രണ്ടു വര്‍ഷത്തെ പിണറായി ഭരണത്തില്‍ സ്വന്തം പാര്‍ട്ടിയിലെയും മുന്നണിയിലേയും നേതാക്കള്‍ വരെ അസംതൃപ്തിയിലാണ്. ആനത്തലവട്ടം ആനന്ദനും കെ.ഇ ഇസ്മായിലും ഇയ്യിടെയാണ് സര്‍ക്കാരിന്റെ കാര്യക്ഷമതക്കെതിരെ തുറന്നടിച്ചത്.
യാത്രയില്‍ രാഹുല്‍ഗാന്ധി ബി.ജെ.പി സംഘ്പരിവാര്‍ വിരുദ്ധ പ്രസംഗം അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്ര കോണ്‍ഗസ് പാര്‍ട്ടിയുടെ കേവലം ജനസമ്പര്‍ക്ക യാത്ര മാത്രമല്ല. വിളിപ്പാടകലെ എത്തിനില്‍ക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പിയും ആര്.എസ്.എസും പരീക്ഷിച്ച...
യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്നങ്ങളും...
പുള്ളിപ്പുലിയുടെ പുള്ളി മാറിയാലും ആര്.എസ്.എസിന്റെ വര്‍ഗീയത മാറില്ലെന്ന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ ലോകത്തോടു വിളിച്ചുപറഞ്ഞത് എന്റെ പിതാവ് ആണെങ്കില്‍ ഇടതുപക്ഷക്കാര്‍ ഞങ്ങള്‍ക്ക് സംഘ്പരിവാര്‍ വിരോധം പഠിപ്പിച്ചു സമയം കളയേണ്ട
ചരിത്രത്തിലിന്നേവരെയില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴാണ് കപട നാടകങ്ങളിലൂടെ സി.പി.എം നേതാക്കന്മാര് ഖജനാവ് കാലിയാക്കിക്കൊണ്ടിരിക്കുന്നത്.
2002 ഫിബ്രവരിയിലായിരുന്നു മുസ്ലിം ഉന്മൂലനം ലക്ഷ്യമിട്ടുള്ള ഗുജറാത്ത് കലാപം അരങ്ങേറിയത്. ബ്രിട്ടീഷ് അധികാരികള്‍ നടത്തുന്ന അന്വേഷണത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അതേവര്‍ഷം മെയ് 6 ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. സംഭവം കഴിഞ്ഞ് 20 വര്‍ഷത്തിന്...
തങ്ങള്‍ക്കിഷ്ടമില്ലാത്തതൊക്കെ നിരോധിക്കുകയോ വിലക്കേര്‍പ്പെടുത്തുകയോ ചെയ്യുക എന്ന ഫാസിസ്റ്റ് രീതിതന്നെയാണ് ഡോക്യുമെന്ററിയെ നേരിടാന്‍ തിരഞ്ഞെടുത്തത്. പക്ഷേ എത്ര മൂടിവെച്ചാലും സത്യം ഒരു നാള് പുറത്തുവരിക തന്നെചെയ്യുമെന്നാണ് ഈ സംഭവവും ഓര്‍മപ്പെടുത്തുന്നത്.
2013ല്‍ ഭക്ഷ്യ ഭദ്രതാനിയമം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നിയമമാക്കി. പ്രസ്തുത നിയമം 2017 നവംബര്‍ മാസത്തില്‍ നടപ്പിലാകുന്നതോടെ പ്രയോര്‍ട്ടി വിഭാഗമായ മഞ്ഞ, പിങ്ക്, കാര്‍ഡുകാര്‍ക്ക് റേഷന്‍ അവരുടെ അവകാശമായി മാറുകയും ഇത് നഷ്ടപെടാന്‍ ഇടവരുന്ന സാഹചര്യത്തില്‍...
പി.കെ ഫിറോസിനെ മര്‍ദിച്ച് പ്രവര്‍ത്തകരെ രോഷാകുലരാക്കാനാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ ഫിറോസിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനം ഉറപ്പാക്കാന്‍ ശ്രമിച്ച പി.കെ ഫിറോസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്.
സമൂഹത്തിന് ആത്യന്തികമായി നന്മ കൈവരുത്തുന്ന എല്ലാറ്റിനെയും ആധുനിക പരിഷ്ക്കാരത്തിന്റെ പേരില്‍ പുച്ഛിച്ചു തള്ളുന്ന രീതി ആപല്‍ക്കരമാണ്.