9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരിൽ മുന്നിൽ. ലോകസമ്പന്ന പട്ടികയിൽ 18ആം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ, എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺഫാംർമ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.
മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഒന്നാമൻ. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. ഇന്ത്യ ഇന്ത്യക്കാരിൽ 32ആം സ്ഥാനത്താണ് എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639ആം സ്ഥാനത്താണ് അദ്ദേഹം. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) ,കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ) ,ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ ) എന്നിവരുമാണ് ആദ്യ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.
]]>എന്നാൽ സഫർ അലി മോചിപ്പിക്കപ്പെടും വരെ പോരാടുമെന്ന് സമ്പൽ ബാർ അസോസിയേഷൻ വൃത്തങ്ങൾ അറിയിച്ചു. “സഫർ അലിയെയും അദ്ദേഹത്തിന്റെ കുടുംബങ്ങൾക്കുമെതിരെ ഭരണകൂടനടപടികൾ തുടരുന്നിടത്തോളം അദ്ദേഹത്തെ പിന്തുണക്കുമെന്ന്” ബാർ അസോസിയേഷൻ അംഗങ്ങൾ കൂട്ടിച്ചേർത്തു.
]]>നമ്മുടെ പാര്‍ലിമെന്റിന്റെ കീഴ്‌വഴക്കങ്ങളുടെ ചരിത്രത്തിലും കേട്ടുകേള്‍വിയില്ലാത്ത ഈ നടപടി നിയമങ്ങളെയും ചട്ടങ്ങളെയും അടിമറിക്കാനാണ്. ഈ നടപടി മതേതര ഇന്ത്യയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതാണ്. പാര്‍ലിമെന്റില്‍ നേരത്തെ അവതരിപ്പിച്ച ഈ ഭേദഗതി നിയമം പാര്‍ലിമെന്ററി സമിതിക്ക് വിട്ടപ്പോള്‍ പ്രസ്തുത സമിതിക്ക് മുമ്പാകെ നാടൊട്ടുക്കുമുള്ള ന്യൂനപക്ഷസംഘടനകളും മതേതര, രാഷ്ട്രീയ പാര്‍ട്ടികളും മറ്റുസാമൂഹിക സംഘടനകളും നല്‍കിയ നിവേദനങ്ങളിലെ നിര്‍ദ്ദേശങ്ങളൊന്നുംതന്നെ സമിതി പരിഗണിക്കുകയുണ്ടായില്ല. സര്‍ക്കാരിന്റെ ഭേദഗതികള്‍ക്ക് അനുകൂല്യമായത് മാത്രം സ്വീകരിക്കുകയും അല്ലാത്തതെല്ലാം തള്ളിക്കളയുകയുമാണ് ചെയ്തത്.
സംസ്ഥാന വഖഫ് ബോര്‍ഡുകളാണ് ഇത്രയും കാലം വഖഫ് സ്വത്തുക്കളുടെ നിയമപരമായ കാര്യങ്ങള്‍ നടത്തിപ്പോന്നത്. സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് ഒന്നിനു പിറകെ ഒന്നായി കടന്നു കയറുന്ന കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് വിരുദ്ധ നീക്കവും പതിവായി സര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്ന ഫെഡറലിസവിരുദ്ധ നീക്കത്തിന്റെ ഭാഗം കൂടിയാണ്. ഇന്ത്യന്‍ ബഹുസ്വരതയുടെ അടിസ്ഥാനതത്ത്വങ്ങളെ കാറ്റില്‍പ്പറത്തുകയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെ പ്രമാണങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന ഈ നിയമത്തിനെതിരെ നമ്മുടെ രാജ്യത്തെ മതേതര സമൂഹം പ്രതിഷേധിക്കുന്നു. അതാണ് പാര്‍ലിമെന്റിലെ ചര്‍ച്ചയും പ്രകടമാക്കുന്നത്.
]]>
സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ല. മല്ലികാ സുകുമാരനുമായി ഫോണിൽ സംസാരിച്ചു. മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ മലയാള സിനിമാ വ്യവസായത്തിൽ അവിഭാജ്യ ഘടകമാണ്. ഇരുവർക്കും പിന്തുണ നൽകും. സൈബർ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ കേരളത്തിൽ വിലപ്പോവില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏറെ വിലനൽകുന്ന സംസ്ഥാനമാണ് കേരളം. ആ പാരമ്പര്യം കേരളം കാത്ത് സൂക്ഷിക്കും. എമ്പുരാൻ ടീമിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. അതിനുള്ള പ്രതിരോധം കേരളം തീർക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
]]>ചൊവ്വ: എറണാകുളം, പാലക്കാട്, വയനാട്
ബുധന്‍ : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്
വ്യാഴം : പാലക്കാട്, മലപ്പുറം, വയനാട്
വെളളി : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സമ്മര്‍ദത്തിന് വഴങ്ങിയല്ല ചിത്രം റീ എഡിറ്റെന്നും തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും മോഹന്‍ലാലിന് മുഴുവന്‍ കഥയും സംഭവങ്ങളും അറിയില്ലെന്നുമുള്ള മേജര്‍ രവി ഉള്‍പ്പെടെയുള്ളവരുടെ വാദം ആന്റണി പെരുമ്പാവൂര്‍ പൂര്‍ണമായി തള്ളി.
കഥ ആര്‍ക്കും അറിയാതെയില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ആരെയും വേദനിപ്പിക്കാതിരിക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. ചിത്രം റീ എഡിറ്റ് ചെയ്തതില്‍ മുരളി ഗോപിക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല. മുരളി ഗോപിയും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തങ്ങള്‍ പുറത്തിറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
അതേസമയം, ചിത്രം റീ എഡിറ്റ് ചെയ്തത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനമെന്ന് മോഹന്‍ലാല്‍ പറയുമ്പോഴും തിരക്കഥാകൃത്ത് മുരളി ഗോപി അതിനോട് ഐക്യപ്പെട്ടില്ലെന്നാണ് വിവരം. വിവാദങ്ങളില്‍ ഇതുവരെയും മുരളി ഗോപി പ്രതികരിച്ചിട്ടില്ല.
]]>മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല. ആരുടെയും ഭീഷണിയെ തുടർന്നല്ല റീ എഡിറ്റ്. ആരെയും വേദനിപ്പിക്കാതിരിക്കാനായിരുന്നു മോഹന്‍ലാലിന്‍റെ ഖേദ പ്രകടനം.മുരളി ഗോപി ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
]]>ബില്ലിനെ എതിർക്കുമെന്ന് സമാജ് വാദി പാർട്ടിയും വ്യക്തമാക്കി. മതസൗഹാർദ്ദം തകർക്കുകയാണ് ബില്ലിൻ്റെ ലക്ഷ്യം. 1000 പേജുള്ള ബില്ല് വായിക്കാനുള്ള സാവകാശം പോലും നൽകാതെയാണ് ജെപിസി നടപടികൾ പൂർത്തിയാക്കിയതെന്ന് സമാജ്‌വാദി പാർട്ടി എംപി രാംഗോപാൽ യാദവ് പറഞ്ഞു.
]]>