ദളിതുകള്‍ സിനിമയെക്കുറിച്ച് പഠിക്കേണ്ടെന്നും ആ മേഖലയിലേക്ക് വരേണ്ടെന്നും അധികൃതര്‍ക്ക് വാശിയുള്ളതുപോലെ തോന്നുന്നു. സവര്‍ണ വരേണ്യ ബോധം ഗതികിട്ടാത്ത ആത്മാവായി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിനെ വേട്ടയാടുന്നുണ്ടെങ്കില്‍ ആ ബാധ ഒഴിപ്പിക്കേണ്ടതും സ്ഥാപനത്തിന് ശാപമോക്ഷം ഉറപ്പാക്കേണ്ടതും സര്‍ക്കാര്‍ തന്നെയാണ്
അക്രമത്തെ ഭയാനകമായ രീതിയില്‍ സിനിമ കാണിക്കുന്നു, ചിലത് യഥാര്‍ത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇത്തരം ക്രൂരമായ അക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് മറുവാദങ്ങളുണ്ട്. മുസ്ലിം അയല്‍വാസികള്‍ പണ്ഡിറ്റുകളെ അതിക്രമങ്ങളില്‍നിന്ന് രക്ഷിക്കുകയും അവരെ പലവിധത്തില്‍ സഹായിക്കുകയും ചെയ്തതിന്റെ കഥകളുണ്ട്. കശ്മീരി ജീവിതത്തിലെ...
തിരിച്ചടികള്‍ക്കിടയിലും പുതിയ ജില്ലകളും സ്കൂളുകളും മുന്‍നിരയിലേക്ക് കടന്നുവരുന്നത് ശ്രദ്ധേയമാണ്. 2019ല്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറം ജില്ല വിസ്മയകരമായ കുതിപ്പിലൂടെ രണ്ടാം സ്ഥാനത്ത് ഫിനിഷ്ചെയ്തിരിക്കുകയാണ്. 13 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവുമായി 149 പോയിന്റ് നേടിയ...
പരമാവധി സംസ്ഥാനങ്ങളില്‍ ഏക സിവില്‍കോഡ് നടപ്പാക്കുമെന്നാണ് ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ പ്രസ്താവിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഈ പ്രഖ്യാപനമുണ്ട്. ഏക സിവില്‍കോഡ് ഒരു പ്രത്യേക വിഭാഗത്തെ ഉന്നംവെച്ച് സജീവമാക്കി നിര്‍ത്തുകയാണ് സംഘ്പരിവാറും അവരുടെ...
RPWD Act 2016 അതതു സര്‍ക്കാറുകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ 21 വിഭാഗങ്ങളായി തരം തിരിക്കപ്പെട്ടവരില് ഏതൊരു ഭിന്നശേഷിക്കാര്‍ക്കും ഭിന്നശേഷിക്കാരുടെ പ്രതിനിധികള്‍ക്കും തങ്ങളുടെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും അവകാശ നിഷേധങ്ങള്‍ക്കെതിരെയും ശബ്ദിക്കേണ്ടി വരില്ല. മറിച്ച് ഇവരോരോരുത്തരും സന്തോഷവാന്മാരും സംതൃപ്തരുമായിരിക്കും.
കേരളത്തിലെ വര്‍ധിച്ചുവരുന്ന ദാമ്പത്യ സംഘര്‍ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് ഇക്കാര്യം നിരീക്ഷിച്ച മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകായുക്തക്കെതിരെയുള്ള ഹര്‍ജി പരിഗണിച്ച കോടതിയില്‍നിന്ന് സര്‍ക്കാറിന് ലഭിച്ചിരിക്കുന്നത് ചുട്ട അടിയാണ്. സുതാര്യതയും സത്യസന്ധതയും ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് ആശങ്കയെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. കേരളത്തിനും അതുതന്നെയാണ് അറിയാനുള്ളത്.
സി.എച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേവലം ആറ് ദിവസങ്ങള്‍ മാത്രമാണ് സഭ ചേര്‍ന്നത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സുപ്രധാനമായ പല ബില്ലുകളും അവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിലേറ്റവും സുപ്രധാനമായത് ഇഷ്ടദാനബില്‍ തന്നെയായിരുന്നു.
പാര്‍ട്ടി അംഗത്വമുള്ള സ്വന്തം സഖാക്കളെ അരുംകൊല ചെയ്ത പാറയില്‍ ബാബുവിനെ തള്ളിപ്പറയാന്‍ തയ്യാറാവാത്തത് സി.പി.എം ആ രണ്ട് വ്യക്തികളുടെ കുടുംബത്തോട് ചെയ്യുന്ന കൊടും ചതിയാണ്.
ആരോപണ പ്രത്യാരോപണങ്ങള്‍ കുട്ടികളെയാണു ബാധിക്കുന്നതെന്നും രാജ്യത്തിന്റെ മൂലക്കല്ലായ സാങ്കേതിക വിദ്യാഭ്യാസം കേരളത്തില്‍ ഈ സര്‍വകലാശാലയുടെ കീഴിലാണെന്നുമുള്ള കോടതിയുടെ ഓര്‍മപ്പെടുത്തലെങ്കിലും മുഖവിലക്കെടുക്കാനുള്ള കനിവ് പിണറായി സര്‍ക്കാറിനുണ്ടാവുമെന്ന് കരുതിയവര്‍ക്കും തെറ്റിയിരിക്കുകയാണ്