അടിയന്തരാവസ്ഥക്ക് ശേഷം 1977 മാര്‍ച്ച് 19 ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്, ആര്.എസ്.പി എന്നീ പാര്‍ട്ടികള്‍ അടങ്ങിയ ഐക്യമുന്നണി, മാര്‍ക്സിസ്റ്റ് മുന്നണിയെ വന്‍ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി അധികാരത്തില്‍ വന്നു. 103 സീറ്റുകളില്‍...
അനുമതി ലഭിക്കാത്ത പദ്ധതിക്കായി മൂന്നു വര്‍ഷം കൊണ്ട് 31 കോടി രൂപയാണ് സര്‍ക്കാര്‍ പൊടിച്ചത്. ഇതിന് കണക്കുപറയാതെ സര്‍ക്കാറിന് മുന്നോട്ടുപോകാനാവില്ല.
പക്വത എത്താത്തവരുടെ ഡ്രൈവിംഗ് അവരുടെ ജീവന് ഭീഷണിയാണ് എന്ന് മാത്രമല്ല റോഡുപയോഗിക്കുന്ന മറ്റു നിരപരാധികള്‍ പോലും ഇരയാകുന്നത് സാധാരണമാണ്. ഇതിന് അറുതിവരുത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. മിക്ക സ്കൂളുകളിലേക്കും കുട്ടികള്‍ വാഹനവുമായി വരുന്നത് തടയുന്നുണ്ടെങ്കിലും സമീപ പ്രദേശങ്ങളില്‍...
ഭരണഘടനയിലെ മതേതര സങ്കല്‍പ്പം അതിപ്രധാനമാണ്. സര്‍ക്കാറുകള്‍ക്ക് മതമുണ്ടാകാനോ, സര്‍ക്കാര്‍ നിരീശ്വരവാദിയായിരിക്കാനോ അവകാശമില്ല. തുല്യനീതിയാണ് വിഭാവനം ചെയ്യുന്നത്. അതേ സമയം പൗരന്മാര്ക്ക് ഏതു മതങ്ങളിലും വിശ്വസിക്കാനും ആചരിക്കാനും, പ്രബോധനം ചെയ്യാനും അവകാശമുണ്ട്.
പുലിമുട്ടിന്റെ മൂന്നിലൊരു ഭാഗം തീര്‍ന്നപ്പോഴേക്കും ആര്‍ച്ച് ബിഷപ്പും മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാണിച്ചതുപോലെ അതിരൂക്ഷ പാരിസ്ഥിതികാഘാതങ്ങള്‍ സമുദ്രത്തിലും തീരത്തും ഉണ്ടായി. വിഴിഞ്ഞം ഫിഷിങ് ഹാര്‍ബര്‍ ഉപയോഗശൂന്യമായി.
യുവാക്കളിലെ തൊഴിലില്ലായ്മയാണ് ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ശതകോടീശ്വരന്മാരുള്ള നാടാണ് ഗുജറാത്ത് എങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അനന്തരം വര്‍ധിച്ചുവരികയാണ്. ഇതുമൂലം ദാരിദ്ര്യത്തിനും താഴെയുള്ളവര്‍ ഇന്ത്യയുടെ ശരാശരിയെക്കാള്‍ കൂടുതലാണ്. ജി.എസ്.ടി നടപ്പാക്കിയതില്‍ വ്യാപാരികള്‍ക്കിടയില്‍ ശക്തമായ...
ജാതിസംവരണം മോശമാണെന്നും സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും അതാണ് നീതിയെന്നും അതിലാണ് പുരോഗമനമുള്ളതെന്നുമാണ് എല്ലാകാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട്. ജാതിസംവരണം വഴി ജാതീയത നിലനിര്‍ത്താനേ കഴിയൂ എന്നും ജാതിസംവരണം മെറിറ്റിനെ നശിപ്പിക്കുമെന്നും കമ്യൂണിസ്റ്റ് ആചാര്യന് ഇ.എം.എസ് നമ്പൂതിരിപ്പാട്...
സ്കൂളില്‍ ഉച്ചഭക്ഷണം കൊടുക്കാന്‍ സാമ്പത്തിക ബാധ്യത പറയുന്ന അതേ മുഖ്യമന്ത്രിയുടെ വസതിയില്‍ മ്യൂസിക് സിസ്റ്റത്തോടെ കാലിത്തൊഴുത്ത് ഉണ്ടാക്കാന്‍ ലക്ഷങ്ങള്‍ മുടുക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മാസങ്ങളായി നിലച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളായ അരി, ആട്ട, ബ്രഡ്, പാല്,...
നാളിതുവരെ എല്ലാ അനുമതിയും കിട്ടിയെന്ന് കൊട്ടിഘോഷിച്ച് ന്യായീകരിച്ച സഖാക്കളൊക്കെ വാ പൊളിച്ച് നില്ക്കുന്ന അവസ്ഥ
വന്‍തോതിലുള്ള മരം നടീല്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ആവശ്യമായ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ 37 ശതമാനം വരെ പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള മറ്റ് പരിഹാരങ്ങള്‍ക്കൊപ്പം വനങ്ങളുടെ സംരക്ഷണത്തിന് കഴിയുമെന്നതാണ് വിദഗ്ധര്‍ പറയുന്നത്.