ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ഇന്ത്യയുടെ സത്യസന്ധമായ ചരിത്രത്തെ തന്നെ വക്രീകരിക്കുന്ന നടപടിയാണിതെന്ന് പാര്‍ലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍ ഡോ: അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, നവാസ് ഗനി എന്നിവര്‍ പറഞ്ഞു.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണ കാലത്ത് നിര്‍മാണത്തിലിരിക്കേ തകര്‍ന്നുവീണ ആശുപത്രി കെട്ടിടങ്ങളും പുതിയ റോഡുകളും ഒക്കെ ഈ അഴിമതിയുമായി കൂട്ടിച്ചേര്‍ത്ത് വായിക്കണമെന്ന് കെ. സുധാകരന് പറഞ്ഞു.
പ്രതിഷേധത്തെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കിലും കല്ലിടലിന് ഇടവേള നിശ്ചയിക്കാന്‍ സാധ്യതയേറെയാണ്.
ഇസ്താംബൂള്‍ സമാധാന ചര്‍ച്ച ഫലപ്രദമെന്ന് റഷ്യ. കീവിനും ചെര്ണീഹീവിനും ചുറ്റുമുള്ള സൈനിക നടപടി കുറയ്ക്കും. പുടിന്-സെലന്‍സ്കി കൂടിക്കാഴ്ചയ്ക്ക് സാധ്യത. സുരക്ഷ ഉറപ്പുവരുത്തിയാല്‍ നിഷ്പക്ഷത പാലിക്കാമെന്ന് യുക്രെയ്ന്.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ സമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട രണ്ട് പേര്‍ക്ക് പദ്ധതി വിഹിതമായ പത്ത് ലക്ഷം രൂപ വീതം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൈജീരിയയിലെ അബൂജ നാഷണല്‍ സ്റ്റേഡിയത്തിലാണ് സംഭവം. ആരാധകര്‍ ഡഗൗട്ടുകള്‍ വലിച്ചുകീറുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
ഇന്ധന വില ഉയര്‍ന്നതോടെ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വര്‍ധിക്കാനും തുടങ്ങി.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കോഴിക്കോട് കടപ്പുറത്ത് ലയണ്‍സ് പാര്ക്കിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് അനുസ്മരണ സംഗമം നടക്കുക.
4.32 ലക്ഷം വിദ്യാര്‍ഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്. റഗുലര്‍ വിഭാഗത്തില്‍ 3,6 5,871 വിദ്യാര്‍ഥികളും, പ്രൈവറ്റായി 20,768 പേരുമാണ് പരീക്ഷ എഴുതുന്നത്.
ഇതോടെ തുടര്‍ച്ചയായ അഞ്ചാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിന് ബൂട്ട് കെട്ടുന്നത്.