രണ്ട് പതിറ്റാണ്ടോളം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധി എന്ന അച്ഛനോളം വളരുകയും തമിഴ് ജനങ്ങള്‍ക്കിടയില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ കഴിയുകയും അത് 'സ്റ്റാലിനിസ'മായി വളരുകയും ചെയ്തു.
വൈദ്യുതി, വ്യവസായം, വാഹനഗതാഗതം, നിര്‍മാണ മേഖല, ഭക്ഷ്യോത്പാദന മേഖല എന്നിവയില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഭൂമിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആഗതമാവുന്നു. സമീപ കാലങ്ങളില്‍ നടന്ന ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ നേരിടാന്‍ ബി.ജെ.പിക്കൊപ്പം ആംആദ്മിക്കാരും ഒരുമിച്ചുണ്ട്. ആംആദ്മിയെന്ന പാര്‍ട്ടിയുടെ പിറവിയും അവരുടെ രാഷ്ട്രീയ അസ്തിത്വത്തിന്റെ സാംഗത്യവും പരിശോധിക്കപ്പെടേണ്ടതാണ്.
നീണ്ട ഇടവേളക്കു ശേഷം തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനുണ്ടായതും ചിന്തന്‍ ശിബിരിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആവേശവും ഹിമാചലില്‍ പ്രതികരിച്ചുവെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
സംവരണം എന്ന ആശയത്തിനുമേല്‍ കത്തിവെക്കുക മാത്രമാണ് സാമ്പത്തിക സംവരണം ലക്ഷ്യമാക്കുന്നത്. രാജ്യം സ്വതന്ത്രമായി 75 സംവത്സരങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗ മേഖലകളില്‍ അവരുടെ പ്രാതിനിധ്യം ഇപ്പോഴും വേണ്ടത്ര ആയിട്ടില്ല. സാമുദായിക സംവരണത്തിനെതിരെ തുടക്കം മുതല്‍ ഗൂഢമായി പ്രവര്‍ത്തിച്ച...
ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ കൂട്ടുപിടിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം. വിശദമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിക്കേണ്ട ഒരു തീരുമാനം കൈക്കൊള്ളുമ്പോള്‍ അതില്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ സര്‍ക്കാര്‍ അടച്ചുകളയുന്നു എന്നത് പലതും മറച്ചുവെക്കാനുള്ളതുകൊണ്ടും പലചോദ്യങ്ങള്‍ക്കും ഉത്തരമില്ലാത്തതുകൊണ്ടുമാണ്...
രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹ്യ സ്വാതന്ത്ര്യവും യാഥാര്‍ത്ഥ്യമാവണമെന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഭരണഘടന സാമൂഹ്യവിപ്ലവത്തിനായുള്ള തിരികൊളുത്തുന്നത്. സംവരണവും പ്രത്യേകവകാശങ്ങളും സാമ്യൂഹ്യനീതിക്കായുള്ള പദ്ധതികളും ദാരിദ്ര്യനിര്‍മാര്‍ജ്ജന യജ്ഞങ്ങളുമൊക്കെ ക്ഷേമ രാഷ്ട്രമെന്ന ആശയത്തെ മുന്‍നിര്‍ത്തിയായിരുന്നു
മോദി കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ പല നിലയിലും ഭീഷണി നേരിടുന്നുണ്ട്. ജനാധിപത്യത്തിന്റെ ആണിക്കല്ലെന്ന് പറയാവുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥകളിലൊന്നാണ് ഇന്ത്യയിലേത്.
ഇ.പി ജയരാജന്, കെ.ടി ജലീല്‍ തുടങ്ങിയവര്‍ സമാരംഭം കുറിച്ച ഈ ഏര്‍പ്പാട് യാതൊരു മടിയുമില്ലാതെ ഇന്നും തുടരുന്നു. നിയമനങ്ങളില്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും നഗ്നമായി കാറ്റില്‍ പറത്തികൊണ്ടുള്ള അഴിമതി നിര്‍ഭരമായ കുത്സിത രാഷ്ട്രീയ നീക്കങ്ങള്‍...
സാമ്പത്തിക സംവരണത്തെ പാര്‍ലമെന്റില്‍ എതിര്‍ത്തത് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ മൂന്ന് എം.പിമാരാണെന്നും യു.ഡി.എഫിന്റെ ഭാഗമായ ഇവരെ ഭൂരിപക്ഷ സമൂഹം തോല്‍പ്പിക്കണമെന്നു മോദിയുടെ ആഹ്വാനത്തിന് മാധ്യമങ്ങള്‍ വലിയ പ്രചാരണവും നല്കി.