india – Chandrika Daily https://www.chandrikadaily.com Sun, 18 May 2025 09:45:27 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg india – Chandrika Daily https://www.chandrikadaily.com 32 32 പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍ https://www.chandrikadaily.com/spying-for-pakistan-one-person-was-arrested.html https://www.chandrikadaily.com/spying-for-pakistan-one-person-was-arrested.html#respond Sun, 18 May 2025 09:45:27 +0000 https://www.chandrikadaily.com/?p=341681 പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

]]>
https://www.chandrikadaily.com/spying-for-pakistan-one-person-was-arrested.html/feed 0
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍ https://www.chandrikadaily.com/minor-dalit-girl-gang-raped-in-up-three-people-including-a-15-year-old-were-arrested.html https://www.chandrikadaily.com/minor-dalit-girl-gang-raped-in-up-three-people-including-a-15-year-old-were-arrested.html#respond Sat, 17 May 2025 16:07:00 +0000 https://www.chandrikadaily.com/?p=341633 യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

]]>
https://www.chandrikadaily.com/minor-dalit-girl-gang-raped-in-up-three-people-including-a-15-year-old-were-arrested.html/feed 0
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി https://www.chandrikadaily.com/11madras-high-court-blocks-publication-of-neet-results.html https://www.chandrikadaily.com/11madras-high-court-blocks-publication-of-neet-results.html#respond Sat, 17 May 2025 15:20:34 +0000 https://www.chandrikadaily.com/?p=341626 നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

]]>
https://www.chandrikadaily.com/11madras-high-court-blocks-publication-of-neet-results.html/feed 0
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍ https://www.chandrikadaily.com/leaked-information-to-pakistan-six-people-were-arrested-including-taval-blogger.html https://www.chandrikadaily.com/leaked-information-to-pakistan-six-people-were-arrested-including-taval-blogger.html#respond Sat, 17 May 2025 13:36:09 +0000 https://www.chandrikadaily.com/?p=341610 പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ശൃംഖല ഇവര്‍ക്കുണ്ട്. അവര്‍ പാകിസ്താന്റെ ഏജന്റുമാരും സാമ്പത്തിക സഹായികളുമായി പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു.

‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍. ഇവര്‍ 2023ല്‍ ഏജന്റുമാര്‍ വഴി വിസ നേടിയ ശേഷം പാകിസ്താന്‍ സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയയില്‍ പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രദര്‍ശിപ്പിച്ചതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.

പഞ്ചാബിലെ മലേര്‍കോട്‌ലയില്‍ നിന്നുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന് പാകിസ്താന്‍ വിസക്ക് അപേക്ഷിക്കാന്‍ ഗുസാല ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമീഷനെ സന്ദര്‍ശിച്ചിരുന്നു. ഡാനിഷും ഗുസാലയും പ്രണയബന്ധമുണ്ടയിരുന്നു. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചയാളുകളാണ്.

]]>
https://www.chandrikadaily.com/leaked-information-to-pakistan-six-people-were-arrested-including-taval-blogger.html/feed 0
ചോദ്യങ്ങൾ ഉയരും; ഇത് പാകിസ്താനല്ല https://www.chandrikadaily.com/questions-will-arise-this-is-not-pakistan.html https://www.chandrikadaily.com/questions-will-arise-this-is-not-pakistan.html#respond Sat, 17 May 2025 09:17:56 +0000 https://www.chandrikadaily.com/?p=341579 കെ.പി ജലീല്‍

