സിബിഐ കോടതിയുടെ തീരുമാനം അന്യായമാണെന്നും വിധിക്കെതിരെ അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അപ്പീലിന് പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അവിടെ പള്ളി തന്നെ ഉണ്ടായിരുന്നില്ലെന്നും പുതിയ ഇന്ത്യയിലെ നീതിയാണിതെന്നുമാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരിച്ചത്. വിധി പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകന്റെ പ്രതികരണം.
അങ്ങേയറ്റത്തെ നിയമലംഘനം എന്നാണ് സുപ്രിം കോടതി അന്ന് പള്ളി പൊളിച്ചതിനെ വിശേഷിപ്പിച്ചിരുന്നത്.
ഹൈന്ദവ ദൈവത്തിന്റെ വിഗ്രഹമുള്ളതു കൊണ്ടു തന്നെ കെട്ടിടം സുരക്ഷിതമായിരിക്കാന്‍ അശോക് സിംഗാള്‍ ആവശ്യപ്പെട്ടു എന്നും ജഡ്ജ് പറഞ്ഞു.
അതിനാല്‍ ആരും പള്ളി തകര്‍ത്തിട്ടില്ല. ഇതൊരു ക്രിമിനല്‍ കേസായിരുന്നു, കുറ്റവാളികള്‍ എത്ര ഉയര്‍ന്നവരാണെങ്കിലും ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിന് നീതിയെ ബന്ദികളാക്കാന്‍ കഴിയില്ല. ലജ്ജാകരം!, സല്മാന് നിസാമി ട്വീറ്റ് ചെയ്തു.
രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവര്‍ അടക്കം ആറു പേര് ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരാകുന്നില്ല
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം.
യുപിഎ ഭരണകാലത്ത് നടന്ന നിര്‍ഭയ കേസില്‍ സ്മൃതി ഇറാനി കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചുനടത്തിയ പ്രസ്താവനയുടെ വിഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. എന്റെ രക്തം തിളക്കുന്നു എന്ന് ആക്രോശിച്ച് തെരുവില്‍ പ്രകടനം നടത്തിയ സ്മൃതിയുടെ വിഡിയോയാണ് യൂത്ത്...
കേസിലെ വിചാരണ അവസാനിപ്പിക്കുന്നതിനായി ജസ്റ്റിസ് യാദവിന് മൂന്നു തവണയാണ് എക്സ്റ്റന്‍ഷന്‍ നല്‍കിയിരുന്നത്