സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു.
ജയ്പൂർ ഡെവലപ്മെന്റ് അതോറിറ്റിയുടെ എൻഫോഴ്സ്മെന്റ് വിഭാഗം അതിവേഗം സർവേ നടത്തി ചൗധരിക്ക് നോട്ടീസ് നൽകുകയും 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ നിർദേശിക്കുകയും ചെയ്തു.
പുരാവസ്തു വിഭാഗത്തില്‍പ്പെട്ട പാത്രം അബദ്ധത്തില്‍ മറ്റൊരാള്‍ എടുത്ത് നല്‍കിയതാണെന്ന ഹരിയാന സ്വദേശികളുടെ മൊഴി സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
2022ല്‍ ശാരുവിനെ റബര്‍ തോട്ടത്തില്‍ കെട്ടിയിട്ട സംഭവത്തില്‍ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
യുവാവിന്റെ മരണത്തെ തുടര്‍ന്ന് അക്രമാസക്തരായ പ്രദേശവാസികള്‍ സമീപത്തെ വീടുകള്‍ക്കും, കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു
അങ്കലേശ്വറിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടികൂടിയതെന്ന് പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ചെന്നൈ സ്വദേശിയായ ശരവണന് ആണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്.
ഗൗരവമേറിയ പരാതി അറിഞ്ഞിട്ടും പൂഴ്ത്തിവെച്ച ആശുപത്രി സൂപ്രണ്ടിനെതിരെയും ഡിഎംഒ നൽകിയ അന്വേഷണ റിപ്പോർട്ടിൽ കടുത്ത പരാമർശമുണ്ട്.
നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുമ്പ് പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ. എമ്മിനെയാണ് സസ്പെൻഡ് ചെയ്തത്.
യുവാവിന്റെ മരണത്തിൽ സംശയം തോന്നി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.