ദുര്‍ബലത എന്ന വാക്ക് സംവരണത്തിന്റെ സാഹചര്യത്തില്‍ മനസിലാക്കേണ്ടത്, സാമൂഹികമായും ചരിത്രപരമായുമുള്ള കാരണങ്ങള്‍കൊണ്ട് അടിച്ചേല്പിക്കപ്പെട്ട ദുര്‍ബലത എന്നാണ്. ആ ദുര്‍ബലതയെ മറികടക്കാന്‍ വേണ്ടിയാണ് സംവരണം നടപ്പിലാക്കിയിരിക്കുന്നത്. സാമ്പത്തികമായ ദുര്‍ബലതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ദാരിദ്ര്യ നിര്‍മാര്‍ജനം പോലുള്ള മറ്റ്...
ലിംഗ അസമത്വവും , ലിംഗ അനീതിയും, ലിംഗവിവേചനവും ഇവിടെ നിലനില്ക്കുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ചര്‍ച്ചകള്‍ക്കുള്ള കരട് രേഖയില്‍ മേല്‍ സൂചകങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവുന്നത്. കളിസ്ഥലം, ഇരിപ്പിടം, സ്കൂള്‍ വാഹനങ്ങള്‍ തുടങ്ങി എല്ലാ രംഗത്തും ആണ്‍പെണ്‍...
തുടര്‍ ഭരണം നേടിയ കെജ്രിവാള് ഹനുമാന് ചാലിസയും ജയ് ശ്രീറാം മുഴക്കിയും രംഗപ്രവേശനം ചെയ്തപ്പോള്‍ തന്നെ മതേതര കക്ഷികള്‍ ആശങ്ക പ്രകടിപ്പിച്ചതാണ്. ഷഹീന്‍ബാഗ് സമരത്തെ അവഗണിച്ചും ഡല്‍ഹി കലാപത്തില്‍ മൗനം പാലിച്ചും ജഹാംഗീര്‍ പൂരിയിലെ ബുള്‍ഡോസര്‍...
പിന്‍വാതില്‍ നിയമനങ്ങള്‍ പിണറായി സര്‍ക്കാറിന്റെ സ്ഥിരം കലാപരിപാടിയാണെന്ന് കത്ത് തെളിയിക്കുന്നുണ്ട്. 295 ഒഴിവുകളിലാണ് മേയര്‍ ഒറ്റയടിക്ക് സഖാക്കളെക്കൊണ്ട് നിറക്കാന്‍ ശ്രമിച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ 'സഖാവേ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്തിന്റെ തുടക്കം. കേരളീയ...
വീര്യം കുറഞ്ഞ മദ്യം നിയമവിധേയവും, പഴവര്ഗങ്ങളില് നിന്നും ഉത്പാദിപ്പിക്കുന്ന ശുദ്ധമായ, പ്രകൃതിദത്തമായ തനിനാടന്‍ സാധനം എന്നൊക്കെ വിശേഷിപ്പിച്ച് പൊതു വിപണിയില്‍ ഇറക്കിയാല്‍ അതിന്റെ സ്വീകാര്യതയുടെ വ്യപ്തി എത്രമാത്രംഉണ്ടാകും! ഊഹിക്കാന്‍ പോലും കഴിയുന്നില്ല. അതിനിടയില്‍ നടത്തുന്ന ലഹരിവിരുദ്ധ...
പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യരെയും, സൃഷ്ടി ചരാചരങ്ങളെയും അകമഴിഞ്ഞ് സ്നേഹിച്ചാലും ഹൃദയത്തില്‍ സ്ഥലം പിന്നെയും ബാക്കി കാണും. പുതുതായി ഒരാളുമായി പരിചയപ്പെടാന്‍ ഇടവരുമ്പോള്‍ നിങ്ങളിലാരെങ്കിലും 'ക്ഷമിക്കണം പുതിയ സ്നേഹിതരെ ഉള്‍ക്കൊള്ളാന്‍ എന്റെ മനസിലിടമില്ലാത്തതിനാല്‍ ഖേദിക്കുന്നു' എന്ന് പറഞ്ഞ്...
പച്ചക്ക് പറഞ്ഞാല്‍ ജോലിക്കായി ആളുകളെ തിരുകി കയറ്റാനായി പാര്‍ട്ടി ഓഫീസില്‍ നിന്നും ലിസ്റ്റ് തേടുകയാണ് പ്രായം കുറഞ്ഞ മേയറൂട്ടി ചെയ്തത്. വകതിരിവിന്റെ കാര്യത്തില്‍ താന്‍ ശരിക്കും പാര്‍ട്ടിക്കാരിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച മേയറൂട്ടിയെന്തായാലും രാജ്യത്തെ ഏറ്റവും...
സുപ്രീംകോടതി അനുകൂല വിധിയുണ്ടായിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് ഇ.പി.എഫ് പെന്‍ഷന്‍കാര്‍ക്കിടയിലെ പ്രതിസന്ധികള്‍ തീര്‍പ്പായിട്ടില്ല. ഏകദേശം 17 മാസത്തോളമായി ഇവര്‍ക്ക് പെന്ഷന് ലഭിച്ചിട്ട്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനാണ് ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്ഷന് അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ വിധി വന്നത്.
ബംഗാള്‍ ദുരന്തം നടക്കുമ്പോള്‍ തിരഞ്ഞെടുപ്പായിരുന്നു. ഇപ്പോള്‍ ഗുജറാത്തും തിരഞ്ഞെടുപ്പിന് ഒരുങ്ങിയ സമയമാണ്. എല്ലാം ഒത്തുവന്ന സ്ഥിതിക്ക്, അന്ന് മോദി ചോദിച്ച അതേ ചോദ്യം തൃണമൂലുകാര്‍ ഉച്ചത്തില്‍ ചോദിക്കട്ടെ. ഭരണകൂടത്തെ പ്രതിയാക്കണം
മറ്റെല്ലാ മേഖലയിലുമെന്ന പോലെ തൊഴില്‍ മേഖലയെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍. തൊഴിലാളികളുടെ താല്പര്യങ്ങള്ക്ക് പുല്ലുവിലപോലും കല്‍പ്പിക്കാതെ 29 തൊഴില്‍ നിയമങ്ങളാണ് മോദിസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. പലപ്പോഴും ഒരു ചര്‍ച്ചക്കുള്ള അവസരംപോലും തുറക്കപ്പെട്ടില്ല.