ഓപറേഷന്‍ സിന്ദൂറി’ ന്റെ വന്‍വിജയത്തിനിടയിലും ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം വലിയൊരു യുദ്ധത്തിലേക്ക്
കടക്കുന്നതില്‍നിന്ന് മോചിതമായതില്‍ ഭൂമിയിലെ സമാധാനകാംക്ഷികളെല്ലാം ആശ്വാസം കൊള്ളുകയാണിപ്പോള്‍. ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാക് പിന്തുണയോടെ ഭീകരര്‍ നടത്തിയ കണ്ണില്‍ ചോരയില്ലാത്ത കൂട്ടക്കൊലയെ അധിക്ഷേപിക്കാത്തവര്‍ അധികമുണ്ടാകില്ല. ലോകസമൂഹത്തിന്റെ അനുതാപവും പിന്തുണയും കൊല്ലപ്പെട്ടവരുടെ നിരപരാധികളായ കുടുംബങ്ങള്‍ക്ക് കോരിച്ചൊരിയുമ്പോഴും ഒരു പരമാധികാരരാഷ്ട്രമെന്നതിലൂപരി അവര്‍ക്ക് നിതി കിട്ടണമെന്നുള്ള വാഞ്ഛയോടെയാണ് മെയ് ഏഴിന് സംഭവത്തിന്റെ പതിനഞ്ചാം ദിവസമാണെങ്കിലും പാകിസ്താനിലെ ഭീകരതാവളങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ഇന്ത്യ തയ്യാറായത്. ലോകമാധ്യമങ്ങളെല്ലാം ഈ ആക്രമണത്തെ പരസ്യമായി തന്നെ ന്യായികരിക്കുകയാണുണ്ടായത്. പാകിസ്താന് സഹായവുമായെത്തുമെന്ന് കരുതപ്പെട്ടിരുന്ന ചൈന പോലും ഇന്ത്യയുടെ നീക്കത്തിനെതിരെ പ്രതികരിക്കാനോ പാകിസ്താനെ പിന്തുണക്കാനോ എത്തിയതുമില്ല. തുര്‍ക്കി മാത്രമാണ് പരസ്യമായി പാക്കിസ്താന് പിന്തുണയുമായെത്തിയതും യുദ്ധക്കപ്പല്‍ അയച്ചുകൊടുത്തതും. അതാകട്ടെ
മുസ്‌ലിം രാഷ്ട്രം എന്ന താല്‍പര്യത്താലുമായിരുന്നു. എന്നാല്‍ ഭീകരതയെ കുഴിച്ചുമൂടാനുറച്ചുതന്നെയാണ് ഇന്ത്യയുടെ സേനകള്‍, പ്രത്യേകിച്ചും വ്യോമസേന പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങളിലേക്ക് ആഞ്ഞടിച്ചതും നൂറോളം ഭീകരരെ കൊലപ്പെടുത്തിയതും, സ്വാഭാവികമായും ഇതിലൂടെ പാകിസ്താനിലെ അതിര്‍ത്തികടന്നുള്ള ആക്രമണം ഇല്ലാതാക്കുകയും ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന പാക് സൈന്യത്തെ പാഠം പഠിപ്പിക്കുകയുമായിരുന്നു ഇന്ത്യ. എന്നാല്‍ പിന്നീട് പാകിസ്താന്‍ സേന ചെയ്തത് പ്രതിക്ഷിക്കാത്ത ക്രൂരതകളായിരുന്നു. ഇന്ത്യയിലെ ജമ്മു മേഖലയിലേക്ക് ഡ്രോണുകളയച്ചും മിസൈലുകള്‍ വിട്ടും പതിനഞ്ചോളം പേരെയാണ് കൊലപ്പെടുത്തിയത്, യാതൊരു വിധത്തിലും ഇന്ത്യയുടെ തിരിച്ചടിക്ക് കാരണമാകാത്ത നിരപരാധികളെയാണ് പാകിസ്താന്‍ കൂട്ടക്കൊല നടത്തിയത്. ഇതാകട്ടെ കശ്മീര്‍ ജനതയോട് തങ്ങള്‍ക്ക് എന്നും അനുകമ്പയാണെന്നുള്ള പാക്കിസ്താന്റെ വീരവാദത്തിന്റെ മുഖമറനിക്കുന്ന നടപടിയുമായി. ഇന്ത്യയുടെ മറുപടി പിന്നീട് പാകിസ്താന്റെ തന്ത്രപ്രധാന മേഖലകളിലേക്കായി. ലാഹോറിലേക്കും രാജ്യത്തിന്റെ സൈനിക ആസ്ഥാനമായ റാവല്‍പിണ്ടിക്കടുത്തുള്ള നൂര്‍ഖാന്‍ വ്യോമത്താവളത്തിലേക്കും വാണിജ്യനഗരമായ കറാച്ചിയിലേക്കും റഫാല്‍ യുദ്ധവിമാനത്തില്‍ നിന്നുള്ള മിസൈലുകള്‍ പതിച്ചത് പാകിസ്താനെ സൈനികമായി മുട്ടുകുത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. തിര്‍ത്തും ജനവാസ മേഖലകളെ ഒഴിവാക്കിയായിരുന്നു ഇത് പാകിസ്താന് തന്ത്രപരമായ തിരിച്ചടിയായിരുന്നു ഇത്. ഇതോടെയാണ് മെയ് 9ന് പ്രശ്‌നത്തില്‍ നിന്നും അകലം പാലിച്ചിരുന്ന രാജ്യങ്ങള്‍ പ്രത്യേകിച്ചും അമേരിക്ക ഇരുരാജ്യങ്ങളുമായും ആശയ വിനിമയത്തിലേക്ക് നീങ്ങുന്നത്. ഇരുരാജ്യങ്ങള്‍ക്കും ആണവായുധം ഉണ്ടെന്നുള്ളതായിരുന്നു ഇതിന് മുഖ്യകാരണം.

