നിലവിലെ റെയില്‍വേ സംവിധാനം കൂടി താളം തെറ്റിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളാകുമെന്നും നേതാക്കള്‍ അറിയിച്ചു.
വിവിധ ഇടങ്ങളില്‍ ജോലിക്ക് എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്തപ്പോഴാണ് പാര്‍ട്ടി പരിപാടിക്ക് തൊഴിലാളികള്‍ വേദിയൊരുക്കുന്നത്.
പാഴായത് 3.84 കോടി,മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തില്‍ പണിത സ്കൂള്‍ കെട്ടിടം നിര്‍മാണത്തിലെ അപാകത മൂലം പൊളിക്കേണ്ടി വരുന്നത് വലിയ നാണക്കേടായിരിക്കുകയാണ്.
വ്യാപാരികള്‍ മാത്രം കടകള്‍ അടച്ചിടേണ്ടതില്ലെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി പറഞ്ഞു.
ഡീസല്‍ ലീറ്ററിന് 74 പൈസയും പെട്രോളിന് ലീറ്ററിന് 87 പൈസയുമാണ് വര്‍ധിക്കുക.
അവരുടെ പേരുകള്‍ വെട്ടി കളയുന്നതിന് ഇന്ത്യ ഗവണ്മെന്റ് കൂട്ടുനില്‍ക്കുന്നത് ചരിത്രത്തെ തന്നെ കളങ്കപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഇ. ടി ചൂണ്ടിക്കാട്ടി.
ത്രിപുരയിലെ ഒരു വിഭാഗം ഗോത്രങ്ങളെ ആദിവാസികളുടെ പട്ടികയില്‍ ചേര്‍ക്കുന്ന ഭരണഘടനാ ഭേദഗതി ചര്‍ച്ചയില്‍ പങ്കെടുത്തു ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈല്‍ ഫോണ്‍ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പ് നടത്തുന്ന രീതിയും നിലവിലുണ്ടെന്ന് ഓര്‍മപ്പെടുത്തി.
സഹാനി ഇനി മുതല്‍ എന്‍ഡിഎയുടെ ഭാഗമല്ല. ആയതിനാല്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് കത്തില്‍ ബി.ജെ.പി ആവശ്യപ്പെട്ടത്.
ചുരുങ്ങിയത് അഞ്ഞൂറ് കോടി രൂപയെങ്കിലും അടിയന്തിരമായി അനുവദിച്ചും ഡി.പി.ആര് പ്രകാരമുള്ള കൂടുതല്‍ അക്കാദമിക് പരിപാടികള്‍ യു.ജി.സിയില്‍ നിന്ന് ലഭ്യമാക്കിയും ഉന്നത വിദ്യാഭ്യാസത്തിന്റെ ഈ മഹത്തായ കേന്ദ്രത്തെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.