിതെന്നുമാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരിച്ചത്. വിധി പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകന്റെ പ്രതികരണം.
അങ്ങേയറ്റത്തെ നിയമലംഘനം എന്നാണ് സുപ്രിം കോടതി അന്ന് പള്ളി പൊളിച്ചതിനെ വിശേഷിപ്പിച്ചിരുന്നത്.
ഹൈന്ദവ ദൈവത്തിന്റെ വിഗ്രഹമുള്ളതു കൊണ്ടു തന്നെ കെട്ടിടം സുരക്ഷിതമായിരിക്കാന്‍ അശോക് സിംഗാള്‍ ആവശ്യപ്പെട്ടു എന്നും ജഡ്ജ് പറഞ്ഞു.
അതിനാല്‍ ആരും പള്ളി തകര്‍ത്തിട്ടില്ല. ഇതൊരു ക്രിമിനല്‍ കേസായിരുന്നു, കുറ്റവാളികള്‍ എത്ര ഉയര്‍ന്നവരാണെങ്കിലും ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിന് നീതിയെ ബന്ദികളാക്കാന്‍ കഴിയില്ല. ലജ്ജാകരം!, സല്മാന് നിസാമി ട്വീറ്റ് ചെയ്തു.
രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.