മത സൗഹാര്‍ദ്ദവും സാഹോദര്യവും കലര്‍പ്പില്ലാത്ത ആതിഥ്യ മര്യാദയും അയല്‍പ്പക്ക ബന്ധങ്ങളും വിദ്യാഭ്യാസത്തോട് പുലര്‍ത്തുന്ന ആഗ്രഹുവെമെല്ലാം വിശേഷങ്ങളായ ഒരു നാടിന്റെ മുഴുവന്‍ സവിശേഷതകളേയും മദ്യത്തിന്റെ ബ്രാന്റില്‍ പതിപ്പിക്കാനുള്ള നീക്കം അവഹേളനമായിട്ടേ വിലയിരുത്താന്‍ സാധിക്കുകയൊള്ളൂ.
ആളുമാറിയെന്നറിഞ്ഞിട്ടും മാപ്പു പറഞ്ഞ് പിന്നോട്ടുപോകുന്നതിന് പകരം നിങ്ങള്‍ കോടതിയെ സമീപിച്ചുകൊള്ളൂയെന്ന് ഒരു കൂസലുമില്ലാതെ ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ നടപടി എങ്ങിനെ അബദ്ധമായി കാണാന്‍ കഴിയും
മോദിയുമായി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ നല്ല ബന്ധമുണ്ടെന്നും അദാനിയുമായി അടുത്ത ബന്ധമാണെന്നും പറയുന്ന തോമസ് മാഷില്‍നിന്നും പിണറായിക്കും സി.പി.എമ്മിനും വേറെയും ഉണ്ട് പ്രതീക്ഷിക്കാന്‍.
നേരത്തെ ജഡ്ജി നിയമനത്തിലെ കൊളീജിയം സിസ്റ്റം അവസാനിപ്പിക്കാന്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതും കൊളീജിയം സമ്പ്രദായം നിലനിര്‍ത്തിയതും സുപ്രീം കോടതിയാണ്. എന്നാല്‍ അതേ ആവശ്യം തന്നെയാണ് ഇപ്പോഴും നിയമ മന്ത്രിയും സര്‍ക്കാറും ഉയര്‍ത്തികൊണ്ട്വരുന്നത്.
ബ്രിജ് ഭൂഷണും പരിശീലകരും താരങ്ങളെ മാനസികമായും ലൈംഗികമായും നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അസോസിയേഷന് അധ്യക്ഷന്‍ വധഭീഷണിവരെ മുഴക്കുകയുണ്ടായെന്നും സമരത്തിന് നേതൃത്വം നല്കുന്ന വിനേഷ് ഫോഗട്ട് വെളിപ്പെടുത്തുന്നു.
മയക്കുമരുന്ന് മുതല്‍ സ്ത്രീപീഡനം വരെയുള്ള നിരവധി കേസുകളില്‍ ഭരണപക്ഷക്കാര്‍ പ്രത്യേകിച്ച് സി.പി.എം പ്രവര്‍ത്തകരും നേതാക്കളും പ്രതികളാകുന്ന അവസ്ഥയാണ്. ഇവരെ സംരക്ഷിക്കാനാണ് ഭരണം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്
പാവപ്പെട്ടവരുടെ പാര്‍ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എം മന്ത്രിസഭയിലെ ഒരംഗത്തിന്റെ അഹങ്കാരത്തോടെയുള്ള വാക്കുകള്‍ പ്രബുദ്ധ കേരളത്തെ ഞെട്ടിക്കുക മാത്രമല്ല ചെയ്തത്. മന്ത്രിയുടെ വാക്കുകളുടെ പൊരുള്‍ ഉള്‍ക്കൊണ്ട് കേരള ജനത മന്ത്രിയെയും സര്‍ക്കാറിനെയും ഒരു പാഠം പഠിപ്പിക്കുകകൂടി ചെയ്തിരിക്കുകയാണ്.
മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ദാരിദ്ര്യം അഥവാ വിശപ്പാണ്. വിശപ്പകറ്റാന്‍ വകയില്ലാത്തവന് ഗത്യന്തരമില്ലാതെ ഏത് വൃത്തത്തിലേക്കും ചെന്നുചാടും, വിശേഷിച്ചും കുടുംബം പുലര്‍ത്തേണ്ടുന്ന വ്യക്തി. മനുഷ്യന്റെ മറ്റൊരു ശത്രു അജ്ഞതയാണ്. അതൊരു അനുബന്ധവിഷയം കൂടിയാണ്. കാരണം വിശക്കുന്നവന്റെ...
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെപോലും തള്ളിപറയാതെ വിദ്യാര്‍ഥി വിരുദ്ധമായും കച്ചവട സഹായകരവുമായി ഇ.പി ജയരാജന് നടത്തിയ പ്രസ്താവനക്കെതിരെ സംഗതി എന്തായാലും സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടന രംഗത്തെത്തിയിട്ടുണ്ട്. കാര്യമൊന്നുമില്ല. ചേട്ടന് ബാവ കണ്ണുരുട്ടിയാല്‍ റാന്‍ മൂളാനുള്ള സ്വാതന്ത്ര്യം മാത്രമേ...
പല കാരണങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. പരീക്ഷകളിലെ പരാജയം, സമപ്രായക്കാരോട് മത്സരിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം, രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രകടനം നടത്താന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന വിഷമം, അധ്യാപകരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന പീഡനം, ദാരിദ്ര്യം, തൊഴിലില്ലായ്മ...