കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡല്‍ഹി പോലീസിന്റെ നടപടികള്‍ സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാണ് ലീഗ് എംപിമാര്‍ ഉന്നയിച്ച ആവശ്യം.
ചൈനീസ് കമ്പനി പതിനായിരത്തിലധികം ഇന്ത്യന്‍ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്ട്ടിന്മേല് കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാല്‍. രാജ്യസഭയുടെ ശൂന്യവേളയില്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് എംപി നോട്ടീസ് നല്കി.
നാട്ടിലേക്ക് മടങ്ങിവരും വഴിയോ വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരുപ്രത്യേകതരം രാജ്യമാണ് ഇന്ത്യ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും വിമര്‍ശനം ഉന്നയിച്ചു.
ഇന്നലെ ലോകസഭയില്‍ ചൈന അതിര്‍ത്തി വിഷയം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സിങ് സംസാരിച്ചിരുന്നെങ്കിലും വിഷയത്തില്‍ തുടര്‍ചോദ്യങ്ങള്‍ക്ക് കേന്ദ്രം പ്രതിപക്ഷത്തെ അനുവദിച്ചിരുന്നില്ല.
കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് കൊല്ലപ്പെട്ടത്.
ബ്രിട്ടനില്‍ വാക്സീന് കുത്തിവച്ച ഒരാളില്‍ അഞ്ജാത രോഗം പിടിപെട്ടതിനെ തുടര്‍ന്ന് നേരത്തെ അസ്ട്രാസെനക കമ്പനി പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി.സി.ജി.ഐയുടെ നിര്‍ദേശ പ്രകാരം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിവച്ചത്.
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഇന്‍ഷുറന്‍സ് പാക്കേജില്‍നിന്ന് സഹായം തേടിയവരുടെ കണക്കുകള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ളതെന്നും മന്ത്രി പറഞ്ഞു
നടന് ദിഗന്ത്, ഭാര്യയും നടിയുമായ ഐന്ദ്രിത റേ എന്നിവരെ ചോദ്യംചെയ്യും
എടിഎം കൗണ്ടറിലെത്തിയ ഉപഭോക്താവിന് പണം പിന്‍വലിക്കുന്നതിന് മുമ്പായി അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും
ഷാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്നാണ് ഇന്ത്യയുടെ അജിത് ഡോവല്‍ ഇറങ്ങിപ്പോയത്