ആവശ്യം വന്നാല്‍ ഇടപെടാം’ എന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രപും ‘അത് ഞങ്ങളുടെ വിഷയമല്ല’ എന്നുപറഞ്ഞ വൈസ് പ്രസിഡണ്ട് ജെ.ഡി വാന്‍സും പതുക്കെ ചര്‍ച്ചകളിലേക്ക് കടന്നു. ലോകത്ത് ഏതൊരിടത്തും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാകുന്ന എന്തുണ്ടായാലും വിട്ടുനില്‍ക്കുന്ന പതിവല്ല അമേരിക്കന്‍ ഭരണാധികാരികള്‍ക്കുള്ളത്. വിശേഷിച്ചും റഷ്യ- യൂക്രൈന്‍ യുദ്ധം 24 മണിക്കൂറിനകം തിരക്കുമെന്ന് പറഞ്ഞയാളാണ് ട്രംപ്, അത് വെറുംവാക്കായി മാറുന്നതാണ് നാം കണ്ടത്. ഇസ്രാഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ കാര്യത്തില്‍ സയണിസ്റ്റ് ചായ്വാണ് ട്രംപ് പരസ്യമായി പ്രകടിപ്പിച്ചതും. ഇതുകൊണ്ടൊക്കെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ കാര്യങ്ങള്‍ തന്റെ പിടിയിലകപ്പെടണമെന്ന് ട്രംപിന് പതുക്കെയെങ്കിലും തോന്നിയത് സ്വാഭാവികം. പാകിസ്താന്റെ ഭാഗത്തുനിന്ന് എങ്ങനെയെങ്കിലും യുദ്ധത്തില്‍നിന്ന് ഒഴിഞ്ഞു കിട്ടാന്‍ ആഗ്രഹിച്ചിരിക്കുമ്പോഴാണ് അവര്‍ ട്രംപിനെ സമീപിക്കുന്നത്. ഇതോ ഇന്ത്യാ സൈനികമേധാവികളുമായി സംഭാഷണത്തിന് അവര്‍ സന്നദ്ധമാകുകയായിരുന്നു.

