കര്‍ഷക തൊഴിലാളികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും നടപ്പിലാക്കണം. കര്‍ഷക തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിനുള്ള നിബന്ധനകളും സിറ്റിംഗും പൂര്‍ണമായും ഒഴിവാക്കിയാലേ തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ ചേര്‍ക്കുന്നതിന് സാധിക്കുകയുള്ളു.
പണം അയക്കാനും ലഭിക്കാനും ഇത്രക്ക് നിയമങ്ങളും നിബന്ധനകളുമുള്ള ഒരു വകുപ്പില്‍ നിന്നാണിപ്പോള്‍ അതും ഏതാനും വര്‍ഷത്തെ മാത്രം പരിശോധനകളില്‍നിന്ന് ലഭ്യമായ കണക്കുകളനുസരിച്ചുള്ള ഭീമമായ തിരിമറികളും അഴിമതികളും പുറത്തുവന്നിരിക്കുന്നത്. മുമ്പത്തെ കണക്കുകള്‍കൂടി പരിശോധിച്ചാല്‍ എന്തായിരിക്കും സ്ഥിതി. ദുരിതാശ്വാസനിധിയില്‍നിന്നും...
ഏതായാലും രാജ്യം തിരഞ്ഞെടുപ്പ് ഗോഥയിലേക്കിറങ്ങാനിരിക്കെ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് നല്കുന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം നടന്ന അറസ്റ്റ് നാടകം.
ചായ കുടിക്കാന്‍ പോലും മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോള്‍ നാല്പതോളം വാഹനങ്ങളും എണ്‍പതോളം പൊലീസുകാരും അകമ്പടി സേവിക്കുന്നു. സഖാക്കള്‍ 'ഇരട്ട ചങ്കന്' എന്നു വിളിച്ചിരുന്ന, ആര്.എസ്.എസുകാരന്റെ ഊരിപിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന പിണറായി തന്നെയാണിത്.
കേവലം നാലു സീറ്റുനേടിയെടുക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് വിരോധം വ്രതമായെടുത്ത സി.പി.എം കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന പ്രഖ്യാപനവുമായി, പാര്‍ലമെന്റിന്റെ മൂലയില്‍ കഴിഞ്ഞുകൂടിയിരുന്ന ജനസംഘം നേതാക്കള്‍ക്ക് രാഷ്ട്രീയ ആയുധം കൈവെള്ളയില്‍ വെച്ചുകൊടുക്കുകയായിരുന്നു.
പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ചുമത്തുന്നതോടെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ നികുതി കൊടുക്കാന്‍ വിധിക്കപ്പെട്ടവരായി മലയാളികള്‍ മാറുകയാണ്. ഇന്ധന വില വര്‍ധന ചരക്കു നീക്കത്തിന്റെ ചിലവ് കൂട്ടുമെന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും.
അദാനിയുമായി നീണ്ട കാലത്തെ ആത്മബന്ധം സൂക്ഷിക്കുന്ന മോദിയുടെ ചങ്കിടിപ്പേറുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം. അയല്‍വാസിക്കാദ്യം എന്ന പദ്ധതി മോദി തുടങ്ങിയത് അദാനിയെ കണ്ടിട്ടായിരുന്നു.
വൈദ്യുതി നിരക്ക് കുത്തനെ കൂട്ടണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ഏറ്റവും ബാധിക്കുക വീടുകളെയാണ്. വാണിജ്യ വ്യവസായ ഉപഭോക്താക്കളെ തലോടുന്ന കെ.എസ്.ഇ.ബി, വീട്ടുവൈദ്യുതി നിരക്കും ഫിക്സഡ് ചാര്‍ജും വര്‍ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടത്
പരീക്ഷകള്‍ക്കിടയില്‍ മതിയായ തരത്തില്‍ ഇടവേളകള്‍ നല്കാന് സാധ്യമാണെന്നിരിക്കെ കേരള ഹയര്‍ സെക്കണ്ടറിയില്‍ അത് നിഷേധിക്കുന്നതിന് എന്ത് ന്യായമാണ് അധികാരികള്‍ക്ക് പറയാനുള്ളത്.പൊതു വിദ്യാഭ്യാസ മേഖലയെ ഇന്നത്തെ നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഹയര്‍ സെക്കണ്ടറിയും അതിലെ വിഷയവൈവിധ്യങ്ങളും കുട്ടികള്‍...
സര്‍വകലാശാല യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കുവേണ്ടി അധികാരദുര്‍വിനിയോഗത്തിന്റെ ഘോഷയാത്രതന്നെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്.