തൃശൂര്‍: തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു. തൃശൂര്‍ കടങ്ങോട് മേപ്പറമ്പത്ത് ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ(15)യാണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് സംഭവം. പാല് വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് വിദ്യാര്‍ത്ഥിനിയെ തെരുവുനായ ആക്രമിക്കാന്‍ ശ്രമിച്ചത്....
ബെര്‍ലിന്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. റഷ്യയോട് എടുക്കേണ്ട സമീപനത്തിന് മുന്നറിയിപ്പുമായിട്ടാണ് ഒബാമ രംഗത്തെത്തിയിരിക്കുന്നത്. ട്രംപിന്റെ നിലപാടുകളില്‍ ആശങ്കയുണ്ടെന്നും ജര്‍മന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞു. റഷ്യ-അമേരിക്ക...
ഹൈദരാബ്ദ്: ഭര്‍ത്താവിനെ കൊണ്ടുപോകാന്‍ സ്ട്രെച്ചര്‍ കിട്ടാത്തതുമൂലം ഭാര്യ വലിച്ചിഴച്ച് കൊണ്ടുപോയി. ദയനീയമായ ഈ സംഭവം നടന്നത് ഹൈദരാബാദിലെ അനന്ദ്പൂരിലെ ഗുണ്ടകല്‍ സര്‍ക്കാര്‍ ആസ്പത്രിയിലാണ്. വയറുവേദനയെ തുടര്‍ന്നാണ് 46കാരനായ ശ്രീനിവാസാചാരിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവശ നിലയിലായ ശ്രീനിവാസാചാരിയെ...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി ഭരണപക്ഷവും പ്രതിപക്ഷവും സമരവുമായി രംഗത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് രാവിലെ 10 മുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനുമുന്നില്‍ സത്യാഗ്രഹമിരിക്കും. പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകും പ്രതിഷേധത്തിന്. എന്നാല്‍ ഇന്ന്...
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ ഇളവ് നല്കി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് പണം പിന്‍വലിക്കാം. 2000 രൂപവരെ എടിഎം കാര്‍ഡുപയോഗിച്ച് പിന്‍വലിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുത്ത 2,500 പെട്രോള്‍ പമ്പുകളിലാണ് ഇതിനായുള്ള സൗകര്യം...
ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചു. ഇനി ഒരാള്‍ക്ക് ഡിസംബര്‍ 30 വരെ പരമാവധി 2000 രൂപ വരെ മാത്രമേ മാറ്റി ലഭിക്കൂ. നേരത്തെ 4,500...
കൊച്ചി: കോടതികളില്‍ മാധ്യമവിലക്കിനെത്തുടര്ന്നുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെ ഹൈക്കോടതി റിപ്പോര്‍ട്ടിങിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. സുപ്രീംകോടതിക്കു സമാനമായ മാനദണ്ഡങ്ങള്‍ ഹൈക്കോടതിയിലും ഏര്‍പ്പെടുത്തിയത്. അക്രഡിറ്റേഷന് ലഭിക്കുന്നതിന് ഹൈക്കോടതി റിപ്പോര്‍ട്ടിങ്ങില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമോ നിയമ ബിരുദമോ വേണമെന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആര്‍ബിഐക്കു മുന്നില്‍ സമരം. രാവിലെ പത്തു മുതല്‍ അഞ്ചുവരെയാണ് സമരം നടത്തുന്നത്. മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി...
ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കിയ 500, 1000 രൂപാ നോട്ട് നിരോധനം മൂന്നു ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എന്നിവര്‍ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ്...
ന്യൂഡല്‍ഹി: ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയമാക്കും. സുഷമ ട്വിറ്ററില്‍ കുറിച്ചതാണ് ഇക്കാര്യം. ‘വൃക്കരോഗത്തെത്തുടര്‍ന്ന് ഞാന്‍ എയിംസ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഡയലാസിസിന് വിധേയയായി...