ഈ സമയം ഇന്ത്യക്ക് ചില വീഴ്ചകള്‍ പറ്റിയെന്നത് കാണാതിരുന്നു കൂടാ. യുദ്ധത്തിന് തയ്യാറല്ലെങ്കിലും നയതന്ത്രപരമായി കാര്യങ്ങള്‍ വെട്ടിത്തുറന്നുപറ യാനോ പാക്കിസ്താനില്‍നിന്ന് ഭാവിയില്‍ ഭീകരാക്രമണമുണ്ടാകില്ലെന്ന് ഉറപ്പ് വാങ്ങാനോ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല. പാക്കിസ്താനെ യും ഇന്ത്യയെയും താന്‍ വെടിനിര്‍ത്ത വിന് നിര്‍ബന്ധിതമാക്കിയെന്ന് പരസ്യമായി ആദ്യം തന്നെ പ്രഖ്യാപിക്കാനാണ് ട്രംപ് തയ്യാറായത്. തീര്‍ച്ചയായും ഇന്ത്യയിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആവശ്യപ്പെടുന്നതു പോലെ എന്തുകൊണ്ട് ഇന്ത്യയെ ഒഴിവാക്കിക്കൊണ്ട് ഒരൊത്തുതീര്‍പ്പിന് അമേരിക്കയെ മോദി ഭരണകൂടം അനുവദിച്ചു എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ഈ വിവാദം കത്തിനില്‍ക്കുന്നിടെ തന്നെയാണ് കശ്മീര്‍ വിഷയംകൂടി ട്രംപ് ഉയര്‍ത്തിവിട്ടത്. സിംല കരാര്‍ പ്രകാരം കശ്മീര്‍ പ്രശ്‌നം പാകിസ്താനുമായി മാത്രമേ ചര്‍ച്ച ചെയ്യുവെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് ഇന്ത്യാ സര്‍ക്കാര്‍ അമേരിക്കയെയും ട്രംപിനെയും മൂന്നാം ഇടപെടലിന് അവസരമൊരുക്കിയത്. ബി.ജെ.പി നേതാവായിരുന്ന എ.ബി വാജ്പേയി പോലും ഇതിന് മുമ്പ് സമ്മതിക്കാതിരുന്നത് ഓര്‍ത്താല്‍ മോദിയുടെ ഇക്കാര്യത്തിലെ വിഴ്ച്ച വ്യക്തമാകും. ചോരയും ജലവും ഒരുമിച്ചൊഴുകില്ലെന്ന് ആണയിടുമ്പോഴും മോദിക്ക് എന്തുകൊണ്ട് തന്റെ ‘ഫ്രണ്ടായ ട്രംപിനോട് നേരിട്ടോ കഴിഞ്ഞ ദിവസത്തെ ദേശീയ പ്രഭാഷണത്തിലൂടെ മൂന്നാം കക്ഷി ഇടപെടല്‍ ഇന്ത്യ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാനായില്ല എന്നത് ഓപ്പറേഷന്‍ സിന്ദൂറിലെ വിജയത്തിനിടയിലും മോദി ഭരണകൂടത്തിന്റെ മേലുള്ള കറയായി അവശേഷിക്കുന്നു. കഴിഞ്ഞ ദിവസം വീണ്ടും താന്‍ വ്യാപാരം നിര്‍ത്തിവെക്കുമെന്ന് പറഞ്ഞാണ് ഇരുരാജ്യങ്ങളെയും വെടിനിര്‍ത്തലിലേക്കെത്തിച്ചതെന്ന് ആവര്‍ത്തിക്കാനും ട്രംപിന് ധൈര്യം വന്നത് മോദിയോട് അദ്ദേഹത്തിനുള്ള അവമതിപ്പാണ് തെളിയിക്കുന്നത്.

