ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 നോട്ട് അസാധുവാക്കപ്പെട്ട 1000 രൂപയുടെ നോട്ടിനേക്കാള്‍ ചെറുതാണ്. പത്തുരൂപ നോട്ടിന്റെ വീതി മാത്രമാണ് 2000 രൂപയുടെ നോട്ടിനുള്ളത്. കാഴ്ചയില്‍ ഡോളറിനെയും റിയാലിനെയും അനുസ്മരിപ്പിക്കുന്നതാണെങ്കിലും...
കോഴിക്കോട്: അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണ ബാങ്കുകളില്‍ നിന്ന് പുതുക്കി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. പണം സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്ന് സര്‍ക്കുലര്‍ ലഭിച്ചു. നോട്ടുകള്‍ പിന്‍വലിച്ചതോടെ സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ്...
തഞ്ചാവൂര്‍: തമിഴ്നാട്ടില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പിടിച്ചെടുത്ത 7.5 കോടി രൂപയില്‍ രണ്ടായിരത്തിന്റെ നോട്ടുകളും. തഞ്ചാവൂരില്‍ നിന്നാണ് ഇന്നു പുറത്തിറങ്ങിയ നോട്ടുകളുടെ ശേഖരം കണ്ടെടുത്തത്. തമിഴ്നാടിന്റെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജേഷ് ലഖോനി ഇക്കാര്യം...
കൊച്ചി: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട അന്വേഷണം ഹൈകോടതി സിബിഐക്ക് വിട്ടു. കോളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗൂഢാലോചനയുമുള്‍പ്പെടെ കാര്യങ്ങളുടെ അന്വേഷണം സിബിഐക്ക്...
ന്യൂഡല്‍ഹി: രാജ്യത്ത് 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഉത്തര്‍ പ്രദേശ് സ്വദേശിയായ സന്ഗം ലാല്‍ പാണ്ഡെ എന്ന അഭിഭാഷകനാണ് നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവന്നതിന്...
ബാംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിലേക്ക് ചാടിയ രണ്ടു കന്നട നടന്മാരില് രണ്ടാളുടേയും മൃതദേഹം കണ്ടെടുത്തു. ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്ന് കണ്ടെത്തിയത് നടന് അനിലിന്റെ മൃതദേഹമാണ്. തിപ്പഗോണ്ടനഹള്ളി തടകാത്തിലേക്കാണ് ചിത്രീകരണത്തിന്റെ ഭാഗമായി നടന്മാര് എടുത്തുചാടിയത്....
ന്യൂഡല്‍ഹി: നോട്ടുകള്‍ മാറാന്‍ ആവശ്യത്തിന് സമയമുണ്ടെന്നും ജനങ്ങള്‍ തിരക്കുകൂട്ടേണ്ടെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇപ്പോഴത്തെ സാമ്പത്തിക നടപടികള്‍ ഏതാനും ദിവസം ചെറുകിട കച്ചവടങ്ങളെ ബാധിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. എക്കണോമിക്ക് എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍...
രാജ്കോട്ട്: ജോ റൂട്ടിന് പിന്നാലെ മുഈന്‍ അലിയും സെഞ്ച്വറി നേടിയതോടെ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് കുതിക്കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചിന് 425 എന്ന ശക്തമായ നിലയിലാണ്. ബെന്‍ സ്റ്റോക്ക്(69) ജോണി ബയര്‍സ്റ്റോ(44)...
തിരുവനന്തപുരം: നോട്ടുകള്‍ നിരോധിച്ചതോടെ ജനങ്ങളോടൊപ്പം ജനപ്രതിനിധികളും പെട്ടുപോയി. ചില്ലറയില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുകയായിരുന്നു ഇന്നലെ. കാപ്പി കുടിക്കാന്‍ കാന്റീനില്‍ കയറിയ മന്ത്രി എകെ ബാലനും ചില്ലറയില്ലാതെ കുടുങ്ങി. ചായ കുടിച്ച മന്ത്രിക്ക് ലഭിച്ചത് 18 രൂപയുടെ ബില്ല്....
കൊച്ചി: ഒറ്റ ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് 22,880 രൂപയായി. ഗ്രാമിന് 2860 രൂപയാണ്. ഇന്നലെയാണ് പവന് 600 രൂപ കൂടി 23,480 രൂപയിലെത്തിയത്....