രാജ്യത്തെ യുവാക്കളെ തൊഴില്‍രഹിതരാക്കുക മാത്രമാണ് മോദി സര്‍ക്കാരിന്റെ ഒരേയൊരു ദൗത്യമെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ഖാര്‍ഗെ പറഞ്ഞു.
പുനഃപരീക്ഷ അടക്കമുള്ള പരിഹാരങ്ങളിലൂടെ ചോദ്യപേപ്പർ ചോർച്ച പരിഹരിക്കുക, എൻ ടി എ പിരിച്ചുവിടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതല്ലെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു
ചോദ്യ പേപ്പർ ചോർന്നു എന്ന് കണ്ടത്തിയ കോടതി അതിന്റെ വ്യാപ്തി എത്രത്തോളമുണ്ട് എന്നാണ് കേന്ദ്ര സർക്കാരിനോട് പ്രധാനമായും ചോദിച്ചത്.
പാൽഘർ ജില്ലയിലെ ഷിൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.
കിഴക്കൻ ചമ്പാരനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ബീഹാർ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ സ്വഭാവവും എവിടെയൊക്കെ ചോര്‍ന്നുവെന്നും വ്യക്തമാക്കണമെന്നും ചോദ്യപ്പേപ്പര്‍ അച്ചടിച്ചതിലും വിതരണം ചെയ്തതിലുമുള്ള സമയക്രമം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് കുമാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
കുറഞ്ഞ സമയം പോലും മണിപ്പൂരിൽ ചെലവഴിക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും എന്നാൽ വിദേശപര്യടനത്തിനായി ദിവസങ്ങൾ മാറ്റിവെക്കാൻ സാധിക്കുന്നുണ്ടെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
അലിഗഡ് ഖാസ് കിമണ്ഡി പ്രദേശവാസിയായിരുന്ന ഫരീദ് ഔറംഗസേബിനെയാണ് ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് ജൂൺ 18നാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.