കോണ്‍ഗ്രസും മറ്റും ആവശ്യപ്പെടുന്നതു പോലെ ഇക്കാര്യങ്ങളുടെ നിജസ്ഥിതി പാര്‍ലമെന്റിന്റെ വിശേഷസമ്മേളനം വിളിച്ചുകൂട്ടി രാജ്യത്തെ ജനപ്രതിനിധികളോടും അതുവഴി ജനതയോടും വിശദികരിക്കാനുള്ള ബാധ്യത തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാരിനുണ്ട്. പുല്‍വാമയില്‍ അമ്പതോളം അര്‍ധസൈനികരുടെ കൂട്ടക്കൊലക്ക് ഇടവരുത്തിയത് മോദിയാണെന്ന് പറഞ്ഞത് അദ്ദേഹം തന്നെ നിയമിച്ച മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണറാണ്, ചൈന ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നമ്മുടെ ഭൂമി കയ്യേറിയെന്നതിനെ കുറിച്ച് ഇന്നും മോദി പരസ്യമായൊരു വാചകം പോലും ഉരുവിട്ടിട്ടില്ല. ഓപറേഷന്‍ സിന്ദുറിന്റെ സമയത്ത് പോലും വാര്‍ത്താസമ്മേളനത്തിനോ ദേശിയ പ്രഭാഷണത്തിനോ തയാറാകാതെ സൈനികമേധാവികളുമായുള്ള ഫോട്ടോ പങ്കുവെക്കുകയായിരുന്നു പ്രധാനമന്ത്രിയെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തുന്നു. ജനാധിപത്യ രാജ്യത്ത് രാജ്യത്തിന്റെ അഖണ്ഡതയും ജനങ്ങളുടെ ജീവനും സ്വത്തും പോലും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെയാണ് ഒരു ഭരണകൂടത്തിന്റെയും അതിലെ ഭരണാധികാരികളുടെയും സുതാര്യത ജനത്തിന് ബോധ്യമാകേണ്ടത്. സൈനികശേഷിയില്‍ ലോകത്ത് 120 സ്ഥാനത്തുള്ള പാകിസ്താനെ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് നിഷ്പ്രയാസം പരാജയപ്പെടുത്താവുന്നതേയുള്ളു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്നേവരെ നടന്ന നാലു യുദ്ധങ്ങളിലും ഭംഗിയായി നിര്‍വഹിച്ചിട്ടുമുണ്ട്. യുദ്ധം ചെയ്യേണ്ടതും രാജ്യത്തിന്റെ ഭൂമി സംരക്ഷിക്കേണ്ടതും ദേശസ്‌നേഹത്താല്‍ പ്രചോദിതരായ ഓരോ സൈനികനുമാണ്. അതിനായി അവര്‍ക്ക് ജനങ്ങള്‍ നികുതി നല്‍കി ആയുധങ്ങള്‍ വാങ്ങിനല്‍കുന്നുമുണ്ട്. എന്നാല്‍ ഭരണാധികാരികളുടെ കടമ ജനതക്ക് സുരക്ഷിത ബോധം ഉറപ്പുവരുത്തുകയും രാജ്യത്തിന്റെ യശസ്സ് ലോകജനതക്ക് മുന്നില്‍ വാനോളം ഉയര്‍ത്തിപ്പിടിക്കുകയുമാണ്. അതുണ്ടായോ എന്ന ചോദ്യം, ഓപ്പറേഷന്‍ സിന്ദൂര്‍ ഘട്ടത്തില്‍ ഭരണകൂടത്തിന് അപരിമേയമായ പിന്തുണ നല്‍കിയ പ്രതിപക്ഷത്തില്‍ നിന്നും പൗരന്മാരില്‍നിന്നും ഉയരുന്നത് ഒട്ടും തടുക്കാവുന്നതല്ല. ജനത്തിന് മുന്നില്‍ ഉയര്‍ന്നിരിക്കുന്ന, മോദിസര്‍ക്കാര്‍ ഉത്തരം തരേണ്ട ചോദ്യങ്ങള്‍ ഇവയാണ്:

