സുനകിന്റെ അധികാരലബ്ധിയില്‍ ഇന്ത്യക്ക് ആഹ്ലാദവും അഭിമാനവുമുണ്ട്. ദീര്‍ഘകാലം അടക്കി ഭരിച്ച ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയെന്ന മാഹാദൗത്യം സുനകിനുവേണ്ടി കാലം കാത്തുവെച്ചിരിക്കുകയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ ഇന്ത്യന്‍ ജനതക്ക് ചരിത്രപരം കൂടിയാണ് ഈ...
മനോഹരമായ വര്‍ണക്കടലാസില്‍ പൊതിഞ് കുഞ്ഞുമക്കളുടെ കൈകളില്‍ മധുര മിഠായിയായിത്തുടങ്ങി വിപുലമായ വിപണീജാലികയാണ് മാഫിയകള്‍ പണിതുണ്ടാക്കിയിട്ടുള്ളത്. ഇത് തകര്‍ക്കുക എന്നതാണ് ഭാവിതലമുറയെ രക്ഷപ്പെടുത്താനുള്ള ഏക മാര്‍ഗം.
ശ്രീറാമിനെ രക്ഷിക്കാനുള്ള ചരടുവലികള്‍ ഉദ്യോഗസ്ഥരിലും പൊലീസിലും മാത്രമായി ഒതുങ്ങുന്നില്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് പല സന്ദര്‍ഭങ്ങളിലായി തനിനിറം പുറത്തുകാട്ടി. അടിമുടി കരിനിഴലില്‍ നില്ക്കുന്ന ശ്രീറാമിനെ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍...
ഒരു കാലത്ത് മതവിശ്വാസത്തെ എത്രമാത്രം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തവരാണ് മാര്‍ക്സിസ്റ്റുകാര്‍. ഹിന്ദു മത വിശ്വാസത്തെയും ഇസ്ലാംെ്രെകസ്തവ വിശ്വാസത്തെയുമെല്ലാം അവര്‍ അന്ധവിശ്വാസമാക്കി. 'ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു' എന്ന സി. കേശവന്റെ വാക്യത്തെ ഏറ്റവും കൂടുതല്‍...
റേഷന്‍ കിട്ടാതെ നിരവധി സംസ്ഥാനങ്ങളില്‍ പട്ടിണി മരണം നടന്ന രാജ്യമാണിന്ത്യ. നിരക്ഷരരും ദരിദ്രരുമായ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ലഭ്യമാകുന്നില്ല
ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.
സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.
വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്ലാം ഉദ്ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്നേഹമാണ്. സ്നേഹത്തിന്റെ രൂപത്തിലാണ് ഇസ്ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കു...
വിദ്യാഭ്യാസ ജിഹാദെന്ന് അലറിവിളിക്കുന്ന അധ്യാപകര്‍ക്കിടയില്‍ അക്ഷരാഭ്യാസം നടത്തേണ്ട പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിന്റെ വാക്കുകളാണ് കരുത്താവേണ്ടത്. നിരത്തുകളില്‍ തന്റെ മകന് വേണ്ടി സമരത്തിനിറങ്ങുമ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് പിന്നാക്ക ന്യൂനപക്ഷങ്ങളോട് പഠിക്കാനാണ്. വിദ്യാഭ്യാസം നേടാന്‍...
ഫാസിസത്തെ എതിര്‍ക്കുന്നവര്‍ എന്ന് നാഴികക്ക് നാല്പത് വട്ടം പ്രസംഗിക്കന്ന സി.പി.എം തങ്ങളുടെ പ്രസ്താവനകളില്‍ അല്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ സംഘ്പരിവാറിന് മരുന്നിട്ട് കൊടുക്കുന്ന ഇത്തരം 'ജിഹാദ്' പരിപാടികള്‍ നിര്‍ത്തിവച്ച് തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടതാണ്.