1.എന്തുകൊണ്ട്. എങ്ങനെ അതിര്‍ത്തികടന്ന് ഭീകരര്‍ കശ്മീരിലെത്തി നിരപരാധികളായ ടൂറി സ്റ്റുകളെ കൂട്ടക്കൊല നടത്തി. 2. പൊലി സുകാര്‍പോലും പ്രതികളെ പെട്ടെന്ന് പിടികൂടുന്ന ഇക്കാലത്ത് രാജ്യത്തെ ഞെട്ടിച്ച വലിയൊരു കൂട്ടക്കൊലയുടെ പ്രതികളായ ഭീകരരെ 21 ദിവസം കഴിഞ്ഞിട്ടും പിടികൂടാന്‍ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല
3. പാക് അധീന ക ശമിനെ കീഴടക്കുമെന്ന് ആണയിടുന്ന അമിത് ഷായ്ക്കും ബി.ജെ.പിഭരണക ക്ഷിക്കാര്‍ക്കും ഇപ്പോഴെന്തുകൊണ്ട് അക്കാര്യം പറയാനാകുന്നില്ല
4. വെടി നിര്‍ത്തലുണ്ടായെങ്കില്‍ പാകിസ്താന്റെ നിരന്തരമായി തടരുന്ന ഡ്രോണ്‍ ആക്രമണങ്ങളെന്ത് കൊണ്ട്
ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും താനാണ് വെടിനിര്‍ത്തിച്ചതെന്ന് പറയുന്നതും കശ്മീര്‍ വിഷയത്തില്‍ മാധ്യസ്ഥ്യം
വഹിക്കാമെന്ന് പറയുന്നതും ഭരണകൂടപരാ ജയമല്ലേ.
5.അതിര്‍ത്തി കടന്നുള്ള ഭികരാക്രമണം ഇനിയുണ്ടാവില്ലെന്ന് പാകിസ്താനില്‍നിന്നോ ട്രംപില്‍നിന്നോ വല്ല ഉറപ്പും കിട്ടിയോ
6. ഹഫീസ് സയ്യിദ്, ദാവൂദ് ഇബ്രാഹിം എന്നിവര്‍ പാകിസ് താനിലുണ്ടെങ്കില്‍ അവരെ വിട്ടുകിട്ടാന്‍ എന്തുകൊണ്ട് ഇപ്പോഴും കഴിയു ന്നില്ല. ചോദ്യങ്ങള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. നമ്മുടെ വിദേശകാ ര്യസെക്രട്ടറി വിക്രം മിസ്രി മറുപടി പറഞ്ഞതുപോലെ, പ്രതിപക്ഷം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ ഇത് പാകിസ്താനല്ല!

 

]]>
https://www.chandrikadaily.com/questions-will-arise-this-is-not-pakistan.html/feed 0
‘കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ല’: ഒമര്‍ അബ്ദുള്ള https://www.chandrikadaily.com/peace-talks-are-not-possible-while-bombs-are-being-dropped-in-kashmir-omar-abdullah.html https://www.chandrikadaily.com/peace-talks-are-not-possible-while-bombs-are-being-dropped-in-kashmir-omar-abdullah.html#respond Sat, 17 May 2025 06:44:10 +0000 https://www.chandrikadaily.com/?p=341562 ശ്രീനഗര്‍: സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

അതിര്‍ത്തി ശാന്തമാണെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ‘അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും’, അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

മലയാളികള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളം അതിര്‍ത്തിയില്‍ നിന്നും വളരെ അകലെയാണ്. തങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു അയല്‍വാസി മലയാളികള്‍ക്ക് ഇല്ല. അവധി ആഘോഷിക്കാന്‍ മലയാളികള്‍ ജമ്മു കാശ്മീരിലേക്ക് ഇനിയും വരണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

 

]]>
https://www.chandrikadaily.com/peace-talks-are-not-possible-while-bombs-are-being-dropped-in-kashmir-omar-abdullah.html/feed 0
‘ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്തു’:പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാന്‍ https://www.chandrikadaily.com/interrogated-without-being-allowed-to-sleep-bsf-jawan-released-from-custody-in-pakistan.html https://www.chandrikadaily.com/interrogated-without-being-allowed-to-sleep-bsf-jawan-released-from-custody-in-pakistan.html#respond Sat, 17 May 2025 06:32:58 +0000 https://www.chandrikadaily.com/?p=341559 പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചെന്ന് സൂചന. അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിനാണ് ശിക്ഷ. കേന്ദ്ര ഏജന്‍സികള്‍ പി കെ ഷാ എന്ന ജവാനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്. കൂടുതല്‍ സമയവും തന്റെ കണ്ണ് പാക് റേഞ്ചേഴ്സ് മൂടിക്കെട്ടിയിരുന്നുവെന്നും ഉറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും അസഭ്യം പറഞ്ഞെന്നും ജവാന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

21 ദിവസമാണ് ജവാന് പാക് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്. ഇന്ത്യ-പാക് സംഘര്‍ഷ സമയത്തും ഇയാള്‍ കസ്റ്റഡിയില്‍ തന്നെയായിരുന്നു. ഈ സമയങ്ങളില്‍ ഒന്ന് പല്ല് തേക്കാന്‍ പോലും അനുവദിച്ചില്ലെന്നും തന്നെ അവര്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ജവാന്‍ വ്യക്തമാക്കി.

മൂന്ന് സ്ഥലങ്ങളിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയി. അതെവിടെയാണെന്ന് കാണാനോ മനസിലാക്കാനോ കഴിയുമായിരുന്നില്ല. ഒരു സ്ഥലം എയര്‍ബേസിന് അടുത്താണെന്ന് വിമാനങ്ങളുടേയും മറ്റും ശബ്ദം കേട്ട് അദ്ദേഹം മനസിലാക്കി. ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെയാണ് പി കെ ഷായെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്.

 

]]>
https://www.chandrikadaily.com/interrogated-without-being-allowed-to-sleep-bsf-jawan-released-from-custody-in-pakistan.html/feed 0
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം https://www.chandrikadaily.com/10-ki1lled-in-ligh1tning-strike-in-odisha.html https://www.chandrikadaily.com/10-ki1lled-in-ligh1tning-strike-in-odisha.html#respond Sat, 17 May 2025 05:54:18 +0000 https://www.chandrikadaily.com/?p=341553 ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ​ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു.

സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു നൽകിയിരുന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ കയറി നിന്നിരുന്നവ‍ർക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/10-ki1lled-in-ligh1tning-strike-in-odisha.html/feed 0
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും https://www.chandrikadaily.com/1india-pakistan-conflict-suspended-ipl-matches-to-resume-today.html https://www.chandrikadaily.com/1india-pakistan-conflict-suspended-ipl-matches-to-resume-today.html#respond Sat, 17 May 2025 05:33:26 +0000 https://www.chandrikadaily.com/?p=341550 അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം.

മറ്റ് ആരെക്കാളും കൂടുതല്‍ ഐപിഎല്‍ തുടരാന്‍ ആഗ്രഹിച്ചവര്‍ ആര്‍സിബിയും അവരുടെ ആരാധകരുമാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും ഫോമിന് ഇടവേളയും പരുക്കുകളും വിലങ്ങുതടിയാകുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ ജോഷ് ഹേസല്‍വുഡ് തിരിച്ചുവന്നത് നല്‍കുന്ന സന്തോഷത്തിന് അതിരുകളില്ല.

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജീവന്മരണപ്പോരാട്ടമാണ്. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിക്കാം. നിലവില്‍ 12 കളിയില്‍ 11 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയവും കൊല്‍ക്കത്തയുടെ കിരീടം കാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്.

കൊല്‍ക്കത്തയില്‍ നടന്ന സീസണ്‍ ഓപ്പണറില്‍ ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജയം തുടരാന്‍ ബെംഗളൂരുവും കണക്ക് തീര്‍ക്കാന്‍ കൊല്‍ക്കത്തയും ഒരുമ്പെട്ടിറങ്ങുമ്പോള്‍ ബാറ്റര്‍മാരുടെ പറുദീസയായ ചിന്നസ്വാമിയില്‍ മത്സരം പൊടിപൊടിക്കുമെന്നാണ് കരുതുന്നത്.

]]>
https://www.chandrikadaily.com/1india-pakistan-conflict-suspended-ipl-matches-to-resume-today.html/feed 0
ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി https://www.chandrikadaily.com/three-terrorists-were-arrested-from-budhgam-in-jammu-and-kashmir.html https://www.chandrikadaily.com/three-terrorists-were-arrested-from-budhgam-in-jammu-and-kashmir.html#respond Fri, 16 May 2025 15:34:43 +0000 https://www.chandrikadaily.com/?p=341527 ജമ്മുകശ്മീരിലെ ബുധ്ഗാമില്‍ നിന്ന് മൂന്ന് ഭീകരരെ പിടികൂടി. മുസമില്‍ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 2020 മുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു.

മാഗമിലെ കവൂസ നര്‍ബല്‍ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് എല്‍ഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകള്‍.

]]>
https://www.chandrikadaily.com/three-terrorists-were-arrested-from-budhgam-in-jammu-and-kashmir.html/feed 0